Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅർജൻറീന–നൈജീരിയ കളിയിൽ...

അർജൻറീന–നൈജീരിയ കളിയിൽ സുഡുമോൻ ‘നിഷ്പക്ഷൻ’

text_fields
bookmark_border
Samuel-Abiola-Robinson
cancel

മ​ല​പ്പു​റം: അ​തി​രു​ക​ളി​ല്ലാ​ത്ത സ്നേ​ഹ​ത്തി​​​െൻറ ഫു​ട്ബാ​ൾ ക​ഥ പ​റ​ഞ്ഞ ‘സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’​യി​ലെ താ​രം സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ ലോ​ക​ക​പ്പി​​​െൻറ ആ​വേ​ശ​ക്കാ​ഴ്ച​ക​ൾ വി​ടാ​തെ പി​ന്തു​ട​രു​ന്നു​ണ്ട്. പു​തി​യ സി​നി​മ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യ​മ്പ​ത്തൂ​രി​ലു​ള്ള സാ​മു​വ​ൽ, ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന അ​ർ​ജ​ൻ​റീ​ന-​നൈ​ജീ​രി​യ മ​ത്സ​ര​ഫ​ല​ത്തെ​ക്കു​റി​ച്ച ആ​കാം​ക്ഷ​യി​ലാ​ണ്. മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സ് കൂ​ടി വാ​യി​ച്ച് നൈ​ജീ​രി​യ​ക്കാ​ര​ൻ പ​റ​യു​ന്നു, ‘ന​ന്നാ​യി ക​ളി​ക്കു​ന്ന​വ​ർ ജ​യി​ക്ക​ട്ടെ, പൂ​ർ​ണ പി​ന്തു​ണ ആ​ർ​ക്കു​മി​ല്ല.’

ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ർ​ജ​ൈ​ൻ​റ​ൻ ആ​രാ​ധ​ക​ർ ഐ​സ്​​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നൈ​ജീ​രി​യ ജ​യി​ക്കാ​നാ​ണ് പ്രാ​ർ​ഥി​ച്ച​ത്. എ​ന്നാ​ൽ, നാ​ളെ അ​തേ നൈ​ജീ​രി​യ തോ​ൽ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​തേ​പ്പ​റ്റി പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ൾ, ‘ഞാ​ന​​​​െൻറ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്നു. ര​ണ്ട് ടീ​മും വ​ലി​യ ത​യാ​റെ​ടു​പ്പി​ലാ​ണ്. പൂ​ർ​ണ പി​ന്തു​ണ ആ​ർ​ക്കു​മി​ല്ല. ര​ണ്ട് ശ​ക്തി​ക​ൾ ത​മ്മി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ത്സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. കൂ​ടു​ത​ൽ ന​ന്നാ​യി ക​ളി​ക്കു​ന്ന​വ​ർ ജ​യി​ക്കും’ എ​ന്നാ‍യി​രു​ന്നു സു​ഡു​മോ​​​​െൻറ മ​റു​പ​ടി. 

ഐ​സ്​​ല​ൻ​ഡി​നെ​തി​രാ​യ ക​ളി നൈ​ജീ​രി​യ നേ​ടി​യ​പ്പോ​ൾ ‘ഞ​ങ്ങ​ൾ ജ​യി​ച്ചു’​വെ​ന്ന് ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റി​ട്ടി​രു​ന്നു സാ​മു​വ​ൽ. ‘കേ​ര​ള​ത്തി​ൽ നി​ങ്ങ​ളു​ടെ ഇ​നി​യു​ള്ള സി​നി​മ​ക​ൾ വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ  നൈ​ജീ​രി​യ​യോ​ട് അ​ടു​ത്ത ക​ളി​യി​ൽ ഒ​ന്ന് തോ​റ്റ് ത​രാ​ൻ പ​റ​യ​ണം’ എ​ന്നൊ​ക്കെ ചി​ല​ർ ഇ​തി​ന് ക​മ​ൻ​റ് ചെ‍യ്തു. സ​ക്ക​രി​യ സം​വി​ധാ​നം ചെ​യ്ത ‘സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സാ​മു​വ​ലി​​​​െൻറ അ​ടു​ത്ത സി​നി​മ വി.​എ. ബി​ജി​​​​െൻറ ‘പ​ർ​പ്പി​ൾ’ ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballnigeriaargentinamalayalam newssports newsWorld cup 2018Samual Abiola Robinson
News Summary - Sudu in Argentina-Nigeria - Sports News
Next Story