Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവസീം ജാഫറി​െൻറ...

വസീം ജാഫറി​െൻറ ​െഎ.പി.എൽ ‘സ്വപ്​ന ടീമി’ൽ എട്ട്​ ഇന്ത്യൻ താരങ്ങൾ

text_fields
bookmark_border
wasim-jaffar
cancel

ത​​െൻറ എക്കാലത്തെയും മികച്ച ​െഎ.പി.എൽ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ്​ മുൻ ഇന്ത്യൻ ബാറ്റ്​സ്​മാൻ വസീം ജാഫർ. ചെന്നൈ സൂപ്പർ കിങ്​സ്​ താരം എം.എസ്​. ധോനിയാണ്​ വസീമി​​െൻറ സ്വപ്​ന ടീമിലെ നായകൻ. 12 അംഗ ടീമിൽ എട്ടുപേരും ഇന്ത്യൻ താരങ്ങളാണെന്നതാണ്​ കൗതുകം. ട്വിറ്ററിലാണ്​ താരം സ്വപ്​ന ടീമംഗങ്ങളെ പങ്കുവെച്ചത്​.

ഇന്ത്യയുടെ വെടിക്കെട്ട ്​ താരവും നാല്​ ​െഎ.പി.എൽ കിരീടങ്ങൾ നേടിയ മുംബൈ ഇന്ത്യൻസി​​െൻറ നായകനുമായ രോഹിത്​ ശർമയെ വെസ്​റ്റിൻഡീസി​​െൻറ ഇതിഹാസതാരം ക്രിസ്​ ഗെയിലിനൊപ്പം ഒാപണറാക്കിയപ്പോൾ ചെന്നൈ ടീമി​​െൻറ തുറുപ്പ്​ ചീട്ട്​ സുരേഷ്​ റൈനയെയാണ്​ മൂന്നാമനാക്കി ഉൾപ്പെടുത്തിയിരിക്കുന്നത്​.

ഇന്ത്യൻ നായകനും റൺമെഷീനുമായ വിരാട്​ കോഹ്​ലിയുമുണ്ട്​ ടീമിൽ. ഇന്ത്യയുടെ നിലവിലെ വിക്കറ്റ്​ വേട്ടക്കാരൻ ജസ്​പ്രീത്​ ബുംറ, രവിചന്ദ്ര അശ്വിൻ, ഹർദിക്​ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും വസീമി​​െൻറ ടീമിലെ താരങ്ങളാണ്​. ​െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ സ്​പിന്നർ അഫ്​ഗാനിസ്ഥാ​​െൻറ റാഷിദ്​ ഖാനും ടീമിലുണ്ട്​. കഴിഞ്ഞ തവണത്തെ ​െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ വേണ്ടി ഏവരെയും ഞെട്ടിക്കുന്ന വെടിക്കെട്ട്​ പ്രകടനം പുറത്തെടുത്ത ആന്ദ്രേ റസലാണ്​ ടീമിലെ ഒാൾറൗണ്ടർ. ശ്രീലങ്കയുടെ ലസിത്​ മല്ലിംഗയെയും ത​​െൻറ സ്വപ്​ന ടീമിലെടുത്ത വസീം മറ്റുള്ളവരോട്​ അവരുടെ സ്വപ്​ന ടീം പങ്കുവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wasim jafferMS DhoniIPL 2020
News Summary - wasim jaffer all time ipl team-sports news
Next Story