ജ​ർ​മ​നി​യെ ഭ​യ​ക്കു​ന്ന​ത്​ ആ​ര്​?

german-football-team

ഹു ​ഈ​സ്  അ​ഫ്റേ​ഡ്​ ഓ​ഫ് വി​ർ​ജീ​നി​യ വൂ​ൾ​ഫ്​? -വി​ഖ്യാ​ത​മാ​യ ഒ​രു ച​ല​ച്ചി​ത്ര​ത്തി​​െൻറ പേ​രാ​ണി​ത്. അ​തി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന നി​ല​വി​ലെ ജേ​താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​വും. ഹു ​ഈ​സ്  അ​ഫ്റേ​ഡ്​ ഓ​ഫ് ജ​ർ​മ​നി? 1958ലും ’62​ലും തു​ട​ർ​ച്ച​യാ​യി കി​രീ​ടം നി​ല​നി​ർ​ത്തി​യ ബ്ര​സീ​ലി​​​െൻറ നേ​ട്ടം ജ​ർ​മ​നി ആ​വ​ർ​ത്തി​ക്കു​മോ? ​അ​തോ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​വു​ന്ന യൂ​റോ​പ്യ​ന്മാ​ർ നേ​രി​ടു​ന്ന പ​തി​വ്​ അ​ട്ടി​മ​റി ജ​ർ​മ​നി​യെ​യും കു​രു​ക്കി​ലാ​ക്കു​മോ? എ​ന്താ​യാ​ലും ഗ്രൂ​പ്​ ‘എ​ഫി​ൽ’ മെ​ക്സി​കോ, സ്വീ​ഡ​ൻ, ദ​ക്ഷി​ണ കൊ​റി​യ ടീ​മു​ക​ളെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി ഭ​യ​ക്ക​ണം. ക​രു​ത​ലോ​ടെ ഗ്രൂ​പ്​ റൗ​ണ്ട്​ ക​ട​ന്നാ​ലേ ചാ​മ്പ്യ​ന്മാ​രു​െ​ട കി​രീ​ട​പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ തി​ള​ക്ക​മേ​റൂ. 

ജ​ർ​മ​നി: യോ​ആ​ഹീം ലോ​യി​വ് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത 2006നു​ശേ​ഷം ജ​ർ​മ​നി മ​ത്സ​രി​ച്ച എ​ല്ലാ ടൂ​ർ​ണ​മ​െൻറു​ക​ളി​ലും അ​വ​ർ കു​റ​ഞ്ഞ​ത് സെ​മി​ഫൈ​ന​ൽ വ​രെ എ​ങ്കി​ലും എ​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, അ​ഞ്ചു​ത​വ​ണ വി​ജ​യി​ച്ച ബ്ര​സീ​ലി​നെ വെ​ല്ലു​ന്ന മ​റ്റൊ​രു മി​ക​വും ലോ​ക​ക​പ്പി​ൽ അ​വ​ർ​ക്കു​ണ്ട്. നാ​ല് കി​രീ​ട​ത്തി​നൊ​പ്പം അ​ത്ര​യും ത​ന്നെ ര​ണ്ടാം സ്ഥാ​ന​വും മൂ​ന്നു മൂ​ന്നാം സ്ഥാ​ന​ങ്ങ​ളും ജ​ർ​മ​നി​യു​ടെ റെ​ക്കോ​ഡ് ബു​ക്കി​ലു​ണ്ട്. എ​ന്നാ​ൽ, നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ യൂ​റോ​പ്യ​ൻ ടീ​മു​ക​ൾ​ക്ക് തു​ട​ർ​ന്നു​ള്ള ലോ​ക​ക​പ്പ്​ ദു​ര​ന്ത​ങ്ങ​ളു​ടേ​തു​മാ​യി​ട്ടു​ണ്ട്. ’98ൽ ​ക​പ്പു​യ​ർ​ത്തി​യ ഫ്രാ​ൻ​സ്​ 2002ൽ ​ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ പു​റ​ത്താ​യി. 2006ലെ ​വി​ജ​യി​ക​ളാ​യ ഇ​റ്റ​ലി 2010ൽ ​ഇ​തേ​പോ​ലെ മ​ട​ങ്ങി. അ​തു​പോ​ലെ 2010ലെ ​വി​ജ​യി​ക​ളാ​യ സ്‌​പെ​യി​ൻ 2014ൽ ​ഗ്രൂ​പ്പി​ൽ ത​ന്നെ പു​റ​ത്താ​യി.

നാ​യ​ക​ൻ മാ​നു​വൽ നോ​യ​റു​ടെ പ​രി​ക്കും സീ​നി​യ​ർ താ​ര​ങ്ങ​ൾ വി​ര​മി​ച്ച​തു​മെ​ല്ലാം വെ​ല്ലു​വി​ളി​യാ​യു​ണ്ടെ​ങ്കി​ലും ടൂ​ർ​ണ​മ​െൻറ്​ ടീ​മാ​ണ്​ ജ​ർ​മ​നി. ഓ​രോ ക​ളി ക​ഴി​യും​തോ​റും അ​വ​ർ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ്. പ്ര​തി​രോ​ധ നി​ര​യി​ലെ ശ​ക്ത​രാ​യ മാ​റ്റ​്​ ഹു​മ്മ​ൽ​സ്, യോ​ഷ്വ കി​മ്മി​ഷ്, ജെ​റോം ബോ​െ​ട്ട​ങ്ങ്​. മ​ധ്യ​നി​ര​യി​ൽ ടോ​ണി ക്രോ​സ്, മെ​സ്യൂ​ത് ഒാ​സീ​ൽ, പ​രി​ച​യ​സ​മ്പ​ന്ന​നാ​യ തോ​മ​സ് മ്യൂ​ള​ർ, പു​തു​മു​ഖം തി​മോ വെ​ർ​ണ​ർ എ​ന്നി​വ​ർ. ചു​രു​ക്ക​ത്തി​ൽ, വ​ലി​യ പേ​രു​ക​ളി​ല്ലാ​ത്ത വ​മ്പ​ൻ ടീ​മാ​ണ് ജ​ർ​മ​നി​യു​ടേ​ത്.

മെ​ക്​​സി​കോ: ക​ളി​ച്ച ലോ​ക​ക​പ്പു​ക​ളി​ലൊ​ക്കെ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി കാ​ണി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​നേ​ടി​യ​വ​രാ​ണ്​ മെ​ക്സി​കോ. എ​ന്നാ​ൽ, നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ൽ അ​വ​ർ​ക്കു കാ​ലി​ട​റും. 
അ​തോ​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​ങ്ങ​ൾ സ്വ​പ്ന​മാ​യി ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നു. ഇ​ത്ത​വ​ണ റ​ഷ്യ​യി​ൽ സ​മാ​പി​ച്ച കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​പ്പി​ലും സ്ഥി​തി മ​റി​ച്ചാ​യി​രു​ന്നി​ല്ല.  ഏ​ഴാം ലോ​ക​ക​പ്പി​ന് എ​ത്തു​ന്ന മ​ധ്യ അ​മേ​രി​ക്ക​ൻ സം​ഘം ഇ​ത്ത​വ​ണ അ​ട്ടി​മ​റി​ക്കാ​രാ​കും എ​ന്നു ത​ന്നെ​യാ​ണ് ക​രു​തു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ ലോ​ക ചാ​മ്പ്യ​ന്മാ​രെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​റ​പ്പി​ക്കു​വാ​ൻ അ​വ​ർ​ക്കു ക​ഴി​യ​ണം. 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​ക്ക​ൾ ആ​യ പു​തു​ത​ല​മു​റ ടീം ​ആ​ണ് മെ​ക്‌​സി​കോ. 

മ​ധ്യ അ​മേ​രി​ക്ക ഗ്രൂ​പ്പി​ൽ ഒ​രു മ​ത്സ​ര​വും കീ​ഴ​ട​ങ്ങാ​തെ​യാ​ണ​വ​ർ റ​ഷ്യ​യി​ലേ​ക്കു​ള്ള പാ​സ്പോ​ർ​ട്ട് ത​ര​മാ​ക്കി​യ​ത്. വെ​സ്​​റ്റ്​ ഹാ​മി​​െൻറ ഹാ​വി​യ​ർ ഹെ​ർ​ണാ​ണ്ട​സ്, പോ​ർ​ട്ടോ​യു​ടെ ജീ​സ​സ് മാ​നു​വ​ൽ കൊ​റോ​ണ, ലോ​സ് ആ​ഞ്ജ​ല​സ് എ​ഫ്.​സി​യു​ടെ കാ​ർ​ലോ​സ് വേ​ല എ​ന്നി​വ​രാ​ണ് ശ്ര​ദ്ധേ​യ​രാ​യ ക​ളി​ക്കാ​ർ.

സ്വീ​ഡ​ൻ: 12 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് സ്വീ​ഡ​ൻ  ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. അ​തും അ​ങ്ങേ​യ​റ്റ​ത്തെ നാ​ട​കീ​യ​മാ​യ ​േപ്ല ​ഓ​ഫ് മ​ത്സ​ര​ത്തി​ൽ അ​തി​കാ​യ​ന്മാ​രാ​യ ഇ​റ്റ​ലി​യെ നാ​ണി​പ്പി​ച്ചു​കൊ​ണ്ടും. 2006 ലോ​ക​ക​പ്പി​ൽ ജ​ർ​മ​നി​യാ​യി​രു​ന്നു പ്രീ​ക്വാ​ർ​ട്ട​റി​ലെ എ​തി​രാ​ളി. ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ങ്ങ​ളെ വീ​ഴ്ത്തി​യ ജ​ർ​മ​ൻ​കാ​രെ  പ്ര​ഹ​രി​ക്കു​വാ​ൻ കി​ട്ടു​ന്ന അ​വ​സ​രം കൂ​ടി​യാ​ണ്​ റ​ഷ്യ​യി​ൽ. 

ദ​ക്ഷി​ണ കൊ​റി​യ: സ​ഹ​ആ​തി​ഥേ​യ​രാ​യ, 2002ൽ ​നാ​ലാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ഏ​ഷ്യ​ൻ വ​ൻ​ക​ര​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ദ​ക്ഷി​ണ കൊ​റി​യ. അ​ന്ന​വ​രു​ടെ മു​ന്നി​ൽ വീ​ണ​ത് ഇ​റ്റ​ലി​യും സ്പെ​യി​നും ആ​യി​രു​ന്നു എ​ന്ന​റി​യു​മ്പോ​ഴേ ജ​ർ​മ​നി​യെ ഭ​യ​ക്കു​ന്ന​ത് ആ​രെ​ന്ന ചോ​ദ്യ​ത്തി​​െൻറ പ്ര​സ​ക്തി. തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം ലോ​ക ക​പ്പ്​ എ​ന്ന അ​തു​ല്യ ​െറ​ക്കോ​ഡാ​ണ്​ ഇ​ത്ത​വ​ണ അ​വ​ർ​ക്ക്​ ഒ​പ്പ​മു​ള്ള​ത്. 

Loading...
COMMENTS