Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅപമാനത്തി​െൻറ...

അപമാനത്തി​െൻറ പാതാളത്തിൽ നിന്നും അഭിമാനത്തി​െൻറ കൊടുമുടിയിലേക്ക്​ 

text_fields
bookmark_border
അപമാനത്തി​െൻറ പാതാളത്തിൽ നിന്നും അഭിമാനത്തി​െൻറ കൊടുമുടിയിലേക്ക്​ 
cancel

ഒരു ബൗളർ അപമാനിതനാകുന്നതി​​െൻറ അ​ങ്ങേയറ്റം അനുഭവിച്ചവനാണ്​ സ്​റ്റുവർട്ട്​ ​ബ്രോഡ്​. 2007 ട്വൻറി 20 ​േലാകകപ്പിൽ യുവരാജ്​ സിങ്ങി​​െൻറ സംഹാര താണ്ഡവത്തിനുമുമ്പിൽ വിളറിവെളുത്ത മുഖവുമായി തലതാഴ്​ത്തി നടന്ന സ്​റ്റുവർട്ട്​ ബ്രോഡിനെ മറക്കാനാകുമോ?. അന്താരാഷ്​ട്ര ക്രിക്കറ്റിൽ ആറുപന്തിലും സിക്​സർ വഴങ്ങുകയെന്ന അപമാനത്തിന്​​ ബ്രോഡിന്​ മുമ്പും ശേഷവും മറ്റൊരു പേസ്​ ബൗളറും വിധേയനായിട്ടില്ല. ആറാമത്തെ പന്തും ഗാലറിയിലേക്ക്​ പറത്തി യുവരാജ്​ കരഘോഷം മുഴക്കു​േമ്പാൾ ഭൂമി നെടുകെപ്പിളര്‍ന്ന് തന്നെയങ്ങ്​ വിഴുങ്ങിയിരുന്നെങ്കിൽ എന്ന്​ ബ്രോഡ്​ ആശിച്ചിരിക്കണം.

21 വയസ്സ്​  പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ അന്ന്​ ബ്രോഡിന്​. അന്താരാഷ്​ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട്​ കഷ്​ടിച്ച്​ ഒരുവർഷം ആകുന്നതേയുണ്ടായിരുന്നുള്ളൂ. ടെസ്​റ്റിൽ കളിച്ചുതുടങ്ങിയിട്ടില്ല. യുവരാജിനുനേരെ അന്ന്​ ബ്രോഡ്​ എറിഞ്ഞ പന്തുകളെല്ലാം മോശമായിരുന്നില്ല. ഫ്ലി​േൻറാഫ്​ പ്രകോപിതനാക്കിയതി​​െൻറ അരിശം യുവരാജ്​ പ്രഹരിച്ചുതീർത്തപ്പോൾ ഇരയാക്കപ്പെട്ടത്​ ബ്രോഡായിരുന്നെന്ന്​ മാത്രം. 

കരിയറി​​െൻറ ചെറുപ്പത്തിൽ ഇത്തരമൊരു അപമാനം നേരിട്ട ബ്രോഡ്​ ആത്മവിശ്വാസത്തോടെ ഇനി എങ്ങനെ പന്തെറിയുമെന്ന്​ പലരും ചോദിച്ചു?. ​ത​​െൻറ മകനെ ക്രൂരമായി അടിച്ചൊതുക്കിയ യുവരാജിനെ കാണാനായി മാച്ച്​ റഫറി കൂടിയായ ക്രിസ്​ ബോർഡ്​ പിറ്റേന്നെത്തി. 

യുവരാജിനോട്​ അന്ന്​ ക്രിസ്​ ബ്രോഡ്​ പറഞ്ഞതിങ്ങനെ: ‘നിങ്ങളെ​​െൻറ മക​​െൻറ കരിയർ ഏതാണ്ട്​ അവസാനിപ്പിച്ചു കളഞ്ഞു. നിങ്ങൾ ഒപ്പു വെച്ച ഒരു ഷർട്ട്​ അവന്​ കൊടുത്തോളൂ’

യുവരാജ്​ ബ്രോഡിന്​ കൊടുത്ത ജഴ്​സിയിൽ ഇങ്ങനെ എഴുതി ‘‘ ഒരോവറിൽ അഞ്ചുസിക്​സറുകൾ വഴങ്ങിയവനാണ്​ ഞാൻ. നിങ്ങ​ളനുഭവിക്കുന്ന വേദന എനിക്കറിയാം. ഇംഗ്ലണ്ട്​ ക്രിക്കറ്റി​​െൻറ ഭാവിക്കായി നിങ്ങൾക്ക്​ ഞാൻ നന്മകൾ നേരുന്നു’’

ആ അനുഭവം ബ്രോഡിനെ പിന്നെയും വേട്ടയാടിയിരുന്നിരിക്കണം. 2011ലോകകപ്പിനെത്തു​േമ്പാൾ സേവാഗിനും യുവരാജിനും പന്തെറിയുന്നതിലുള്ള ഭയം ബ്രോഡ്​ വാർത്ത സമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. പ​ക്ഷേ വലിയ വീഴ്​ചകളിൽ നിന്നും ഫീനിക്​സ്​ പക്ഷിയെപ്പോലെ ബ്രോഡ്​  പറന്നുയർന്നു. വെളുത്ത പന്തിനേക്കാളും ബ്രോഡ്​ ഇഷ്​ടപ്പെട്ടതും ​ബ്രോഡിനെ ഇഷ്​ടപ്പെട്ടതും​ ചുവന്ന പന്തായിരുന്നു. ടെസ്​റ്റ്​ ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി പരിമിത ഒാവറുകളിൽ നിന്നും ബ്രോഡ്​ നേരത്തേ വിരമിച്ചിരുന്നു. 

ലണ്ടനിലെ തെംസ്​ നദി പിന്നെയും ഒഴുകി. 13 വർഷത്തിനുശേഷം ഒാൾഡ്​​ ട്രോഫോഡിൽ ടെസ്​റ്റ്​ ക്രിക്കറ്റിലെ അഞ്ഞൂറാം വിക്കറ്റും സ്വന്തമാക്കി വിഖ്യാത ബൗളർമാരുടെ നിരയിലേക്ക്​ സ്വന്തം പേര്​ എഴുതിച്ചേർക്കു​േമ്പാൾ കൈയടിക്കാൻ ഗാലറിയിൽ ആരുമുണ്ടായിരുന്നില്ല. എങ്കിലും ത​​െൻറ എല്ലാമായ അച്ഛൻ ക്രിസ്​​ ബ്രോഡ്​ മാച്ച്​ റഫറിയുടെ ഹോട്ട്​ സീറ്റിൽ അഭിമാനത്തോടെയുണ്ടായിരുന്നു. കളിയുടെ ഒൗദ്യോഗിക ഉത്തരവാദിത്വത്തിലിരിക്കു​േമ്പാഴും ക്രിസ്​ ബ്രോഡ്​ മക​​െൻറ അതുല്യ നേട്ടത്തിന്​ കൈയടിക്കാൻ മറന്നില്ല. 

വെസ്​റ്റിൻഡീസി​െനതിരായ മൂന്നാം ടെസ്​റ്റി​​െൻറ അഞ്ചാം ദിനത്തിലെ ആദ്യ വിക്കറ്റായി ക്രെയ്​ഗ്​ ​ബ്രാത്​വെയ്​റ്റിനെ വിക്കറ്റിനുമുന്നിൽ കുരുക്കിയാണ്​​ ബ്രോഡ്​ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്​. അഞ്ഞൂറാൻ ക്ലബിൽ ഇടം നേടുന്ന നാലാമത്തെ പേസ്​ ബൗളർ മാത്രമാണ്​ ബ്രോഡ്​. മൂന്നാം ടെസ്​റ്റിനിറങ്ങു​േമ്പാൾ​ മുമ്പ്​ 491 വിക്കറ്റായിരുന്നു ബ്രോഡി​​െൻറ​ പേരിൽ കണക്കുപുസ്​തകങ്ങളിലുണ്ടായിരുന്നത്​. ഒന്നാം ഇന്നിങ്​സിൽ ആറും, രണ്ടാം ഇന്നിങ്​സിൽ മൂന്നും വിക്കറ്റുകൾ പിഴുത്​ ബ്രോഡ്​ അതിവേഗത്തിൽ 500ലെത്തി. 

പേസ്​ ബൗളർമാരിൽ ജെയിംസ്​ ആൻഡേഴ്​സൺ, ​െഗ്ലൻ മഗ്രാത്ത്​, കോട്​നി​ വാൽഷ്​ എന്നീ അതികായൻമാർക്ക്​ മാത്രമേ 500 വിക്കറ്റുകളെന്ന നാഴികക്കല്ലിൽ മുത്തമിടാനായിട്ടുള്ളൂ. സഹതാരവും ബൗളിങ്​ കൂട്ടാളിയുമായ ജയിംസ്​ ആ​ൻഡേഴ്​സ​​െൻറ പേരിലുള്ള 589വിക്കറ്റുകളെന്ന പേസ്​ ബൗർമാരിലെ റെക്കോർഡ്​ തകർക്കാനാകുമോ എന്ന്​ കണ്ടറിയണം. 34 കാരനായ ബ്രോഡിന്​ നിലവിലെ ഫോമിൽ അതൊരു ആനകേറാമലയല്ല. 

സ്​റ്റുവർട്​​ ബ്രോഡ് ഇംഗ്ലണ്ട്​ മുൻ ബാറ്റ്​സ്​മാനും മാച്ച്​ റഫറിയുമായ അച്ഛൻ ക്രിസ്​ ബ്രോഡിനൊപ്പം
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccYuvraj Singhstuart broadEngland Cricket Team
News Summary - stuart broad 500 wikets success story
Next Story