ക്രീസിൽ റിസർവ്​ ​െബഞ്ച്, ബീച്ച് വോളിയുമായി വിൻഡീസ്

West indies
കോ​വ​ളം ലീ​ല റാ​വി​സി​ൽ ബീ​ച്ച്​ വോ​ളി​യി​ലേ​ർ​പ്പെ​ട്ട വെ​സ്​​റ്റി​ൻ​ഡീ​സ്​ താ​ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: മും​ബൈ​യി​ലെ കൂ​റ്റ​ൻ ജ​യ​ത്തി​െൻറ ആ​ല​സ്യം വി​ടാ​തെ ടീം ​ഇ​ന്ത്യ. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്​​ലി​യും വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും എം.​എ​സ്. ധോ​ണി​യു​മൊ​ക്കെ ഹോ​ട്ട​ൽ മു​റി​യി​ൽ വി​ശ്ര​മി​ച്ച​പ്പോ​ൾ ബു​ധ​നാ​ഴ്ച ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ​ത് ആ​റ് താ​ര​ങ്ങ​ൾ മാ​ത്രം. 

അ​വ​രി​ൽ അ​മ്പാ​ട്ടി റാ​യി​ഡു ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വാ​രും റി​സ​ർ​വ്​ താ​ര​ങ്ങ​ൾ. ലോ​കേ​ഷ് രാ​ഹു​ൽ, ഋ​ഷ​ഭ് പ​ന്ത്, ഉ​മേ​ഷ് യാ​ദ​വ്, യു​സ്​​വേ​ന്ദ്ര ച​ഹാ​ൽ എ​ന്നി​വ​രാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ ര​വി​ശാ​സ്ത്രി​ക്കും ബാ​റ്റി​ങ് പ​രി​ശീ​ല​ക​ൻ സ​ഞ്ജ​യ് ബം​ഗാ​റി​നു​മൊ​പ്പം രാ​വി​ലെ 10ഓ​ടെ ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​ത്. സ്പി​ന്നി​നെ​തി​രെ ക​ളി​ക്കു​മ്പോ​ളി​ൽ ക്രീ​സി​ൽ പാ​ദ​ച​ല​ന​ത്തി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു റാ​യി​ഡു​വി​ന്  സ​ഞ്ജ​യ് ബം​ഗാ​റി‍​െൻറ കോ​ച്ചി​ങ്. 

കെ.​സി.​എ​യു​ടെ ബൗ​ള​ർ​മാ​രെ​യും യു​സ്​​വേ​ന്ദ്ര ച​ഹാ​ലി​നെ​യു​മാ​ണ് ബം​ഗാ​ർ ഇ​തി​നാ​യി നി​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, ലോ​കേ​ഷ് രാ​ഹു​ലി​നൊ​പ്പ​മാ​യി​രു​ന്നു ശാ​സ്ത്രി. സ്പി​ന്ന​ർ​മാ​രെ​യും പേ​സ​ർ​മാ​രെ​യും ഒ​രു​പോ​ലെ ത​ര​ത്തി​ന് മു​ന്നി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ത്തു. എ​ന്നാ​ൽ, കി​ട്ടി​യ പ​ന്തു​ക​ളെ​യെ​ല്ലാം ഗാ​ല​റി​ക​ളി​ലേ​ക്ക് പ​റ​ത്താ​നാ​യി​രു​ന്നു ഋ​ഷ​ഭ് പ​ന്തി​ന് താ​ൽ​പ​ര്യം.

അ​തേ​സ​മ​യം, നാ​ലാം ഏ​ക​ദി​ന​ത്തി​ലെ കൂ​റ്റ​ൻ തോ​ൽ​വി​യു​ടെ ക്ഷീ​ണം വി​ൻ​ഡീ​സ് താ​ര​ങ്ങ​ൾ തീ​ർ​ത്ത​ത് കോ​വ​ള​ത്തെ ബീ​ച്ചി​ൽ വോ​ളി​ബാ​ൾ ക​ളി​ച്ചാ​ണ്. ടീം ​അം​ഗ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ്​ രാ​വി​ലെ 11.30 ഓ​ടെ ആ​രം​ഭി​ച്ച മ​ത്സ​രം ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​തി​നി​െ​ട ഹോ​ട്ട​ലു​കാ​ർ ഒ​രു​ക്കി​യ അ​മ്പെ​യ്ത്ത്​ മ​ത്സ​ര​ത്തി​ലും ക്യാ​പ്റ്റ​ൻ ജാ​സ​ൺ ഹോ​ൾ​ഡ​റ​ട​ക്കം ഒ​രു​കൈ നോ​ക്കി. നാ​ലാം ഏ​ക​ദി​ന​ത്തി​ൽ വ​ല​ത് കൈ​ക്ക് പ​രി​ക്കേ​റ്റ ആ​ഷ്​​ലി ന​ഴ്സ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​ല്ല. 

ബു​ധ​നാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ കോ​ച്ച് ര​വി​ശാ​സ്ത്രി, താ​ര​ങ്ങ​ളാ​യ ശി​ഖ​ർ ധ​വാ​ൻ, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നു മു​മ്പും ശാ​സ്ത്രി​യും ധ​വാ​നും ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.

Loading...
COMMENTS