Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബാൽക്കണിയിൽ വീണ്ടും...

ബാൽക്കണിയിൽ വീണ്ടും ശക്​തി​ കാണിച്ച്​ ദാദ; നാറ്റ്​വെസ്​റ്റ്​  ഫൈനൽ ഓർമിപ്പിച്ച്​ ചിത്രങ്ങൾ

text_fields
bookmark_border
ബാൽക്കണിയിൽ വീണ്ടും ശക്​തി​ കാണിച്ച്​ ദാദ; നാറ്റ്​വെസ്​റ്റ്​  ഫൈനൽ ഓർമിപ്പിച്ച്​ ചിത്രങ്ങൾ
cancel

കൊൽക്കത്ത: ലോർഡ്​സ്​ എന്ന്​ കേൾക്കു​േമ്പാൾ തന്നെ ഇന്ത്യൻ ആരാധകരുടെ മനസ്സിലേക്ക്​ ആദ്യം ഓടിയെത്തുന്ന ദൃശ്യങ്ങളിലൊന്നാണ്​​ 2002ൽ നാറ്റ്​വെസ്​റ്റ്​ ട്രോഫി ഫൈനലിലെ ഐതിഹാസിക വിജയത്തിന്​ ശേഷം സൗരവ്​ ഗാംഗുലി ജഴ്​സി ഊരി വീശുന്ന ആ രംഗം​. കഴിഞ്ഞ ദിവസം സ്വന്തം വീടിൻെറ ബാൽക്കണിയിൽ  ‘ശക്​തി’ തെളിയിച്ചിരിക്കുകയാണ്​ ഗാംഗുലി. അംപൻ ചുഴലിക്കാറ്റിനെത്തുടർന്ന്​ ചെരിഞ്ഞ്​ വീണ മാവിനെ പൂർവ സ്​ഥിതിയിലെത്തിക്കാനാണ്​ ബി.സി.സി.ഐ അധ്യക്ഷൻ തൻെറ ശക്​തി മുഴുവൻ പ്രയോഗിച്ചത്​. 

വംഗനാട്ടിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റിൽ ഈയൊരു നഷ്​ടം മാത്രമാണ്​ ദാദക്കും കുടംബത്തിനും നേരിടേണ്ടി വന്നത്​. കൊൽക്കത്തയിലെ ബെഹല പ്രദേശത്താണ്​ ഗാംഗുലി താമസിക്കുന്നത്​. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ്​ ചുഴലിക്കാറ്റ്​ സ്വന്തം പ്രദേശത്ത്​ സൃഷ്​ടിച്ച നാശനഷ്​ടങ്ങൾ ഗാംഗുലി കാണിച്ചുതന്നത്​. നിരവധി ആരാധകരാണ്​ ദാദയുടെ ​പ്രവർത്തിയെ നാറ്റ്​വെസ്​റ്റ്​ ഫൈനലിലെ പ്രകടനവുമായി ഉപമിക്കുന്നത്​. ഒ​ട്ടേറെ ആരാധകർ ഇത്​ കമൻറുകളായി പോസ്​റ്റിന്​ ചുവടെ കുറിച്ചു. 

വർഷങ്ങൾക്കിപ്പുറം പപ്പാ, പപ്പ എന്തിനാണ് അന്നങ്ങനെ ചെയ്തത്. അതു മോശമായിപ്പോയില്ലേ എന്ന്​ മകൾ സന ​ ചോദിച്ചപ്പോൾ  ചമ്മിപ്പോയതായി ഗാംഗുലി ഒരു അഭിമുഖത്തിൽ ഈയടുത്ത്​ വ്യക്​തമാക്കിയിരുന്നു. സന്തോഷം വന്നതുകൊണ്ടാണു മോളേ എന്നു പറഞ്ഞ് അന്ന്​ ഗാംഗുലി തടിയൂരുകയായിരുന്നു​. 2002 ജൂലൈ 13ന്​​ ഇംഗ്ലണ്ടിനെതിരെ നാറ്റ്​വെസ്​റ്റ്​ ട്രോഫി ഫൈനലിൽ മധ്യനിര തകർന്നടിഞ്ഞ വേളയിലാണ്​ യുവരാജ്​ സിങ്ങും മുഹമ്മദ്​ കൈഫും ചേർന്ന് എന്നെന്നും ഓർമിക്കാവുന്ന ജയം ഇന്ത്യക്ക്​ നേടിത്തന്നത്​. ഏകദിന ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായാണ്​ അത്​ വിലയിരുത്തപ്പെടുന്നത്​. 

ഇംഗ്ലണ്ട്​ ഉയർത്തിയ 325 റൺസ്​ പിന്തുടരവേ പാതി ദൂരം പിന്നിട്ടപ്പോൾ തന്നെ ഇന്ത്യക്ക്​ പകുതി വിക്കറ്റ്​ നഷ്​ടമായി. സചിൻ ടെണ്ടുൽക്കർ അടക്കമുള്ള താരങ്ങൾ മടങ്ങിയതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. എന്നാൽ യുവരാജും കൈഫും ഇന്ത്യയെ കൈപിടിച്ചുയർത്തി. ഇരുപത്തൊന്നുകാരൻ കൈഫും (87) ഇരുപതുകാരൻ യുവരാജും (69) ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 121 റൺസാണ്​ ഇന്ത്യൻ ഇന്നിങ്​സ്​ കരക്കടുപ്പിച്ചത്​​. വാലറ്റക്കാരെ കൂട്ടുപിടിച്ച്​ കൈഫ്​ വിജയ റൺ ഓടിയെടുത്തപ്പോൾ അതുവരെ അക്ഷമനായി നിന്ന ഗാംഗുലിയുടെ ആവേശം അണപൊട്ടി. ലോഡ്​സിൻെറ ബാൽക്കണിയിൽ ഗാംഗുലി ജഴ്​സിയൂരി വീശി. വാങ്കഡെ മൈതാനത്തിൽ ജഴ്​സിയൂരി ആഘോഷിച്ച ആൻഡ്രു​ ഫ്ലി​േൻറാഫിനുള്ള ചൂടൻ മറുപടിയായാണ്​ ഗാംഗുലി ജഴ്​സിയൂരിയത്​. 

ഗാംഗുലിയെ രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ അധ്യക്ഷനാക്കണമെന്ന്​ ​ മുൻ ദക്ഷിണാഫ്രിക്കൻ നായകനും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ഡയറക്​ടറുമായ ഗ്രെയിം സ്​മിത്ത്​ വ്യാഴാഴ്​ച അഭിപ്രായപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj SinghIndian Cricket Teamsourav gangulyMohammad KaifCyclone Amphanlords balconynatwest trophy
News Summary - Sourav Ganguly Star Of "Another Balcony, Another Show Of Strength"- sports
Next Story