Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപരിശീലകൻ...

പരിശീലകൻ ആവശ്യപ്പെട്ടാൽ ട്രാക്കിലേക്ക്​ തിരിച്ചുവരുമെന്ന്​ ബോൾട്ട്​

text_fields
bookmark_border
usain-bolt
cancel

ട്രാക്കിലേക്കുള്ള മടങ്ങിവരവ് സൂചന നല്‍കി വേഗരാജൻ ഉസൈൻ ബോർട്ട്​. എ​ട്ട്​ ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണ​വും അ​ന​വ​ധി ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്​​ മെ​ഡ​ലു​ക​ളും സ്​​പ്രി​ൻ​റ്​ ട്രാ​ക്കി​ലെ റെ​ക്കോ​ഡ്​ സ​മ​യ​വു​മെ​ല്ലാം ത​​​​​െൻറ പേ​രി​ലാ​ക്കി​​ 2017ലായിരുന്നു ​ഉ​സൈ​ൻ ബോ​ൾ​ട്ട്​ ട്രാ​ക്കി​നോ​ട്​ വി​ട​പ​റ​ഞ്ഞ​ത്. പരിശീലകന്‍ ആവശ്യപ്പെട്ടാല്‍ ട്രാക്കിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് ബോള്‍ട്ട്​ പറയുന്നത്​. വി​ര​മി​ക്ക​ൽ ക​ഴി​ഞ്ഞ്​ മൂ​ന്നാം വ​ർ​ഷ​മാ​ണ്​ 33കാ​ര​നാ​യ ബോ​ൾ​ട്ട്​​ തി​രി​ച്ചു​വ​ര​വി​​​​െൻറ സൂചന നൽകുന്നത്​.

പരിശീലകന്‍ എന്നോട് മടങ്ങിവന്ന് ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ ചെയ്യും. കാരണം അദ്ദേഹത്തെ ഞാൻ അത്രത്തോളം വിശ്വസിക്കുന്നുണ്ട്​. പരിശീലകൻ വിളിക്കുകയാണെങ്കില്‍ അത് സാധ്യമാകുമെന്ന് എനിക്കറിയാം. ഗ്ലെന്‍ മില്‍സി​​​​െൻറ ഒരു ഫോണ്‍കോൾ മതി, ഞാന്‍ മടങ്ങിവരും -ബോള്‍ട്ട് പറഞ്ഞു.

ഇ​തി​ഹാ​സ ഓ​ട്ട​ക്കാ​ര​​​​​െൻറ വി​ട​വാ​ങ്ങ​ൽ ക​ണ്ണീ​രി​േ​ൻ​റ​താ​യി​രു​ന്നു. ല​ണ്ട​നി​ൽ ന​ട​ന്ന ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 100 മീ​റ്റ​റി​ൽ മൂ​ന്നാ​മ​താ​യി. 4x100 മീ​റ്റ​ർ റി​ലേ​യി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ പേ​ശി​വേ​ദ​ന​യെ തു​ട​ർ​ന്ന്​ വീ​ണു​പോ​യ ബോ​ൾ​ട്ട്​ മെ​ഡ​ലി​ല്ലാ​തെ ട്രാ​ക്കി​നോ​ട്​ വി​ട​പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usain bolt
News Summary - Usain Bolt says he will come out of retirement if his coach tells him to
Next Story