മികച്ച 10 ഗോൾകീപ്പർമാരെ പ്രഖ്യാപിച്ച് ‘ഫ്രാൻസ് ഫുട്ബാൾ’; ലെവ് യാഷിൻ സൂപ്പർ ഗോളി
text_fieldsബാലൺഡി ഓർ പുരസ്കാരം സമ്മാനിക്കുന്ന ഫ്രഞ്ച് പ്രസിദ്ധീകരണമായ ‘ഫ്രാൻസ് ഫുട്ബാ ൾ’ ലോകത്തെ ഏറ്റവും മികച്ച ഗോളിമാരുടെ പട്ടികയുമായി രംഗത്ത്. ലോകഫുട്ബാളിൽ പലകാ ലങ്ങളിൽ കളിച്ച താരങ്ങളിൽ നിന്നാണ് ഏറ്റവും മികച്ച 10 ഗോൾകീപ്പർമാരെ കണ്ടെത്തിയത്.
1. ലെവ് യാഷിൻ (സോവിയറ്റ് റഷ്യ 1954-–67)
ഗോൾ പോസ്റ്റിന് മുന്നിലെ ബ്ലാക്ക് സ്പൈഡറായ ിരുന്നു സോവിയറ്റ് റഷ്യയുടെ ഇതിഹാസം ലെവ് യാഷിൻ. മികച്ച ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഏക ഗോൾകീപ്പർ. സോവിയറ്റ് റഷ്യക്കും ഡൈനാമോ മോസ്കോയിലുമാ യാണ് 20 വർഷം നീണ്ട കരിയർ പൂർത്തിയാക്കിയത്. എന്നാൽ, രണ്ട് ടീമുകളിലൂടെ മാത്രം യാഷിൻ ലേ ാകം കീഴടക്കിയ ഗോളിയായി. 70 ആണ്ട് കടന്നിട്ടും ഗോളിമാരിലെ സൂപ്പർ ഗോളിയായി അദ്ദേഹം ത ുടരുന്നു. ഇനിയുള്ള തലമുറക്കും അദ്ദേഹം റോൾമോഡലായിരിക്കുമെന്ന് പറഞ്ഞത് മറ്റൊ രു സൂപ്പർ ഗോളി ഗോർഡൻ ബാങ്ക്സ്.
2. ഗോർഡൻ ബാങ്ക്സ് (ഇംഗ്ലണ്ട് 1963-–72)
ഇംഗ്ലണ്ടിെൻ റ എക്കാലത്തെയും മികച്ച ഗോളിയായിരുന്നു ബാങ്ക്സ്. 1966മുതൽ ’71 വരെ ആറു വർഷം ഫിഫയുടെ ഏറ്റ വും മികച്ച ഗോളിയായി വാണു. 1970 ലോകകപ്പിൽ ബ്രസീലിനെതിരായ മത്സരത്തിൽ പെലെയുടെ ഗോൾശ്രമം സേവ് ചെയ്ത പ്രകടനം ഇന്നും കണ്ണഞ്ചിപ്പിക്കുന്ന ഓർമ. 1966 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ജേതാക്കളാക്കുന്നതിലും നിർണായകമായി.

3. ഡിനോ സോഫ് (ഇറ്റലി 1968-–83)
1982ൽ ഇറ്റലി ലോകകിരീടമണിയുേമ്പാൾ നായകവേഷത്തിൽ ഡിനോ സോഫായിരുന്നു. അന്ന് പ്രായം 40 വയസ്സ്. ലോകകപ്പ് നേടിയ ഏറ്റവും പ്രായം കൂടിയ താരം. പക്ഷേ, അതൊന്നും സോഫിെൻറ പ്രകടനത്തെ ബാധിച്ചില്ല. 112 മത്സരങ്ങളിൽ ഇറ്റലിയുടെ വലകാത്തു. യുവൻറസിനൊപ്പം ആറ് സീരി ‘എ’ കിരീടങ്ങളും.
4. ജിയാൻ ലൂയിജി ബുഫൺ (ഇറ്റലി 1997-–2018)
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളി. ക്ലബിലും ദേശീയ ടീമിലുമായി 25 വർഷമായി തുടരുന്ന കരിയർ. 2018 ൽ ദേശീയ ടീമിൽ നിന്നിറങ്ങി. 176 മത്സരങ്ങളിൽ ഇറ്റലിക്കായി കളിച്ച് റെക്കോഡ് കുറിച്ചു. സീരി ‘എ’യിൽ ഗോൾവഴങ്ങാതെ കൂടുതൽ സമയം വലകാത്ത ഗോളി (974 മിനിറ്റ്) എന്ന റെക്കോഡും.
5. മാനുവൽ നോയർ (ജർമനി 2009-)
ഗോൾകീപ്പിങ്ങിലെ വിപ്ലവകാരി. ഗോളി തന്നെ അറ്റാക്കറുടെ റോളിലേക്ക് മാറുന്ന ‘സ്വീപ്പർ കീപ്പർ’ ശൈലികൊണ്ട് വിസ്മയിപ്പിച്ച താരം. 2013, 2014, 2015, 2016 വർഷങ്ങളിൽ ലോകത്തെ മികച്ച ഗോളിയായി. ഇന്നും ബയേൺ മ്യൂണികിെൻറയും ജർമനിയുടെയും ഒന്നാം നമ്പർ ഗോളി. 2014ലോകകപ്പ് കിരീട നേട്ടം.

6. പീറ്റർ ഷ്മൈകൽ (ഡെന്മാർക് 1987–2001)
ഡെന്മാർക്കിനായി 129മത്സരങ്ങളിൽ വലകാത്തെങ്കിലും ഇംഗ്ലണ്ടിലും പോർചുഗലിലും ചാമ്പ്യൻക്ലബുകളുടെ താരമായാണ് ഷ്മൈകൽ താരമായത്. 1999 യുനൈറ്റഡ് ട്രിപ്ൾ കിരീടമണിഞ്ഞപ്പോൾ നായക വേഷത്തിൽ െഡന്മാർകുകാരനായിരുന്നു.
7. സെപ്പ് മെയർ (വെസ്റ്റ് ജർമനി 1966–79)
1974ൽ ബെക്കൻബോവറുടെ പടിഞ്ഞാറൻ ജർമനി ലോകകപ്പ് നേടുേമ്പാൾ വലകാത്തത് മെയറായിരുന്നു. ക്ലബ് കരിയർ ബയേൺ മ്യൂണികിനൊപ്പം (18 വർഷം, 536 മത്സരം). മൂന്ന് യൂറോപ്യൻ കിരീടവും നാല് ബുണ്ടസ് ലിഗയും.
8. ഐകർ കസീയസ് (സ്പെയിൻ 2000–16)
കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ഫുട്ബാളർ. 2008-12 കാലത്ത് സ്പെയിനിനെ ചാമ്പ്യൻ ക്ലബാക്കിയത് കസീയസിെൻറ നായകവേഷവും കാവൽ മിടുക്കുമായിരുന്നു. റയൽ മഡ്രിഡിനൊപ്പം അഞ്ച് ലാ ലിഗി, മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ.

9. എഡ്വിൻ വാൻഡർസർ (നെതർലൻഡ്സ് 1995–2008)
1995-2009 കാലയളവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായിരുന്നു വാൻഡർസർ. ഡച്ച് ഫുട്ബാളിെൻറ ഐക്കൺ. അയാക്സിലും (ഒമ്പത് വർഷം, 226 കളി) പിന്നീട്, യുവൻറസ്, ഫുൾഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ് വരെ നീണ്ട കരിയർ.
10. പീറ്റർ ഷിൽട്ടൻ (ഇംഗ്ലണ്ട് 1970–90)
ക്ലബിലും ദേശീയ ടീമിലുമായി 30 വർഷം കൊണ്ട് കളിച്ചത് 1390 മത്സരങ്ങൾ. ഒരു താരത്തിെൻറ ഏറ്റവും കൂടുതൽ കളി എന്ന റെക്കോഡ് ഷിൽട്ടനാണ്. 11 ക്ലബുകൾ നീണ്ട കരിയറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
