കി​രീ​ടം വീ​ണ്ടെ​ടു​ക്കാ​ൻ ടീം ​ഇ​ന്ത്യ

2011ൽ ​മും​ബൈ വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് പ​റ​ന്ന സി​ക്സി​ൽ പി​റ​ന്ന കി​രീ​ടം ക്രി​ക്ക​റ്റ് ജീ​വ​നാ​യ ഇ​ന്ത്യ​യു​ടെ 28 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മി​ട്ട​ത്. എ​ന്നാ​ൽ നാ​ലു​വ​ർ​ഷ​ത്തി​ന​പ്പു​റം കൈ​വി​ട്ട ആ ​കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് വി​രാ​ട് കോ​ഹ്​​ലി​യും സം​ഘ​വും ക്രി​ക്ക​റ്റി​​െൻറ ത​റ​വാ​ടാ​യ ഇം​ഗ്ല​ണ്ടിേ​ല​ക്ക് വി​മാ​നം ക​യ​റി​യി​രി​ക്കു​ന്ന​ത്. ടീ​മി​​െൻറ ക​രു​ത്തും സ​ന്തു​ലി​ത​ത്വ​വും ഫോ​മും പ​രി​ഗ​ണി​ച്ചാ​ൽ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ മു​ൻ​നി​ര​യി​ലാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ സ്ഥാ​നം. സ​മ​കാ​ലി​ക ക്രി​ക്ക​റ്റി​ൽ, പ്ര​ത്യേ​കി​ച്ച് ഏ​ക​ദി​ന​ത്തി​ൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​ൻ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള കോ​ഹ്​​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​റ്റി​ങ് നി​ര​യു​ടെ പ്ര​ഹ​ര​ശേ​ഷി​യും ബൗ​ളി​ങ്ങി​​െൻറ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഓ​രോ മ​ത്സ​ര​ത്തി​ലും നി​ല​വാ​ര​മു​യ​ർ​ത്തു​ന്ന ജ​സ്പ്രീ​ത് ബും​റ നാ​യ​ക​ത്വ​മേ​കു​ന്ന ബൗ​ളി​ങ് നി​ര​യു​ടെ മി​ക​വും ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സ​മേ​കു​ന്ന ഘ​ട​ക​മാ​ണ്.

ബാ​റ്റി​ങ് ക​രു​ത്ത്
ലോ​ക​ത്തെ മി​ക​ച്ച ഓ​പ​ണി​ങ് ജോ​ടി​ക​ളി​ലൊ​ന്നാ​യ രോ​ഹി​ത് ശ​ർ​മ-​ശി​ഖ​ർ ധ​വാ​ൻ കൂ​ട്ടു​കെ​ട്ടും മൂ​ന്നാം ന​മ്പ​റി​ൽ കോ​ഹ്​​ലി​യു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് ഇ​ന്ത്യ​യു​ടെ ബാ​റ്റി​ങ് ക​രു​ത്തി​​െൻറ ആ​ണി​ക്ക​ല്ല്. ഐ.​സി.​സി ടൂ​ർ​ണ​മ​​െൻറു​ക​ളി​ൽ ക​ത്തി​ക്ക​യ​റു​ന്ന ധ​വാ​നും തു​ട​ക്കം കി​ട്ടി​യാ​ൽ റ​ൺ​മ​ല കെ​ട്ടി​പ്പ​ടു​ക്കു​ന്ന രോ​ഹി​തും ചേ​ർ​ന്ന സ​ഖ്യം ന​ൽ​കു​ന്ന അ​ടി​ത്ത​റ ഇ​ന്ത്യ​യു​ടെ ബാ​റ്റി​ങ് സ്ഥി​ര​ത​യി​ൽ നി​ർ​ണാ​യ​ക​മാ​വും. 2013ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലാ​ണ് ഇ​രു​വ​രും ഓ​പ​ണി​ങ്ങി​ൽ ഒ​ന്നി​ക്കു​ന്ന​ത്. അ​ന്നു​മു​ത​ൽ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് മ​റ്റൊ​രു ഓ​പ​ണി​ങ് ജോ​ടി​യെ തേ​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല. മൂ​ന്നാം ന​മ്പ​റി​ലെ​ത്തു​ന്ന കോ​ഹ്​​ലി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് റ​ൺ​സ് ത​ട​സ്സ​മി​ല്ലാ​തെ ഒ​ഴു​കി​യി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ. എ​ന്നാ​ൽ ഇ​തു​ക​ഴി​ഞ്ഞു​ള്ള ബാ​റ്റി​ങ് നി​ര​യു​ടെ ഫ​ല​പ്രാ​പ്തി​യാ​കും ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​ക​മാ​വു​ക. 

അ​നി​ശ്ചി​ത​ത്വ​ത്തി​​െൻറ നാ​ലാം ന​മ്പ​ർ
ടീ​മി​ലെ നി​ർ​ണാ​യ​ക പൊ​സി​ഷ​നാ​യ നാ​ലാം ന​മ്പ​ർ ഇ​ന്ത്യ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ത്ര​മാ​ത്രം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട കാ​ലം മു​മ്പു​ണ്ടാ​യി​ട്ടി​ല്ല. ലോ​ക​ക​പ്പി​നാ​യി ഒ​രു​ക്കി​ക്കൊ​ണ്ടു​വ​ന്ന അ​മ്പാ​ട്ടി റാ​യു​ഡു ഫോം ​ഔ​ട്ടാ​യ​തോ​ടെ ഉ​യ​ർ​ന്നു​വ​ന്ന പ്ര​ശ്നം ‘ത്രീ ​ഡൈ​മ​ൻ​ഷ​ന​ൽ’​താ​ര​മെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ വി​ജ​യ് ശ​ങ്ക​റി​നെ പ്ര​തി​ഷ്ഠി​ച്ച് പ​രി​ഹ​രി​ക്കാ​ൻ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ശ്ര​മി​ച്ചെ​ങ്കി​ലും ഐ.​പി.​എ​ല്ലി​ലെ താ​ര​ത്തി​​െൻറ മോ​ശം പ്ര​ക​ട​ന​ത്തോ​ടെ വീ​ണ്ടും അ​നി​ശ്ചി​ത​ത്വം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. നാ​ലാം ന​മ്പ​റി​ൽ കാ​ര്യ​മാ​യ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര പ​രി​ച​യ​മി​ല്ലാ​ത്ത ശ​ങ്ക​റി​നെ​ത്ത​ന്നെ പ​രീ​ക്ഷി​ക്കു​മോ കെ.​എ​ൽ. രാ​ഹു​ലി​നോ ദി​നേ​ഷ് കാ​ർ​ത്തി​കി​നോ അ​വ​സ​രം ന​ൽ​കു​മോ എ​ന്ന​കാ​ര്യ​ത്തി​ൽ ടീം ​മാ​നേ​ജ്മ​​െൻറ് ഇ​തു​വ​രെ ഉ​ത്ത​ര​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. 
നാ​ലാം ന​മ്പ​ർ പ്ര​ശ്ന​മാ​ണെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന ബാ​റ്റി​ങ് പൊ​സി​ഷ​നു​ക​ളി​ൽ സാ​ക്ഷാ​ൽ ധോ​ണി​യു​ടെ​യും കേ​ദാ​ർ ജാ​ദ​വി​​െൻറ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും സാ​ന്നി​ധ്യം ഇ​ന്ത്യ​യു​ടെ പ്ര​ഹ​ര​ശേ​ഷി ഇ​ര​ട്ടി​യാ​ക്കു​ന്നു. ഐ.​പി.​എ​ല്ലി​ലെ ധോ​ണി​യു​ടെ​യും ഹാ​ർ​ദി​കി​​െൻറ​യും ഫോം ​മ​ങ്ങാ​തെ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ​ക്ക് ഭ​യ​പ്പെ​ടാ​നി​ല്ല. പ​രി​ക്ക് മാ​റി​യെ​ത്തു​ന്ന കേ​ദാ​റി​​െൻറ ഫോം ​മാ​ത്ര​മാ​വും അ​ൽ​പ​മെ​ങ്കി​ലും ആ​ശ​ങ്ക സൃ​ഷ്​​ടി​ക്കു​ക. 

ബൗ​ളി​ങ് മി​ക​വ്
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ബാ​റ്റി​ങ്ങി​ന് മു​ൻ​തൂ​ക്ക​മു​ള്ള ടീ​മ​ല്ല നി​ല​വി​ൽ ഇ​ന്ത്യ. ബാ​റ്റി​ങ്ങി​നോ​ട് കി​ട​പി​ടി​ക്കു​ന്ന ബൗ​ളി​ങ് നി​ര ഇ​പ്പോ​ൾ ടീം ​ഇ​ന്ത്യ​ക്കു​ണ്ട്. 
ഏ​ത് രീ​തി​യി​ലു​ള്ള ക്രി​ക്ക​റ്റാ​യാ​ലും ലോ​ക​ത്തെ മു​ൻ​നി​ര ബൗ​ള​ർ​മാ​രി​ൽ ഇ​ടം​പി​ടി​ക്കു​ന്ന ‘ബൂം ​ബൂം’ ബും​റ ത​ന്നെ​യാ​ണ് ബൗ​ളി​ങ് നി​ര​യി​ലെ നാ​യ​ക​ൻ. ഒ​പ്പം മു​ഹ​മ്മ​ദ് ഷ​മി​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ചേ​രുേ​മ്പാ​ൾ ല​ക്ഷ​ണ​മൊ​ത്ത പേ​സ് ത്ര​യ​മാ​യി. ഇം​ഗ്ല​ണ്ടി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പേ​സ് ബൗ​ള​ർ​മാ​ർ​ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ലെ​ങ്കി​ലും ബും​റ​യി​ലും സം​ഘ​ത്തി​ലും ഇ​ന്ത്യ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു​ണ്ട്.

ബാ​റ്റി​ങ് വി​സ്ഫോ​ട​നം ന​ട​ക്കു​ന്ന തു​ട​ക്ക​ത്തി​ലും ഒ​ടു​ക്ക​ത്തി​ലു​മു​ള്ള ബൗ​ള​ർ​മാ​രു​ടെ മി​ക​വി​നെ​ക്കാ​ൾ മ​ധ്യ ഓ​വ​റു​ക​ളി​ലെ ക​ളി നി​യ​ന്ത്രി​ക്കാ​നു​ള്ള ബൗ​ള​ർ​മാ​രു​ടെ ക​ഴി​വാ​യി​രി​ക്കും ലോ​ക​ക​പ്പി​ൽ ടീ​മു​ക​ളു​ടെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കു​ക. അ​തി​ൽ മി​ക​ച്ച ര​ണ്ട് സ്പി​ന്ന​ർ​മാ​രു​ള്ള ഇ​ന്ത്യ​ക്ക് മു​ൻ​തൂ​ക്ക​വു​മു​ണ്ട്. യു​സ്​​വേ​ന്ദ്ര ച​ഹ​ലും കു​ൽ​ദീ​പ് യാ​ദ​വും ബൗ​ൾ​ചെ​യ്യു​ന്ന 20 ഓ​വ​റു​ക​ളി​ൽ ക​ളി പി​ടി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​വ​ണം. 85 മ​ത്സ​ര​ങ്ങ​ളി​ൽ 159 വി​ക്ക​റ്റ് കീ​ശ​യി​ലു​ള്ള ഇ​ര​ു​വ​രും ഒ​രു​മി​ച്ച് പ​ന്തെ​റി​യുേ​മ്പാ​ൾ ര​ണ്ടു​പേ​രു​ടെ​യും ബൗ​ളി​ങ് നി​ല​വാ​രം ഉ​യ​രു​ന്നു​വെ​ന്ന​തും ടീ​മി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ്. ഐ.​പി.​എ​ല്ലി​ലെ കു​ൽ​ദീ​പി​​െൻറ മോ​ശം ഫോം ​ഇം​ഗ്ല​ണ്ടി​ൽ വി​ന​യാ​വി​ല്ലെ​ന്നാ​ണ് ടീ​മി​​െൻറ പ്ര​തീ​ക്ഷ.

 

ഇന്ത്യ
ഏകദിന റാങ്കിങ് 02
ക്യാപ്റ്റൻ: വിരാട് കോഹ്​ലി
കോച്ച്: രവി ശാസ്ത്രി

ലോകകപ്പിൽ ഇതുവരെ
1975    ഗ്രൂപ് റൗണ്ട്
1979    ഗ്രൂപ് റൗണ്ട്
1983    ജേതാക്കൾ
1987    സെമിഫൈനൽ
1992    ഒന്നാം റൗണ്ട്
1996    സെമിഫൈനൽ    
1999    സൂപ്പർ സിക്സ്
2003    റണ്ണേഴ്സപ്പ്    
2007    ഗ്രൂപ് റൗണ്ട്
2011    ജേതാക്കൾ
2015    സെമിഫൈനൽ

ടീം
വിരാട് കോഹ്​ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്, വിജയ് ശങ്കർ, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ.
 

Loading...
COMMENTS