Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​തി​ജീ​വ​ന​ത്തിന്‍റെ...

അ​തി​ജീ​വ​ന​ത്തിന്‍റെ ട്രാ​ക്കാ​ണി​ത്​

text_fields
bookmark_border
Tecla-Loroupe-laures
cancel
camera_alt?????? ???????????? ???????

ദോ​ഹ: ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ട്ടി​യോ​ടി​ക്ക​പ്പെ​ട്ട​വ​ർ, പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും മൂ​ലം നാ​ടു​വി​ടേ​ണ്ടി​വ​ന്ന​വ​ർ, യു​ദ്ധ​വും ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷ​ങ്ങ​ളും കാ​ര​ണം ജീ​വ​നും​കൊ​ണ്ട് പ​ലാ​യ​നം ചെ​യ്​​ത​വ​ർ... അ​​വ​രെ​ല്ലാം ചേ​ർ​ന്ന്​ ഒ​രു ടീ​മാ​യി​ത്ത​ന്നെ ദോ​ഹ ലോ​ക അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്​ -‘ടീം ​റെ​ഫ്യൂ​ജി അ​ത്​​ല​റ്റ്’. വി​ജ​യ​ത്തേ​ക്കാ​ൾ അ​പ്പു​റം അ​ഭ​യാ​ർ​ഥി​ക​ളോ​ടു​ള്ള ലോ​ക​ത്തി​െൻറ െഎ​ക്യ​ദാ​ർ​ഢ്യ​മാ​ണ് ഈ ​ടീം. അ​വ​രെ ലോ​ക​മീ​റ്റി​െൻറ പ​ള​പ്പു​ള്ള ട്രാ​ക്കി​ലേ​ക്ക് കൈ​പി​ടി​ച്ച ഒ​രാ​ളു​ണ്ട്, കെ​നി​യ​ക്കാ​രി ടെ​ഗ്ല ലോ​റോ​പ്പ്. മാ​ര​ത്ത​ൺ മു​ൻ ലോ​ക റെ​ക്കോ​ഡ്​ ഉ​ട​മ​യും ഹാ​ഫ് മാ​ര​ത്ത​ൺ ലോ​ക​ചാ​മ്പ്യ​നു​മാ​ണ​വ​ർ. ടെ​ഗ്ല​യു​ടെ കു​ട്ടി​ക്കാ​ല​വും ജീ​വി​ത​വും അ​േ​ങ്ങ​യ​റ്റം പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. ഗോ​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളും ആ​ഭ്യ​ന്ത​ര​ക​ല​ഹ​വും മൂ​ലം അ​സ്ഥി​ര​ത അ​വ​രെ ബാ​ധി​ച്ചു.

2003ൽ ​മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന്​ വി​ര​മി​ച്ച്​ കെ​നി​യ​യി​ൽ ‘ടെ​ഗ്ല ലോ​റോ​പ്പ് പീ​സ് ഫൗ​ണ്ടേ​ഷ​ൻ’ സ്ഥാ​പി​ച്ചു. സ്പോ​ർ​ട്സി​ലൂ​ടെ സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​േ​ത്താ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം. രാ​ജ്യ​ത്തെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലു​ള്ള നി​ര​വ​ധി പേ​ർ കാ​യി​ക മേ​ഖ​ല​യി​ൽ ന​ല്ല ക​ഴി​വു​ള്ള​വ​രാ​ണെ​ന്ന് ടെ​ഗ്ല തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പ​ക്ഷേ അ​വ​ർ​ക്ക്​ ക​ഴി​വ് മാ​ത്രം ഉ​ണ്ടാ​യാ​ൽ പോ​ര​ല്ലോ. നെ​യ്റോ​ബി​യി​ലെ ൻ​ഗോ​ങ്ങി​ൽ അ​വ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കാ​നാ​യി പ്ര​ത്യേ​ക കേ​ന്ദ്രം ആ​രം​ഭി​ച്ചു. രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യ തോ​മ​സ് ബാ​ഹി​​െൻറ പി​ന്തു​ണ​യി​ൽ അ​വി​ടെ​യൊ​രു അ​ഭ​യാ​ർ​ഥി അ​ത്​​ല​റ്റി​ക്​ ടീം ​ഉ​ദ​യം​കൊ​ള്ളു​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ​ക്ഷി​ണ സു​ഡാ​നി​ലെ അ​ഞ്ചു​പേ​രാ​യി​രു​ന്നു ആ​ദ്യ അം​ഗ​ങ്ങ​ൾ. 2016 റി​യോ ഒ​ളി​മ്പി​ക്സി​ൽ അ​വ​ർ ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി. ആ ​ടീ​മി​െൻറ ചീ​ഫ്​ ഡി ​മി​ഷ​നാ​യി​രു​ന്നു ടെ​ഗ്ല.

പി​ന്നീ​ട് ഏ​ഷ്യ​ൻ​ഗെ​യിം​സി​ലും മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് ഗെ​യിം​സി​ലും മ​ത്സ​രി​ച്ചു. ഇ​പ്പോ​ൾ ഇ​താ ദോ​ഹ​യി​ൽ ലോ​ക അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും അ​ഭ​യാ​ർ​ഥി സം​ഘം മ​ത്സ​രി​ക്കു​ന്നു. ജ​മാ​ൽ അ​ബ്​​ദു​ൽ മ​ജി ഇൗ​സ മു​ഹ​മ്മ​ദ് (5,000മീ), ​ട​ക്ലോ​നി ഗ​ബ്രി​യെ​സോ​സ് (5,000 മീ), ​ലൊ​കോ​നീ​ൻ റോ​സ് ന​തി​ക് (800മീ), ​ഫൗ​അ​ദ് ഇ​ദ്ബ​ഫ്ദി​ൽ (3,00 മീ. ​സ്​​റ്റീ​പ്പ്​​ൾ ചേ​സ്), പൗ​ലോ അ​മോ​ട​ൻ ലൊ​കോ​റോ (1500മീ), ​ഒ​ത്മ​ൻ നെ​യി​റ്റ് ഹ​മ്മൗ (3,000മീ. ​സ്​​റ്റീ​പ്പ്​​ൾ) എ​ന്നി​വ​രാ​ണ് ദോ​ഹ​യി​ലെ​​ത്തി​യ​ത്.

സ​മാ​ധാ​ന​ത്തി​ന് സ്പോ​ർ​ട്സ് എ​ന്ന ല​ക്ഷ്യ​വു​മാ​യി ടെ​ഗ്ല ലോ​റോ​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം​തോ​റും പീ​സ് റേ​സും ന​ട​ത്തു​ന്നു​ണ്ട്. ജ​ന്മ​നാ​ടാ​യ കെ​നി​യ​യി​ലെ മാ​പ​ൻ​ഗു​രി​യ​യി​ൽ 2003ലാ​ണ്​ ഒാ​ട്ടം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലേ​ക്കും ഇ​ത് വ​ള​ർ​ന്നു. മൊ​റോ​ക്ക​ൻ അ​ത്​​ല​റ്റ്​ ന​വാ​ൽ മു​ത​വ​ക്കി​ൽ ഇ​തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് കാ​സാ​ബ്ലാ​ങ്ക​യി​ലും സ​മാ​ന​മാ​യ ഒാ​ട്ടം ന​ട​ത്തി​യി​രു​ന്നു. അ​ന്ന്​ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​തും ടെ​ഗ്ല ആ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ‍​െൻറ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​പ​രി​പാ​ടി​യു​ടെ​യും െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി സം​ഘ​ട​ന​യു​ടെ​യും പി​ന്തു​ണ ഫൗ​ണ്ടേ​ഷ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsWorld Athletic ChampionshipTecla Loroupe laures
News Summary - Tecla-Loroupe-laures -Sports News
Next Story