ആ ​സ്​​മാ​ഷു​ക​ൾ നി​ല​ച്ചി​ട്ട്​ മുപ്പ​താ​ണ്ട്​

  • ജി​മ്മി ജോ​ർ​ജിന്‍റെ ഓ​ർ​മ​ക​ളിൽ നാ​ടും വോ​ളി​ബാ​ൾ ലോ​ക​വും

09:40 AM
30/11/2017
jimmy-george
ജി​മ്മി ജോ​ർ​ജ്​

കേ​ള​കം (ക​ണ്ണൂ​ർ): വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജ് ഓ​ർ​മ​യാ​യി​ട്ട് ഇ​ന്ന് 30 വ​ർ​ഷം. ഇ​ന്ത്യ​യു​ടെ യ​ശ​സ്സ് വോ​ളി​ബാ​ളി​ലൂ​ടെ ലോ​ക​ത്തി​​െൻറ ​െന​റു​ക​യി​ലെ​ത്തി​ച്ച ജി​മ്മി 1987 -ന​വം​ബ​ർ 30ന് ​ഇ​റ്റ​ലി​യി​ൽ മി​ലാ​നി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ 32ാം വ​യ​സ്സി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

21ാം വ​യ​സ്സി​ൽ രാ​ജ്യം അ​ർ​ജു​ന അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ ഈ ​അ​വാ​ർ​ഡ് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ വോ​ളി​ബാ​ൾ താ​ര​മാ​യി​രു​ന്നു ജി​മ്മി. ജി​മ്മി​യു​ടെ വേ​ർ​പാ​ടി​ന് മു​പ്പ​താ​ണ്ട് പൂ​ർ​ത്തി​യാ​കു​മ്പോ​ഴും മ​ഹാ​നാ​യ ഈ ​കാ​യി​ക​പ്ര​തി​ഭ​ക്കാ​യി ഉ​ചി​ത​മാ​യ സ്​​മാ​ര​കം ജ​ന്മ​നാ​ട്ടി​ൽ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​ദ്ദേ​ഹ​ത്തി​​െൻറ പേ​രി​ൽ ജ​ന്മ​നാ​ട്ടി​ൽ സ്ഥാ​പി​ക്കു​ന്ന അ​ത്​​ല​റ്റി​ക് സ്​​റ്റേ​ഡി​യ​ത്തി​​െൻറ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. 

ര​ണ്ട​ര​ക്കോ​ടി രൂ​പ ​െച​ല​വി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ഇ​റ്റ​ലി​യി​ൽ 1989-ൽ ​ജി​മ്മി​യു​ടെ സ്​​മ​ര​ണ​ക്കാ​യി സ്​​റ്റേ​ഡി​യം നി​ർ​മി​ച്ചി​രു​ന്നു. എ​ല്ലാ​വ​ർ​ഷ​വും അ​ദ്ദേ​ഹ​ത്തി​​​െൻറ സ്​​മ​ര​ണ​ക്കാ​യി ജൂ​നി​യ​ർ ടൂ​ർ​ണ​മ​​െൻറും ന​ട​ത്തു​ന്നു. എ​ന്നാ​ൽ, ജി​മ്മി​യു​ടെ സ്​​മ​ര​ണ​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും പേ​രാ​വൂ​രി​​െൻറ സ്വ​പ്ന​മാ​യി തു​ട​രു​ക​യാ​ണി​പ്പോ​ഴും. 

കു​ടും​ബാം​ഗ​ങ്ങ​ൾ സ്ഥാ​പി​ച്ച ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് അ​നു​സ്​​മ​ര​ണ​സ​മ്മേ​ള​ന​വും കാ​യി​ക​പ്ര​ശ്ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​ള്ള ച​ർ​ച്ച​യും ന​ട​ക്കും. ഫൗ​ണ്ടേ​ഷ​ൻ എ​ല്ലാ​വ​ർ​ഷ​വും സം​സ്ഥാ​ന​ത്തെ മി​ക​ച്ച കാ​യി​ക​താ​ര​ത്തി​ന് അ​വാ​ർ​ഡ് ന​ൽ​കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന​ത് ഒ​ളി​മ്പ്യ​ൻ ഒ.​പി. ജെ​യ്ഷ​യാ​ണ്. ഡി​സം​ബ​ർ ര​ണ്ടി​ന്​ പേ​രാ​വൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

COMMENTS