Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right15കാരൻ ചിക്കുവിന്​...

15കാരൻ ചിക്കുവിന്​ ‘കത്തെഴുതി’ കോഹ്​ലി

text_fields
bookmark_border
kohli
cancel

ന്യൂ​ഡ​ൽ​ഹി: 31ാം ജ​ന്മ​ദി​ന​ത്തി​ൽ അ​നു​ഭ​വ​ങ്ങ​ളും ജീ​വി​ത​പാ​ഠ​ങ്ങ​ളും വി​കാ​ര​തീ​വ്ര​മാ​യ ക​ത്താ​യി ട ്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി. 15കാ​ര ​നാ​യ ചി​ക്കു​വി​നെ (സ്വ​ന്തം വി​ളി​പ്പേ​ര്) അ​ഭി​സം​ബോ​ധ​ന ചെ​യ്​​താ​ണ്, വ​ലി​യ നേ​ട്ട​ങ്ങ​ളു​ടെ നെ​റു​കെ ​യി​ൽ തൊ​ടാ​ൻ വെ​മ്പു​ന്ന പ​ഴ​യ കാ​ല​വും തു​ട​ർ​ന്നി​ങ്ങോ​ട്ടു​ള്ള ജീ​വി​ത​യാ​ത്ര​യും പ​റ​യു​ന്ന​ത്.

ജ​ന്മ​ദി​ന​ത്തി​ൽ ആ​ശം​സ നേ​ർ​ന്ന്​ തു​ട​ങ്ങു​ന്ന ക​ത്തി​​െൻറ ഹ്ര​സ്വ​രൂ​പം ഇ​ങ്ങ​നെ വാ​യി​ക്കാം: ‘‘ഭാ​വി​യെ​ക്കു​റി​ച്ച്​ ഒ​ട്ടു​വ​ള​രെ ചോ​ദ്യ​ങ്ങ​ൾ നി​ന​ക്കു​ണ്ടാ​കും, തീ​ർ​ച്ച. പ​ല​തി​നും മ​റു​പ​ടി ഇ​പ്പോ​ൾ ന​ൽ​കു​ന്നി​ല്ല. വ​രാ​നി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച ആ​കാം​ക്ഷ പി​ന്നീ​ട്​ ആ​ർ​ജി​ക്കു​ന്ന ഓ​രോ നേ​ട്ട​ത്തെ​യും മ​ധു​ര​ത​ര​മാ​ക്കും, ഒാ​രോ വെ​ല്ലു​വി​ളി​യും ആ​വേ​ശ​ക​ര​വും നി​രാ​ശ അ​വ​സ​ര​വു​മാ​ക്കും. ല​ക്ഷ്യ​മ​ല്ല, അ​തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്​ കാ​ര്യം. ഈ ​യാ​ത്ര ശ​രി​ക്കും ഹൃ​ദ്യം.’’

kohli
ട്വി​റ്റ​റി​ൽ വി​രാ​ട്​ കോ​ഹ്​​ലി പോ​സ്​​റ്റ്​ ചെ​യ്​​ത ക​ത്ത്​


വി​രാ​ട്, ജീ​വി​തം നി​ന​ക്ക്​ വ​ലി​യ വ​ലി​യ കാ​ര്യ​ങ്ങ​ൾ ക​രു​തി​വെ​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഞാ​ൻ പ​റ​യും. അ​വ സ്വീ​ക​രി​ക്കാ​ൻ നീ ​ത​യാ​റാ​ക​ണ​മെ​ന്നു മാ​ത്രം. നീ ​ഇ​പ്പോ​ൾ അ​ച്ഛ​ൻ ഇ​ന്ന്​ വാ​ങ്ങി​ത്ത​രാ​ത്ത ഷൂ​സി​നെ​ക്കു​റി​ച്ചാ​കും വ്യാ​കു​ല​പ്പെ​ടു​ന്ന​ത്. പ​ക്ഷേ, അ​ദ്ദേ​ഹം ന​ൽ​കി​യ മു​ത്തം, പ​റ​ഞ്ഞ കൊ​ച്ചു​വ​ർ​ത്ത​മാ​ന​ങ്ങ​ൾ എ​ത്ര വ​ലു​താ​ണ്.

മാ​താ​പി​താ​ക്ക​ൾ മ​ന​സ്സി​ലാ​ക്കു​ന്നി​ല്ലെ​ന്നാ​കും ചി​ല​പ്പോ​ൾ നി​​െൻറ പ​രി​ഭ​വം. പ​ക്ഷേ, ഒ​രു​കാ​ര്യ​മു​ണ്ട്, നി​രു​പാ​ധി​കം ന​​​മ്മെ സ്​​നേ​ഹി​ക്കാ​നു​ള്ള​ത്​ കു​ടും​ബം മാ​​ത്രം. അ​വ​ർ​ക്ക്​ സ​്​​നേ​ഹം തി​രി​കെ ന​ൽ​കു​ക. അ​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വി​ടു​ക. അ​വ​സാ​ന​മാ​യി, ഹൃ​ദ​യ​മാ​ണ്​ നി​​െൻറ വ​ഴി​കാ​ട്ടി. സ്വ​പ്​​ന​ങ്ങ​ളെ പി​ന്തു​ട​രു​ക...’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsVirat KohliBirth Day Wishes
News Summary - Virat Kohli Birth Day Wishes -Sports News
Next Story