Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവിസ്​മയ പന്തടക്കത്തിൽ...

വിസ്​മയ പന്തടക്കത്തിൽ വൈറലായി ഈ ‘ടിക്​​േടാക്​ ബ്രദേഴ്​സ്​’

text_fields
bookmark_border
വിസ്​മയ പന്തടക്കത്തിൽ വൈറലായി ഈ ‘ടിക്​​േടാക്​ ബ്രദേഴ്​സ്​’
cancel

ഉരുണ്ടുനീങ്ങുന്നൊരു ടയർ..പത്തുമുപ്പതുവാര അകലെനിന്ന്​ ഒരു പത്തു വയസ്സുകാര​​​​​െൻറ അളന്നുമുറിച്ച ഷോട്ട്​...ലയണൽ മെസ്സിയുടെ ഫ്രീകിക്ക്​ ​മാന്ത്രികതയുടെ ചെറുപതിപ്പെ​േന്നാണം നാസിം എന്ന കൊച്ചുമിടുക്ക​​​​​െൻറ ലോങ്​ ഷോട്ട്​ മുന്നോട്ടു നീങ്ങുന്ന ടയറിനുള്ളിലേക്ക്​...ആരും കൈയടിച്ചുപോകുന്ന ഒന്നാന്തരം കൃത്യത. അതിശയകരമായ പ്രതിഭാസ്​പർശവുമായി നാസിമി​​​​​െൻറ ആ കിടിലൻ ‘ഗോൾ’​ ചേട്ടൻ നസൽ കാമറയിൽ പകർത്തി ടിക്​ടോക്കിൽ പോസ്​റ്റ്​ ചെയ്​തു. രണ്ടു ദിവസംകൊണ്ടു തന്നെ ആയിരക്കണക്കിനാളുകൾ​ ദർശിച്ച ആ വിസ്​മയ ‘സ്​കിൽ’ സമൂഹമാധ്യമങ്ങളിൽ ​ൈവറലായി. ക്രിസ്​റ്റ്യാ​േനാ റൊണാൾഡോയുടെ ഗോൾനേട്ടത്തി​​​​​െൻറ കമൻററി കൂടി പശ്ചാത്തലത്തിൽ ചേർത്തതോടെ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന തരത്തി​േലക്ക്​ നാസിമി​​​​​െൻറ ‘ടയർ ഗോളി​’​​​​െൻറ ടിക്​ടോക്​ വിഡിയോ മാറി.

@nazalch414

@shabeeb_tk_##brother ##footballlove ##tyre ##messi ##neymar ##cristiano ##ishttam ##rainbowskill ##challange ##support ##india ##keralafootball ##cr7

♬ original sound - mojojojo1010

ഒ​രൊറ്റ വിഡിയോയുടെ ബലത്തിലല്ല ഈ ‘‘ടിക്​​േടാക്​ ബ്രദേഴ്​സി​’​​​​​െൻറ ഫുട്​ബാൾ പാടവം. നസലി​​​​​െൻറ പേരിലുള്ള (@nazalch414) ടിക്​ടോക്​ അക്കൗണ്ടിൽ നിറയെ വിസ്​മയിപ്പിക്കുന്ന പന്തടക്കങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ. ചേട്ടനും അനിയനും കൂടി ഹെഡ്​ ചെയ്​ത്​ കൈമാറിയെത്തുന്ന പന്തിനെ ഒടുവിൽ നിലംതൊടാതെ കുത്തിനിർത്തിയ ടയറിനുള്ളിലൂടെ നാസിം ഗോളാക്കി മാറ്റുന്ന മ​െറ്റാരു വിഡിയോയും ഏറെ വൈറലായി മാറി. റെയിൻബോ സ്​കില്ലും ജഗ്ലിങ്ങും ഫ്രീകിക്കും സിസർകട്ടും അടക്കം ഓരോ വിഡിയോയും ആകർഷകം. ഇരുവർക്കും പുറമെ കസിൻ ഷബീബി​​​​​െൻറ പന്തടക്കത്തി​​​​​െൻറ വിഡിയോയും നസലി​​​​​െൻറ ടിക്​ടോക്​ അക്കൗണ്ടിലുണ്ട്​. ഷബീബി​​​​​െൻറ ഒരു വിഡിയോ ഇതിനകം കണ്ടത്​ 41 ലക്ഷം പേരാണ്​. മൂവരും ചേർന്നാണ്​ ഇതി​​​​​െൻറ​യൊക്കെ ചിത്രീകരണം. ലോക്​ഡൗൺ കാലത്ത്​ വീട്ടിനുള്ളിൽ കുത്തിയിരിക്കു​േമ്പാൾ പന്താണ്​ തങ്ങളുടെ വലിയ ആശ്വാസമെന്ന്​ പറയുന്നു നസൽ.

@nazalch414

My brother ##support @shabeeebb ##keralafootball ##footballchallenge ##messi ##cr7 ##fifa ##footy ##indian ##football ##kannur ##mallu ##njr ##childhood ##talent

♬ original sound - anandhuanandhu568

ലോക്​ഡൗൺ തുടങ്ങിയശേഷമുള്ള മുറ്റത്തെ പ്രകടനങ്ങളാണ്​ ടിക്​ടോക്കിൽ കൂടുതലും. ഫേസ്​ബുക്കിലും ഇൻസ്​റ്റഗ്രാമിലുമടക്കം ‘ഫുട്​ബാൾ ബ്രദേഴ്​സ്​’ വിഡിയോകൾ ഹിറ്റായിക്കഴിഞ്ഞു. നസൽ ടിക്​ടോക്​ അക്കൗണ്ട്​ തുടങ്ങിയിട്ട്​ ഏഴു മാസമായി​ട്ടേയുള്ളൂ. ഇതിനകം അരലക്ഷത്തോളം ഫോളോവേഴ്​സായി. അഭിനന്ദിച്ചുകൊണ്ട്​ നിരവധി പേർ കമൻറുകളയക്കുന്നുണ്ടെന്ന്​ നസൽ പറഞ്ഞു.

@nazalch414

Brother പൊളിച്ചു @shabeeebb ##keralafootball ##football ##mallu ##footballlove ##talent ##support ##india ##ronaldo ##messi ##neymar ##ishttam

♬ original sound - Mr photogrphr

മോഡലും നടനുമായ ഷിയാസ്​ കരീം നാസിമി​​​​​െൻറ വിഡിയോ ഇൻസ്​റ്റഗ്രാമിൽ ഷെയർ ചെയ്​തിട്ടുണ്ട്​. ‘ഇവൻ ഭയങ്കര ടാലൻറഡാണ്​. ഒരു രക്ഷയുമില്ല. പഴയ കളിക്കാരനായിരുന്നു ഞാൻ. ഇതു കാണു​േമ്പാൾ വള​െര സന്തോഷം തോന്നുന്നു. ഇവനെ ഞാൻ തീർച്ചയായും പിന്തുണക്കും. ഷിയാസ്​ പറയുന്നു. ‘പ്രതിഭാസമ്പത്തും കൃത്യതയും ഒത്തിണങ്ങിയ മിടുക്കനാണിവൻ. ചെറുപ്പത്തിൽ ഇത്ര ടാലൻറ്​ കാഴ്​ചവെക്കുന്ന ഇവനെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം..’ നാസിമി​​​​​െൻറ വിഡിയോ കണ്ട ഫുട്​ബാൾ താരം ആസിഫ്​ സഹീറി​​​​​െൻറ പ്രതികരണം ഇതായിരുന്നു..

@nazalch414

♬ original sound - mojojojo1010

ഒന്നാന്തരം പന്തടക്കം കാഴ്​ചവെക്കുന്നുണ്ടെങ്കിലും നാസിം ഇതുവരെ കോച്ചിങ്ങിനൊന്നും പോയിട്ടില്ല. സ്വാഭാവിക പ്രതിഭാശേഷിയുള്ള ഈ കൊച്ചുമിടുക്കൻ വെക്കേഷൻ കാലത്ത്​ കോച്ചിങ്ങിന്​ പോകണമെന്ന്​ കാത്തിരിക്കു​േമ്പാ​ഴാണ്​ കോവിഡ്​ ബാധയും ലോക്ക്​ഡൗണുമൊക്കെയെത്തിയത്​. കടുത്ത ഫുട്​ബാൾ പ്രേമികളായ ഇരുവരും വീട്ടുമുറ്റത്തെ സ്വന്തം പരിശീലനക്കളരിയിലാണ്​ അടവുകൾ പഠിച്ചെടുക്കുന്നത്​. കണ്ണൂർ ജില്ലയിലെ പാനൂർ ഹൈസ്​കൂളിൽ പത്താം ക്ലാസ്​ വിദ്യാർഥിയാണ്​ നസൽ. നാസിം പുത്തുർ കുത്​ബിയ്യ ഇംഗ്ലീഷ്​ മീഡിയം സ്​കൂളിൽ നാലാം തരത്തിൽ പഠിക്കുന്നു. പാനൂർ സ്വദേശി മുജ്​തബയുടെയും നൗഷിമയു​െടയും മക്കളാണിവർ. ഷബീബ്​ പ്ലസ്​വണ്ണിന്​ പഠിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsports newsmalyalam newstik toknazalch
News Summary - Tik tok viral football star-Sports news
Next Story