പി​ച്ചി​ന്​ തീ​പി​ടി​പ്പി​ക്കു​ന്ന​വ​ർ

  • നാ​ളെ തു​ട​ക്കം​കു​റി​ക്കു​ന്ന ലോ​ക​ക​പ്പി​ൽ ശ്ര​ദ്ധേ​യ​രാ​വു​ന്ന പേ​സ്​ ബൗ​ള​ർ​മാ​ർ

star-bowlers

ഇം​ഗ്ല​ണ്ടും പാ​കി​സ്​​താ​നും ത​മ്മി​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ പി​ച്ചി​​െൻറ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ത്ത്​ ലോ​ക​ക​പ്പി​ൽ ടീം ​ടോ​ട്ട​ൽ 500 റ​ൺ​സ്​ തൊ​ടു​മെ​ന്ന്​  പ്ര​വ​ചി​ച്ച​വ​ർ നി​ര​വ​ധി​യാ​ണ്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി ഇ​രു​ടീ​മു​ക​ളും ചേ​ർ​ന്ന്​ അ​ടി​ച്ചു​കൂ​ട്ടി​യ​ത്​ 2780 റ​ൺ​സ്. ഇം​ഗ്ല​ണ്ട്​ എ​ന്നു​ കേ​ൾ​ക്കു​​േ​മ്പാ​ൾ  മു​ട്ടി​ടി​ച്ചി​രു​ന്ന ബാ​റ്റ്​​സ്​​മാ​ന്മാ​ർ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത്. എ​ന്നാ​ൽ, സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ൾ  പി​ച്ച്​ സീം ​ബൗ​ളി​ങ്ങി​നൊ​പ്പ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​റ​പ്പി​ക്കാം, ഇൗ ​ഇം​ഗ്ലീ​ഷ്​ കാ​ർ​ണി​വ​ൽ പേ​സ​ർ​മാ​രു​ടേ​താ​ണെ​ന്ന്. 

ജ​സ്​​പ്രീ​ത്​ ബും​റ
49 മാ​ച്ച്, 85 വി​ക്ക​റ്റ്​
ലി​മി​റ്റ​ഡ്​ ഒാ​വ​ർ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ഏ​റ്റ​വും മി​ക​ച്ച ബൗ​ള​ർ എ​ന്ന്​ ജ​സ്​​പ്രീ​ത്​ ബും​റ​യെ വി​ശേ​ഷി​പ്പി​ച്ച​ത്​ സാ​ക്ഷാ​ൽ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റാ​ണ്. ഇൗ  ​വ​ർ​ഷ​ത്തെ ​െഎ.​പി.​എ​ൽ ക​ണ്ട​വ​ർ​ക്ക​റി​യാം മും​ബൈ ഇ​ന്ത്യ​ൻ​സി​​െൻറ കി​രീ​ട​വി​ജ​യ​ത്തി​ൽ ഇൗ 25​കാ​ര​ൻ വ​ഹി​ച്ച പ​ങ്ക്. അ​പാ​ര​മാ​യ കൃ​ത്യ​ത​യും സ്​​ഥി​ര​ത​യും റ​ൺ​സ്​ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ലെ ക​ണി​ശ​ത​യു​ടെ​യും മി​ക​വി​ലാ​യി​രു​ന്നു മും​ബൈ ബൗ​ളി​ങ്​ നി​ര​യു​ടെ മു​ന്നേ​റ്റം. ആ​ക്​​ഷ​നി​ലെ വ്യ​ത്യ​സ്​​ത​ത​കൊ​ണ്ട്​ ഏ​തു​ത​രം പി​ച്ചി​ലും ബാ​റ്റ്​​മാ​ന്മാ​രെ വ​ട്ടം​ചു​റ്റി​ക്കു​ന്ന ബും​റ ത​ന്നെ​യാ​ണ്​ മു​ഹ​മ്മ​ദ്​ ഷ​മി​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​ൻ പേ​സ്​  ത്ര​യ​ത്തി​​െൻറ ച​ക്രം തി​രി​ക്കു​ന്ന​ത്. ഡെ​ത്ത് ഓ​വ​റു​ക​ളി​ലെ ബും​റ​യു​ടെ ബൗ​ളി​ങ്​ പാ​ട​വം നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക്​ ഗു​ണ​ക​ര​മാ​യ​താ​ണ്. ഇം​ഗ്ലീ​ഷ്​  മ​ണ്ണി​ലും ക​ഴി​വു​തെ​ളി​യി​ച്ച ലോ​ക ഒ​ന്നാം റാ​ങ്കു​കാ​ര​ൻ ബും​റ ത​ന്നെ​യാ​ണ്​ ഇൗ ​ലോ​ക​ക​പ്പി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ആ​വ​നാ​ഴി​യി​ലെ പ്ര​ധാ​ന അ​സ്​​ത്രം. 

ജോ​ഫ്ര ആ​ർ​ച്ച​ർ (ഇം​ഗ്ല​ണ്ട്): 
3 മാ​ച്ച്, 3 വി​ക്ക​റ്റ്​
മ​ണി​ക്കൂ​റി​ൽ 145 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പ​ന്തെ​റി​യു​ക​യും അ​തി​വേ​ഗം സ്കോ​ർ ചെ​യ്യു​ക​യും ന​ന്നാ​യി ഫീ​ൽ​ഡ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ്ര​തി​ഭ​യെ  ഇം​ഗ്ല​ണ്ട്​ ലോ​ക​ക​പ്പി​നു​ള്ള പ്രാ​ഥ​മി​ക ടീ​മി​ൽ​നി​ന്നു ത​ഴ​ഞ്ഞ​പ്പോ​ൾ മൂ​ക്ക​ത്ത്​ വി​ര​ൽ​വെ​ക്കാ​ത്ത​വ​ർ കു​റ​വാ​ണ്​. എ​ന്നാ​ൽ, പ്രാ​ഥ​മി​ക ടീ​മി​ല്‍ ഇ​ല്ലാ​തി​രു​ന്ന  ആ​ര്‍ച്ച​ര്‍ക്ക്​ ഐ.​പി.​എ​ല്ലി​ൽ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നാ​യി പു​റ​ത്തെ​ടു​ത്ത മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​​െൻറ (11 വി​ക്ക​റ്റ്) ബ​ല​ത്തി​ലാ​ണ് ഡേ​വി​ഡ് വി​ല്ലി​ക്ക്  പ​ക​ര​ക്കാ​ര​നാ​യി അ​ന്തി​മ ടീ​മി​ൽ ഇ​ടം ല​ഭി​ച്ച​ത്. ആ​ർ​ച്ച​ർ ഇൗ ​ലോ​ക​ക​പ്പി​െ​ല ഇം​ഗ്ലീ​ഷ്​ നി​ര​യു​ടെ ‘എ​ക്​​സ്’ ഫാ​ക്​​ട​റാ​കു​മെ​ന്നാ​ണ്​ ​ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​  കോ​ഹ്​​ലി​യു​ടെ പ്ര​വ​ച​നം. ക​രീ​ബി​യ​ൻ വം​ശ​ജ​നാ​യ ആ​ർ​ച്ച​ർ 2014ൽ ​വെ​സ്​​റ്റി​ൻ​ഡീ​സ് അ​ണ്ട​ർ 19 ടീ​മി​നു​വേ​ണ്ടി മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു.  

ട്രെ​ൻ​ഡ‌് ​േബാ​ൾ​ട്ട‌് (ന്യൂ​സി​ല​ൻ​ഡ‌്)
79 മാ​ച്ച്, 147 വി​ക്ക​റ്റ്​
​െഎ.​സി.​സി​യു​ടെ ഏ​ക​ദി​ന ബൗ​ള​ർ​മാ​രു​ടെ റാ​ങ്കി​ങ്ങി​ൽ ബും​റ​ക്കു​ പി​ന്നി​ൽ ര​ണ്ടാം സ്​​ഥാ​ന​ക്കാ​ര​ൻ. ​ട്ര​െൻറ്​ ബോ​ൾ​ട്ടി​നൊ​പ്പം ടിം ​സൗ​ത്തി​യും കൂ​ടി​ച്ചേ​രു​ന്ന  ബൗ​ളി​ങ്​ കോം​ബി​നേ​ഷ​ൻ​ എ​തി​രാ​ളി​ക​ൾ​ക്ക്​ ഏ​റെ അ​പ​ക​ടം വി​ത​ക്കാ​ൻ ശേ​ഷി​യു​​ണ്ട്. ഇ​രു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ന്ത്​ സ്വി​ങ്​ ചെ​യ്യി​ക്കാ​നു​ള്ള ബോ​ൾ​ട്ടി​​െൻറ  വി​രു​ത്​​ ബാ​റ്റ്​​സ്​​മാ​ന്മാ​ർ​ക്ക്​ ത​ല​വേ​ദ​ന​യാ​കും. കൃ​ത്യ​ത​യോ​ടെ പ​ന്തെ​റി​യു​ന്ന ഇ​ട​ൈ​ങ്ക​യ​ൻ പേ​സ​റു​ടെ മി​ക​വി​ലാ​ണ്​ കി​വീ​സ്​ 2015ൽ ​ച​രി​ത്ര​ത്തി​ൽ  ആ​ദ്യ​മാ​യി ലോ​ക​ക​പ്പി​ൽ ഫൈ​ന​ൽ ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ന്ന്​ ഒ​മ്പ​തു​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 22 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ബോ​ൾ​ട്ട്​ ആ​സ്​​ട്രേ​ലി​യ​യു​ടെ  മി​ച്ച​ൽ സ്​​റ്റാ​ർ​ക്കി​നൊ​പ്പം വി​ക്ക​റ്റു​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്നു. അ​ഞ്ചു​ ത​വ​ണ അ​ഞ്ചു വി​ക്ക​റ്റ്​ നേ​ട്ടം സ്വ​ന്ത​മാ​ക്കി. 

കാ​ഗി​സോ റ​ബാ​ദ (ദ​ക്ഷി​ണാ​ഫ്രി​ക്ക)
66 മാ​ച്ച്, 106 വി​ക്ക​റ്റ്​
2014ലെ ​അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ നേ​ടി​ക്കൊ​ടു​ത്ത അ​ന്നു​മു​ത​ലാ​ണ്​ കാ​ഗി​സോ റ​ബാ​ദ​യെ​ന്ന പ​യ്യ​നെ ക്രി​ക്ക​റ്റ്​ ലോ​കം ശ്ര​ദ്ധി​ക്കാ​ൻ  തു​ട​ങ്ങി​യ​ത്. 2015ൽ ​സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റി​യ​തു​ മു​ത​ൽ പ്രോ​ട്ടി​യേ​സി​​െൻറ പേ​സ്​ ആ​ക്ര​മ​ണ​ത്തി​ന്​ ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്​ റ​ബാ​ദ​യാ​ണ്.  ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന അ​ര​േ​ങ്ങ​റ്റ​ത്തി​ൽ ഹാ​ട്രി​ക്​ ഉ​ൾ​െ​പ്പ​ടെ 16 റ​ൺ​സി​ന്​ ആ​റു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യാ​ണ്​ റ​ബാ​ദ വ​ര​വ​റി​യി​ച്ച​ത്. 12ാം എ​ഡി​ഷ​ൻ ​ െഎ.​പി.​എ​ല്ലി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നാ​യി 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 25 വി​ക്ക​റ്റു​ക​ളു​മാ​യി വി​ക്ക​റ്റു​വേ​ട്ട​ക്കാ​രി​ൽ ര​ണ്ടാ​മ​നാ​യ റ​ബാ​ദ ഉ​ഗ്ര​ൻ ഫോ​മി​ലാ​ണ്.  വേ​ഗം​കൊ​ണ്ട്​ ബാ​റ്റ്​​സ്​​മാ​ന്മാ​രെ വി​റ​പ്പി​ക്കു​ന്ന താ​ര​ത്തി​​െൻറ കൃ​ത്യ​ത​യു​ം സ​മ്മ​ർ​ദ ഘ​ട്ട​ങ്ങ​ളി​ൽ പ​ത​റാ​ത്ത പ്ര​കൃ​ത​വും ഏ​ത്​ അ​വ​സ​ര​ത്തി​ലും വി​ക്ക​റ്റ്​  വീ​ഴ്​​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു. ഡെ​ത്ത്​ ഒാ​വ​റു​ക​ളി​ൽ മാ​ര​ക യോ​ർ​ക്ക​റു​ക​ൾ എ​റി​യു​ന്ന റ​ബാ​ദ​യു​ടെ വി​ക്ക​റ്റ്​ കൊ​യ്​​ത്തി​ൽ​ത​ന്നെ​യാ​ണ്​ ഇ​ക്കു​റി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലോ​ക​ക​പ്പ്​ സ്വ​പ്​​ന​ങ്ങ​ളും. 

ല​സി​ത്​ മ​ലിം​ഗ (ശ്രീ​ല​ങ്ക) 
218 മാ​ച്ച്, 322 വി​ക്ക​റ്റ്​
വീ​ഞ്ഞു​പോ​ലെ പ്രാ​യം കൂ​ടും​തോ​റും വീ​ര്യം​കൂ​ടു​ന്ന ചി​ല ക​ളി​ക്കാ​രു​ണ്ട്. അ​ത്ത​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്​ ല​സി​ത്​ മ​ലിം​ഗ​യു​ടെ സ്​​ഥാ​നം. 12ാം എ​ഡി​ഷ​ൻ ​െഎ.​പി.​എ​ൽ ഫൈ​ന​ലി​​െൻറ അ​വ​സാ​ന ഒാ​വ​ർ മാ​ത്രം എ​ടു​ത്താ​ൽ മ​തി ആ ​മാ​റ്റ്​ പ​രി​ശോ​ധി​ക്കാ​ൻ. താ​ര​ത്തി​​െൻറ അ​നു​ഭ​വ​സ​മ്പ​ത്തും  കൃ​ത്യ​ത​യാ​ർ​ന്ന പ​ന്തു​ക​ളും മും​ബൈ ഇ​ന്ത്യ​ൻ​സി​ന്​ സ​മ്മാ​നി​ച്ച​ത്​ ഒ​രു റ​ൺ​സി​​െൻറ ത്ര​സി​പ്പി​ക്കു​ന്ന ജ​യ​വും നാ​ലാം ​െഎ.​പി.​എ​ൽ കി​രീ​ട​വു​മാ​യി​രു​ന്നു.  ഗ​ത​കാ​ല സ്​​മ​ര​ണ​ക​ൾ മാ​​ത്രം കൂ​ട്ടി​നു​ള്ള മ​ര​ത​ക ദ്വീ​പു​കാ​രു​ടെ ലോ​ക​ക​പ്പ്​ പ്ര​യാ​ണ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി വെ​റ്റ​റ​ൻ താ​രം  കൂ​ടെ​യു​ണ്ടാ​കു​മെ​ന്നു​റ​പ്പ്. ഇൗ ​ലോ​ക​ക​പ്പോ​ടെ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്നു വി​ട​പ​റ​യാ​നൊ​രു​ങ്ങു​ന്ന താ​ര​ത്തി​ന്​ അ​ർ​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള യാ​ത്ര​യ​യ​പ്പ്​  സ​ഹ​താ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​ത്യാ​ശ.  

മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ (ആ​സ്​​ട്രേ​ലി​യ)
75 മാ​ച്ച്, 145 വി​ക്ക​റ്റ്​
ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ പേ​ടി​സ്വ​പ്​​ന​മാ​യ ബൗ​ള​ർ. വേ​ഗം, യോ​ർ​ക്ക​റു​ക​ൾ എ​ന്നി​വ ആ​യു​ധം. ഇ​ട​ക്ക്​ പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യെ​ങ്കി​ലും മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ ശ​ക്​​ത​മാ​യ  തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തു​മെ​ന്നു​ത​ന്നെ​യാ​ണ്​ ഒാ​സീ​സി​​െൻറ പ്ര​തീ​ക്ഷ. 2015 ലോ​ക​ക​പ്പി​ൽ എ​ട്ടു​ ക​ളി​ക​ളി​ൽ​നി​ന്നു 22 വി​ക്ക​റ്റു​ക​ളു​മാ​യി ആ​സ്​​ട്രേ​ലി​യ​യു​ടെ  അ​ഞ്ചാം ലോ​ക​ക​പ്പ്​ വി​ജ​യ​ത്തി​ന്​ ചു​ക്കാ​ൻ​പി​ടി​ച്ച്​ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യി. പാ​റ്റ്​ ക​മ്മി​ൻ​സും സ്​​റ്റാ​ർ​കും ഒ​ന്നി​ക്കു​ന്ന  ഒാ​സീ​സ്​ ബൗ​ളി​ങ്​​നി​ര​ക്ക്​ ഏ​തു​ ബാ​റ്റി​ങ്​​നി​ര​യെ​യും ക​ട​പു​ഴ​ക്കാ​ൻ​ ശേ​ഷി​യു​ണ്ട്​. 

Loading...
COMMENTS