Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവീ സ്​റ്റിൽ മിസ്​...

വീ സ്​റ്റിൽ മിസ്​ യൂ...

text_fields
bookmark_border
വീ സ്​റ്റിൽ മിസ്​ യൂ...
cancel

90 കളുടെ അവസാനത്തിലും രണ്ടായിരത്തി​​​​െൻറ ആദ്യവർഷങ്ങളിലുമായി ക്രിക്കറ്റ്കാഴ്​ചകളെ ഉന്മാദത്തോളം ഉയർത്തിയ ഒരുപിടിതാരങ്ങളുണ്ട്​. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ കളിയുള്ളതുപോലും അറിയുന്നില്ലെന്ന കമൻറുകളാണ്​ സോഷ്യൽമീഡിയയിൽ നിറയുന്നത്​. എന്നാൽ മുഴുവൻ ടീമുകളിലെയും ക്രിക്കറ്റർമാരെയും സ്​നേഹിച്ചിരുന്ന, ടെസ്​റ്റ്​ ക് രിക്കറ്റ്​പോലും മുഴുവൻ ടിവിയിലിരുന്ന്​ കണ്ടിരുന്ന ഒരുതലമുറ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു. ക്രിക്കറ്റ്​ മൈതാനങ്ങളിലെ ഗൃഹാതുര ഒാർമ്മകളായി മാറിയ ഏതാനും താരങ്ങളെ ഒാർത്തെടുക്കാം.


സ്​റ്റിൽ മിസ്​യൂ ഗോഡ്​..
ആസ്​േ​ട്രലിയൻ ക്രിക്കറ്റി​​​​െൻറ അഹങ്കാരത്തെ ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്​ മുകളിലേക്ക്​ പറത്തിയ നിമിഷം, അക്തറി​​​ ​െൻറ വെല്ലുവിളിയെ തേർഡ്​മാനിലേക്ക്​ അതിമനോഹര ഗൃഹാതുരതയായി മനസ്സിലില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ? തീർച് ചയായും ഏതൊരു ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകനും ഏറ്റവും ശൂന്യതയനുഭവിപ്പിക്കുന്നത്​ സച്ചി​ൻ ​െതണ്ടുൽക്കറെന്ന ഇ തിഹാസതാരം തന്നെയാകും. ​ശരാശരി ടീം മാത്രമായിരുന്ന ഇന്ത്യയുടെ ഒാപ്പണിംഗ്​ നിരയിലും മധ്യനിരയിലുമായി ഏറെക്കുറെ ഒറ്റക്ക്​ പോരാടിയിരുന്ന ഇൗ കുറിയ മനുഷ്യൻ ക്രിക്കറ്റി​​​​െൻറ ബാലപാഠം അറിയാത്തവർക്കുപോലും ക്രിക്കറ്റിലേക്കുള്ള പാലമായി വർത്തിക്കുന്നു. കവിതപോലെയുള്ള കവർഡ്രൈവുകളും സെഞ്ചുറിക്കുശേഷം ആകാശത്തേക്കുള്ള നോട്ടവും എല്ലാം ശരിക്കും ക്രിക്കറ്റ്​ ആരാധകരുടെ അതിമനോഹരമായ ഗൃഹാതുരതയായി നിലനിൽക്കുന്നു. കളത്തിലും പുറത്തും മാന്യതയുടെ പ്രതിരൂപം കൂടിയായ സച്ചിൻ വിരമിച്ച ശേഷവും വികാരമായിത്തന്നെ തുടരുന്നു.

പറക്കും റോഡ്​സ്​
എബി ഡിവില്ലേഴ്​സ​ിനു മുമ്പ്​ ഇന്ത്യൻ ആരാധകരുടെ പ്രിയങ്കരനായിരുന്ന ദക്ഷിണാഫ്രിക്കക്കാരനായിരുന്നു ജോണ്ടി ​റോഡ്​സ്​. ബാറ്റിംഗ്​, ബൗളിംഗ്​ സ്​പെഷ്യലിസ്​റ്റുകൾ മാത്രമുണ്ടായിരുന്ന ക്രിക്കറ്റ്​ മൈതാനത്തിലേക്ക്​ അക്രോബാറ്റിക്​ മികവോടെ ഫീൽഡിംഗ്​ ഒരു കലയായി ഉയർത്തിയ താരം. ഇരപിടിക്കുന്ന വടിവൊത്ത മത്സ്യത്തെ പോലെ വശങ്ങളിലേക്ക്​ ഉയർന്നും താഴ്​ന്നും പറന്നുപിടിച്ചിരുന്ന റോഡ്സി​​​​െൻറ കളിക്കാഴ്​ചകൾ യൂട്യൂബിലും സോഷ്യൽമീഡിയയിലുമെല്ലാം ആരാധകർ ആവേശത്തോടെ ഇന്നും കാണുന്നു. അസാധ്യമായ പൊസിഷനുകളിൽ നിന്നുപോലും സ്​റ്റമ്പിലേക്ക്​ ഉന്നം തെറ്റാതെ എറിയുന്ന റോഡ്​സ്​ ബാറ്റ്​സ്​മാൻമാരുടെ പേടിസ്വപ്​നമായിരുന്നു.


ഒാ.. അസ്​ഹർ
ലോകക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യകരമായ പേരുകളിലൊന്ന്​. 90കളിലെ ഇന്ത്യൻ ക്രിക്കറ്റി​​​​െൻറ നെടുംതൂൺ. കൈക്കുഴകൊണ്ടുള്ള ബാറ്റിംഗ്​ശൈലിയും ഫീൽഡിംഗ്​മികവുമെല്ലാം സ്വന്തമായുണ്ടായിരുന്ന അസ്​ഹർ ക്യാപ്​റ്റനായി ഇന്ത്യയെ വിജയങ്ങളിലേക്കും തെളിച്ചു. തുടരെ സെഞ്ചുറികൾ നേടി ടീമിൽ അരങ്ങേറിയ അസ്​ഹറി​​​​െൻറ വിധി കോഴവിവാദത്തിൽ തലതാഴ്​ത്തി പടിയിറങ്ങാനായിരുന്നു.

​അക്തർ എക്​സ്​പ്രസ്​
യുദ്ധക്കളത്തിൽ എതിരാളിയുടെ രക്തം ചിന്തിക്കാനായി പാഞ്ഞടുക്കുന്ന യോദ്ധാവി​​​​െൻറ വന്യസൗന്ദര്യമായിരുന്നു ഷോയബ്​ അക്തറിന്​. തുപ്പുന്ന പന്തുകളും അതിന്​ വീര്യമേറ്റുന്ന സ്​ളെഡ് ജിംഗുകളുമായെത്തുന്ന ഇൗ റാവൽപിണ്ടി എക്​സ്​ പ്രസിനെപ്പോലൊരു ബൗളറെ പാക്കിസ്ഥാൻ ടീമും ക്രിക്കറ്റ്​ ലോകവുമെല്ലാം ശരിക്കും മിസ്​ചെയ്യുന്നുണ്ട്​.


ഒരോയൊരു ഗില്ലി
കളിക്കളത്തിൽ ജയിക്കാനായി ഏതറ്റംവരെയും പോകുന്ന ഒാസ്​ട്രേലിയൻ താരങ്ങൾക്കിടയിലുള്ള അപവാദമായിരുന്നു ആഡം ഗിൽക്രിസ്​റ്റ്​. ശരാശരി ബാറ്റിംഗ്​ മികവ്​ മാത്രമുണ്ടായിരുന്ന വിക്കറ്റ്​കീപ്പർമാർക്കിടയിൽ വിപ്ലവം സൃഷ്​ടിച്ചുകൊണ്ടായിരുന്നു ഗില്ലിയു​െട വരവ്​. വെടിക്കെട്ട്​ ഒാപ്പണറും പഴുതുകളടച്ച കീപ്പിംഗ്​ മികവുമുള്ള ഗില്ലി ഏതൊരു ടീമിനും അസൂയസൃഷ്​ടിച്ചിരുന്നു. വിക്കറ്റ്​ കീപ്പർ എന്ന്​ കേൾക്കു​​േമ്പാൾ ഇന്നും പലർക്കും മനസ്സിൽ ആദ്യമെത്തുന്ന പേര്​ ഗിൽക്രിസ്​റ്റി​േൻറത്​ തന്നെയാണ്​.

​നോട്ടി െ​ഫ്രഡ്ഡി
ഡേവിഡ്​ ബെക്കാമും വെയ്​ൻ റൂണിയുമെല്ലാം തിളങ്ങിനിൽക്കുന്ന ബ്രിട്ടീഷ്​ കായികലോകത്ത്​ ഏതാനും ആഴ്​ചകളിൽ ഇവരേക്കാൾ ജനപ്രീതി ആൻഡ്രൂഫ്​ളി​േൻാഫിനുണ്ടായിരുന്നു. അവിശ്വസിക്കേണ്ട, 2005 ആഷസിന്​ ശേഷമായിരുന്നു ഫ്രെഡ്ഡി ഇംഗ്ലീഷുകാരുടെ നാഷണൽ ഹീറോയായത്​. പ്രതാപികളായ ഒാസീസിനെ 2005 ആഷസിൽ മലർത്തിയടിച്ചപ്പോൾ ഇംഗ്ലീഷ്​ ടീമി​​​​െൻറ കുന്തമുന ഇൗ ഉയരക്കാരനായിരുന്നു. കളിക്കളത്തിലെ വികൃതിക്കാരനായ ഇൗ ഒൗൾറൗണ്ടർ പലപ്പോഴും ഇന്ത്യൻ താരങ്ങളുമായി കോർത്തിരുന്നു. സച്ചിനും യുവരാജും ദാദയുമെല്ലാം ഫ്രെഡ്ഡിയോട്​ കളത്തിൽ ഇടഞ്ഞവരാണ്​. ആരെയും കൂസാത്ത ബാറ്റിംഗ്​ സ്െറ്റെലും വെടിയുണ്ട​പോലെയുള്ള ബൗൺസറുകളുമെല്ലാം ഇന്നും ആരാധകരുടെ മനസ്സിലുണ്ട്​.

ആസിലിസം
മനോഹരബാറ്റിംഗ്​ ശൈലികൊണ്ട്​ എല്ലാവരുടെയും ഇഷ്​ടക്കാരനായ താരം. മാർട്ടിൻ ക്രോ അവശേഷിപ്പിച്ചു പോയ ഓപണർ സ്ഥാനത്തേക്ക് കിവികൾ കണ്ടെത്തിയ ഉത്തരം. ടെസ്​റ്റിൽ പോലും അക്രമണോത്സുക ബാറ്റിംഗ്​ ആസിൽ കാഴ്​ചവെച്ചിരുന്നു. ടെസ്​റ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ടസെഞ്ചുറിയെന്ന റെക്കോഡ്​ ഇപ്പോഴും ഒാസിലി​​​​െൻറ ​േപരിലാണ്​. സനത്​ ജയസൂര്യ ക്രിക്കറ്റിനോടുള്ള പരമ്പരാഗത സമീപനത്തോട്​ ഏഷ്യയിൽ നിന്നും പുറംതിരിഞ്ഞുനിന്ന താരം.

സനത്​ ജയസൂര്യയുടെ വെടി​ക്കെട്ട്​ ബാറ്റിംഗി​​​​െൻറ ചിറകിലേറിയാണ്​ ലങ്ക ക്രിക്കറ്റ്​ ഭൂപടത്തിൽ സ്വന്തമായ ഇടം കണ്ടെത്തിയത്​. സൗരവ്​ ഗാംഗുലി, സ്​റ്റീവ്​ വോ, ഷെയിൻ വോൺ, ബ്രയൻലാറ, ആൻഡിഫ്ലവർ, കർടിലി ആംബ്രോസ്... ലാൻസ്​ ക്ലൂസ്​നർ​ അവിസ്​മരണീയ താരങ്ങളുടെ നിര നീളുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachinenglandsanath jayasuryasports newsMalingaAktharAndrew Flintoff
News Summary - We still miss you ...- Sports news
Next Story