Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇന്ത്യൻ വേരുകൾതേടി...

ഇന്ത്യൻ വേരുകൾതേടി വിൻഡീസ്​ മുൻ നായകൻ

text_fields
bookmark_border
ഇന്ത്യൻ വേരുകൾതേടി വിൻഡീസ്​ മുൻ നായകൻ
cancel
മും​ബൈ: ഇ​ന്ത്യ​ൻ വേ​രു​ക​ൾ തേ​ടി യാ​ത്ര​ചെ​യ്യു​ക​യാ​ണ്​ വെ​സ്​​റ്റി​ൻ​ഡീ​സ്​ ക്രി​ക്ക​റ്റ്​ ടീം ​മു​ൻ നാ ​യ​ക​ൻ ഡാ​ര​ൻ ഗം​ഗ. നൂ​റ്റാ​ണ്ടു​ക​ൾ മു​മ്പ്​ ട്രി​നി​ഡാ​ഡി​ലേ​ക്കു കു​ടി​യേ​റി​യ പ്ര​പി​താ​മ​ഹ​ന്മാ​രു​ടെ വേ​രു​ക​ൾ അ​ന്വേ​ഷി​ച്ച്​ ഏ​താ​നും ന​ഗ​ര​ങ്ങ​ളി​ൽ ഈ ​മു​ൻ ബാ​റ്റ്​​സ്​​മാ​ൻ എ​ത്തി​ക്ക​ഴി​ഞ്ഞു. കൊ​ൽ​ക്ക​ത്ത​യും മു​ം​ബൈ​യും എ​ല്ലാം ക​റ​ങ്ങി. എ​ന്നാ​ൽ, കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ലെ​ജ​ൻ​ഡ്​​സ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​െ​മ​ൻ​റി​​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ൽ എ​ത്തി​യ​പ്പോ​ഴും വേ​രു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​​ ബോ​ളി​വ​ു​ഡ്​ സി​നി​മ​യും ഇ​ന്ത്യ​ൻ​രു​ചി​ക​ളും ഇ​ഷ്​​ട​പ്പെ​ടു​ന്ന ഡാ​ര​ൻ ഗം​ഗ. 1845നു​മു​മ്പ്​ കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന്​ ക​പ്പ​ലി​ൽ ട്രി​നി​ഡാ​ഡി​ലേ​ക്ക്​ ആ​ളു​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഗം​ഗ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ലും സം​സ്​​കാ​ര​ത്തി​ലും ഏ​റെ അ​ഭി​മാ​ന​മു​ള്ള​വ​രാ​ണ്​ ഞ​ങ്ങ​ൾ. എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലെ വേ​രു​ക​ൾ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്​ -ഗം​ഗ പ​റ​ഞ്ഞു. അ​മി​താ​ഭ്​ ബ​ച്ച​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, ഋ​ഷി ക​പൂ​ർ, ഹേ​മ​മാ​ലി​നി, സീ​ന​ത്ത്​ അ​മ​ൻ എ​ന്നി​വ​രെ​ല്ലാം തി​ള​ങ്ങി​നി​ന്ന കാ​ല​ത്താ​ണ്​ ത​​െൻറ ബാ​ല്യം. ച​പ്പാ​ത്തി​യും ജി​ലേ​ബി​യും ഗു​ലാ​ബ്​ ജാ​മും എ​ല്ലാം ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന​താ​യും ഗം​ഗ പ​റ​ഞ്ഞു. സ്വ​ന്തം വീ​ടു​പോ​ലെ​ത​ന്നെ​യാ​ണ്​ ഇ​ന്ത്യ​യെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiescaptainCricket NewsIndia News
News Summary - west indies captain india father
Next Story