Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബൗളർമാർ ജാഗ്രതൈ; ഇനി...

ബൗളർമാർ ജാഗ്രതൈ; ഇനി ഫ്രണ്ട്​-ഫുട്ട്​ നോബാൾ വിധിക്കുക ഒാൺഫീൽഡ്​ അംപയറല്ല

text_fields
bookmark_border
front-foot-no-ball
cancel

ലണ്ടൻ: നോ ബോളുകളുടെ കാര്യത്തിൽ ഇനി ഒാൺഫീൽഡിലുള്ള അംപയർമാർ ബുദ്ധിമു​േട്ടണ്ട. അന്താരാഷ്​ൺട്ര മത്സരങ്ങളിൽ ഇനിമുതൽ ഫ്രണ്ട്​ ഫുട്ട്​ നോബാൾ (ബൗളർ ലൈൻ കടന്നുള്ള നോബാൾ) കണ്ടുപിടിക്കാനുള്ള ചുമതല ടെലിവിഷൻ അംപയർക്ക്​ നൽകാനൊരുങ്ങുകയാണ്​ ഇൻറർനാഷണൽ ക്രിക്കറ്റ്​ കൗൺസിൽ. നോബോളുമായി ബന്ധപ്പെട്ട്​ വിവാദങ്ങൾ പതിവായ സാഹചര്യത്തിലാണ്​ ​െഎ.സി.സിയുടെ പുതിയ നീക്കം. ഇതോടെ പ്രധാന പരമ്പരകളിലെല്ലാം അത്തരത്തിലുള്ള നോബോളുകൾ കണ്ടെത്താനുള്ള ചുമതല ടെലിവിഷൻ അംപയർമാർക്കാകും. 

ഇംഗ്ലണ്ടും വെസ്റ്റ്​ ഇൻഡീസും തമ്മിലുള്ള ടെസ്റ്റിൽ ഒാൺഫീൽഡ്​ അംപയർമാർ വിധിച്ച മൂന്ന്​ വിക്കറ്റുകൾ തേർഡ്​ അംപയർ ഫ്രണ്ട്​ ഫുട്ട്​ നോബാൾ കാരണം റദ്ദാക്കിയിരുന്നു. ഇതാണ്​ മാറിച്ചിന്തിക്കാൻ ​െഎ.സി.സിയെ പ്രേരിപ്പിച്ചതെന്നാണ്​ സൂചന. അതേസമയം ഇൗ വർഷം നടന്ന വനിതാ ടി20 ലോകകപ്പിൽ ​െഎ.സി.സി നോബാളുകൾ വിധിക്കാൻ ഏൽപ്പിച്ചത്​ ടി.വി അംപയറെയാണ്​. അത്​ വിജയം കണ്ട സ്ഥതിക്ക്​ തുടർന്നും അന്താരാഷ്​ട്ര മത്സരങ്ങളിൽ സമാന രീതിയിലുള്ള അംപയറിങ്​ പരീക്ഷിക്കാനാണ്​ ​െഎ.സി.സിയുടെ നീക്കം. ​

ടെലിവിഷൻ അംപയർ ഹോക്​ ​െഎ ഫ്രീസ്​ ഫ്രെയിം ഉപയോഗിച്ചാണ്​ ഫ്രണ്ട്​ ഫുട്ട്​ നോബാൾ​ വിലയിരുത്തുക. ഇതിന്​ വേണ്ടി സൂപ്പർ സ്​ലോ മോഷൻ റീപ്ലേയും ഉപയോഗിക്കും. ബൗളർ ലൈൻ കടന്നാണ്​ ബാൾ ചെയ്യുന്നതെങ്കിൽ ഒാൺ ഫീൽഡ്​ അംപയർക്ക്​ ടിവി അംപയർ അപ്പോൾ തന്നെ നിർദേശം നൽകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIiccumpireno ball
News Summary - TV umpire set to take over calling of front-foot no-balls
Next Story