Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightതളരാത്ത ബംഗ്ലാ......

തളരാത്ത ബംഗ്ലാ... പതറാത്ത ബംഗ്ലാ...

text_fields
bookmark_border
തളരാത്ത ബംഗ്ലാ... പതറാത്ത ബംഗ്ലാ...
cancel
camera_alt????????? ???? ???? ???????? ???????????? ?????? ?????????? ????????????? ??? ??????? ??????????? ??? ??????? ???????

ഷ്​റഫെ മുർതസ എന്ന ബംഗ്ലാദേശ്​ ക്യാപ്​റ്റൻെറ ഏറ്റവും മികച്ച ഏകദിന സ്​കോർ 51 റൺസാണ്​. മുസദ ്ദിഖ്​ ഹുസൈൻ എന്ന ആൾ റൗണ്ടറുടെ മികച്ച സ്​കോർ 52 റൺസും. ഒരിക്കൽ കൂടി ആ പ്രകടനം കാഴ്​ചവെയ്​ക്കാൻ അവരിൽ ആർക്കെങ്കി ലും കഴിഞ്ഞിരുന്നു എങ്കിൽ ബർമിങ്​ഹാമിൽ ഇന്ത്യയുടെ സ്​ഥിതി വഷളാകുമായിരുന്നു. പഴയ ബംഗ്ലാദേശായിരുന്നുവെങ്കിൽ, ‘ എങ്കിൽ’ എന്ന ഈ ചോദ്യത്തിന്​ തന്നെ വലിയ പ്രസക്​തിയുണ്ടാകുമായിരുന്നില്ല. എല്ലാവർക്കും അടിച്ചു പരത്തി പഠിക്കാ ൻ പാകത്തിലുണ്ടായിരുന്ന ആ പഴയ ബംഗ്ലാ ടീമല്ല ഇത്​. എതിരാളികൾ എത്ര വലിയ സ​്​കോർ ഉയർത്തിയാലും പതറാതെ പിന്തുടരാൻ ച ങ്കൂറ്റമുള്ള ഒരു സംഘമായി ഈ ടീം വളർന്നു കഴിഞ്ഞു. സെമി ഫൈനലിൽ കടന്നില്ലെങ്കിലും അവർ മടങ്ങുന്നത്​ തലയെടുപ്പോടെ തന്നെയായിരിക്കും.

ബംഗ്ലാദേശിൻെറ ലോക കപ്പ്​ ടീം

ചൊവ്വാഴ്​ച ബർമിങ്​ഹാമിൽ 28 റൺസിനാ യിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ജയം. ഒന്നാം വിക്കറ്റിൽ രോഹിത്​ ശർമയും ലോകേഷ്​ രാഹുലും ചേർ​ന്ന്​ അസ്​ഥിവാ രമുറപ്പിച്ച 180 റൺസിനു മേൽ ഇന്ത്യ ഉയർത്തിയ 315 റൺസ്​ എന്ന വമ്പൻ സ്​കോറിനോട്​ ഏറ്റുമുട്ടിയാണ്​ വെറും 28 റൺസകലെ ബംഗ ്ലാ കടുവകൾ പരാജയം സമ്മതിച്ചത്​ എന്നോർക്കുമ്പോഴാണ്​ ബംഗ്ലാദേശ്​ പ​ഴയ ബംഗ്ലാദേശല്ല എന്ന്​ പറ​േയണ്ടിവരുന്നത ്​. കളി അവസാനിക്കുമ്പോൾ 38 പന്തിൽ 51 റൺസ​ുമായി മുഹമ്മദ്​ സൈഫുദ്ദീൻ ക്രീസിൽ ഉണ്ടായിരുന്നു. 19 ഏകദിനം മാത്രം കളിച്ച ിട്ടുള്ള സൈഫുദ്ദീൻെറ കരിയറിലെ രണ്ടാമത്തെ അർധശതകമായിരുന്നു ഇത്​. അടുത്തടുത്ത പന്തുകളിൽ ജസ്​പ്രീത്​ ബുംറ തൊട ുത്തുവിട്ട കിടയറ്റ യോർക്കറുകളിൽ റുബൽ ഹസൻെറയും മുസ്​തഫിസു​ർ റഹ്​മാൻെറയും വിക്കറ്റുകൾ ബർമിങ്​ഹാം മൈതാനിയിൽ കുറ്റിയറ്റു വീഴുമ്പോൾ 12 പന്തുകൾ അപ്പോഴും ഇന്നിങ്​സിൽ ബാക്കിയുണ്ടായിരുന്നു.

ബാറ്റുകൊണ്ട്​ എന്തെങ്കിലും പ്രകടനം കാഴ്​ചവെക്കാൻ കഴിവുള്ള മുസദ്ദിഖ്​ ഹുസൈനോ, മഷ്​റഫെ മുർതസയോ ആരെങ്കിലുമൊരാൾ അവരുടെ മികച്ച പ്രകടനങ്ങൾ ഒരുവട്ടം കൂടി ആവർത്തിച്ചിരുന്നെങ്കിൽ ബംഗ്ലാദേശ്​ ചിലപ്പോൾ സെമി ഫൈനലിലേക്ക്​ വെച്ചുപിടിച്ചേനെ.

അട്ടിമറിച്ചും ഞെട്ടിച്ചും ചരിത്രമെഴുതുകയാണ്​

10 രാജ്യങ്ങൾ കളിക്കുന്ന ടൂർണമ​​​െൻറിൻെറ പോയൻറ്​ പട്ടിക നോക്കിയാൽ ഏഴാം സ്​ഥാനത്താണ്​ ബംഗ്ലാദേശിൻെറ സ്​ഥാനം. എട്ടു മത്സരങ്ങളിൽ മൂന്ന്​ ജയവ​ും ഒരു സമനിലയും നാല്​ തോൽവിയുമായി ഏഴ്​ പോയൻറ്​. പക്ഷേ, അവർക്ക്​ താഴെയാണ്​ ആദ്യ രണ്ട്​ ലോക കപ്പിലും ചാമ്പ്യൻമാരായ വെസ്​റ്റിൻഡീസും കരുത്തന്മാരായ ദക്ഷിണാഫ്രിക്കയും. രണ്ടുപേരെയും തോൽപ്പിച്ചുകൊണ്ടാണ്​ ബംഗ്ലാ കടുവകൾ ഏഴാം സ്​ഥാനത്തെത്തിയത്​.

പഴയ ലോക കപ്പുകളുടെ ചരിത്രം നോക്കൂ. കെനിയയും നെതർലാണ്ടും യു.എ.ഇ പോലും കളിച്ച കാലത്ത്​ അത്​ നോക്കിയിരുന്നവരാണ്​ ബംഗ്ലാദേശുകാർ. 1999ൽ ​അസോസിയറ്റ്​ മെമ്പർ എന്ന നിലയിലാണ്​ ആദ്യമായി ലോക കപ്പിൽ കളിക്കുന്നത്​. കെനിയയും സ്​കോട്ട്​ലാൻഡുമായിരുന്നു ആ വർഷത്തെ കൂട്ടുകാരായ അസോസിയേറ്റുകൾ. പക്ഷേ, മറ്റ്​ അസോസിയേറ്റുകളിൽ നിന്ന്​ വ്യത്യസ്​തമായി ബംഗ്ലാദേശുകാർ വരവറിയിച്ചത്​ പാക്കിസ്​ഥാനെ 62 റൺസിന്​ അട്ടിമറിച്ചുകൊണ്ടായിരുന്നു. ജയത്തിൻെറ മാർജിൻ വലുതായിരുന്നുവെങ്കിലു​ം അ​ന്നത്തെ തലവാചകം ‘അട്ടിമറി’ എന്നു തന്നെയായിരുന്നു. ആർക്കും തോൽപ്പിക്കാവുന്ന ഒരു ടീം നേടുന്ന വിജയത്തെ അട്ടിമറി എന്നല്ലാതെ വിശേഷിപ്പിക്കാൻ ക്രിക്കറ്റ്​ പണ്ഡിറ്റുകളുടെ ഭാണ്ഡത്തിൽ മറ്റൊരു വാക്കില്ലായിരുന്നു. ചില്ലറ പാക്​ ടീമിനെയല്ല അന്ന്​ അവർ തകർത്ത്​. ബറ്റിങ്ങിൽ സഈദ്​ അൻവർ, ഷാഹിദ്​ അഫ്​രീദി, ഇജാസ്​ അഹമ്മദ്​, ഇൻസിമാമുൽ ഹഖ്​, സലിം മാലിക്​ തുടങ്ങിയവരും ബൗളിങ്ങിൽ വഖാർ യൂനിസ്​, വസീം അക്രം, ഷോയബ്​ അക്​തർ, സഖ്​ലൈൻ മുഷ്​താഖ്​ എന്നിവരും അടങ്ങിയ വമ്പൻ ടീമിനെ.

ഷാക്കിബുൽ ഹസൻ

പിന്നീട്​ ഇടയ്​ക്ക്​ എപ്പോഴെങ്കിലും ചില ‘അട്ടിമറി’കളിൽ ബംഗ്ലാ പ്രകടനം ഒതുങ്ങി. 2003 ലോക കപ്പിൽ എല്ലാ കളിയും തോറ്റ്​ ബി ഗ്രൂപ്പിൽ ഏഴാമതായിരുന്നുസ്​ഥാനം. 2007ൽ ബി ഗ്രൂപ്പിൽ ഇന്ത്യയെ അഞ്ച്​ വിക്കറ്റിന്​ ഞെട്ടിച്ചുകളഞ്ഞു. സൂപ്പർ എട്ടിൽ കടക്കാനാവാതെ ഇന്ത്യ വലഞ്ഞ ആ ലോക കപ്പിൽ ബംഗ്ലാദേശ്​ അവസാന എട്ടിൽ ഇടംപിടിച്ചു. 2011ൽ അവർ ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടിനെ രണ്ട്​ വിക്കറ്റിന്​ അട്ടിമറിച്ചു. 2015ൽ എ ഗ്രൂപ്പിൽ 15 റൺസിന്​ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ആവർത്തിച്ചു. ആ വർഷം ക്വാർട്ടർ ഫൈനലിൽ കടന്നായിരുന്നു ബംഗ്ലദേശ്​ ടീം മികവ്​ കാണിച്ചത്​. ഇന്ത്യയോട്​ തോറ്റ്​ സെമിയിൽ കടക്കാനാവാതെ പുറത്തായി.

കഴിഞ്ഞ ചൊവ്വാഴ്​ച ബർമിങ്​ഹാമിൽ ഇന്ത്യ തോൽപ്പിച്ചെങ്കിലും ആ ജയം അത്ര അനായാസമായിരുന്നില്ല. ജൂൺ രണ്ടിന്​ കിങ്​സ്​റ്റൺ ഓവലിൽ ദക്ഷിണാഫ്രിക്കയെ 21 റൺസിന്​ പരാജയപ്പെട​ുത്തിക്കൊണ്ടായിരുന്നു ബംഗ്ലാ കടുവകൾ മുരണ്ടു തുടങ്ങിയത്​. ആദ്യം ബാറ്റ്​ ചെയ്​ത ബംഗ്ലാദേശ്​ 50 ഓവറിൽ അടിച്ചെടുത്തത്​ 330 റൺസ്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 309 റൺസിൽ പിടിച്ചു നിർത്തിയായിരുന്നു വിജയം.
ന്യൂസിലാണ്ടിനെതിരെ തോറ്റെങ്കിലും കടുത്ത മത്സരം തന്നെ കാഴ്​ചവെച്ചു. 245 റൺസിൻെറ ലക്ഷ്യം പിടിക്കാൻ ന്യൂസിലാണ്ടിന്​ എട്ട്​ വിക്കറ്റുകൾ ബലി കൊടുക്കേണ്ടിവന്നു.

മുസ്​തഫിസുർ റഹ്​മാൻ

ഇംഗ്ലണ്ടിനെതിരെ 106 റൺസിൻെറ മാർജിനിൽ പരാജയപ്പെട്ടപ്പോഴ​ും 280 റൺസ്​ വരെ അവർ എത്തി. ടൗണ്ടണിൽ വെസ്​റ്റിൻഡീസ്​ ഉയർത്തിയ 322 റൺസെന്ന വമ്പൻ ലക്ഷ്യം വെറും മൂന്ന്​ വിക്കറ്റുകളുടെ മാത്രം നഷ്ടത്തിലാണ്​ ബംഗ്ലാദേശ്​ എത്തിപ്പിടിച്ചത്​. ഓസ്​ട്രേലിയക്കെതിരെ തോറ്റെങ്കിലും അവർ പടുത്ത 381 റൺസിന​ു മുന്നിൽ ബംഗ്ലാകൾ പതറിയില്ല. മുഷ്​ഫിഖുർ റഹ്​മാൻെറ സെഞ്ച്വറി ബലത്തിൽ 333 റൺസുവരെ പൊരുതി നോക്കുകയും ചെയ്​തു. ഇനി പാക്കിസ്​ഥാനെതിരെ വെള്ളിയാ​ഴ​്​ചത്തെ മത്സരം കൂടിയുണ്ട്​. വൻ മാർജിനിൽ വമ്പൻ സ്​കോർ ഉയർത്തിയാൽ ചിലപ്പോൾ സെമി ഫൈനലിൽ എത്താൻ പാക്കിസ്​ഥാന്​ സാധ്യതയുളള മത്സരത്തിൽ എളുപ്പം ബംഗ്ലാ​േദശിനെ കീഴടക്കാനാവില്ല.

ആസ്​ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ മുഷ്​ഫിഖുർ റഹിം

2016ലെ ട്വൻറി 20 ലോക കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിലെ ഒരു റണ്ണിൻെറ തോൽവിയും നിദാഹാസ്​ ട്രോഫി ഫൈനലി​ൽ അവസാന ഓവർ പ്രകടനത്തിലൂടെ ദിനേശ്​ കാർത്തിക് തട്ടിയെടുത്ത വിജയവും ബംഗ്ലാദേശിൻെറ പരാജയങ്ങളെക്കാൾ അവരുടെ വളർച്ചയെ അടയാളപ്പെടുത്തുന്നു. ഈ ലോക കപ്പിൽ സെമി ഫൈനൽ കാണാതെ പുറത്താകുമ്പോഴും മുൻ ഇംഗ്ലീഷ്​ ക്രിക്കറ്ററായ സ്​റ്റീവ്​ റോഡ്​സ്​ പരിശീലിപ്പിക്കുന്ന ടീം ഇനിയും ഏറെ മുന്നേറാനുണ്ട്​.

ആൾ റൗണ്ടർ മുഹമ്മദ്​ സൈഫുദ്ദീൻ

എന്നാലും പഴയ ബംഗ്ലാ ടീമല്ല ഇതെന്ന്​ ഒറ്റവാക്കിൽ സാക്ഷ്യപ്പെടുത്താവുന്ന പ്രകടനമാണ്​ അവർ ക​ാ​ഴ്​ച വെച്ചത്​. ഈ ടൂർണമ​​​െൻറിലെ റൺവേട്ടക്കാരിൽ രോഹിത്​ ശർമ കഴിഞ്ഞാൽ 542 റൺസുമായി ബംഗ്ലാദേശിൻെറ ഷക്കീബുൽ ഹസൻ തന്നെയാണ്​ രണ്ടാമത്​. 15 വിക്കറ്റുമായി മുസ്​തഫിസുർ റഹ്​മാൻ ഏഴാമത്​. ഒരു ലോക കപ്പിൽ 500 റൺസും 10 വിക്കറ്റും നേടുന്ന ആദ്യത്തെ കളിക്കാരൻ എന്ന റെക്കോർഡ്​ 32കാരനായ ഷക്കീബിൻെറ പേരിൽ കുറിക്കപ്പെട്ടുകഴിഞ്ഞു. ഇതുവരെയുള്ള​ ലോക കപ്പിലെ ഏറ്റവും മികച്ച പ്രകടനവുമായിട്ടായിരിക്കും ബംഗ്ലാദേശ്​ ഈ ടൂർണമ​​​െൻറിനോട്​ വിട പറയുക. താനിതുവരെ കണ്ട ഏറ്റവും മികച്ച ബംഗ്ലാദേശ്​ ടീമാണിതെന്ന്​ പറയുന്നത്​ സചിൻ തെണ്ടുൽക്കറാണെന്ന്​ കൂടി ഓർക്കണം.

ഇനിയുള്ള നാളുകളിൽ ബംഗ്ലാ ടീമിനെ അത്ര വേഗം എഴുതി തള്ളാൻ കഴിയില്ല. തുടക്കത്തിൽ നിലയുറപ്പിച്ച്​ പിന്നീട്​ ആവശ്യമായ നിരക്കിൽ റൺ കണ്ടെത്തുകയും ചെയ്യുക എന്ന രീതിക്കു പകരം തുടക്കത്തിൽ തന്നെ രണ്ടും കൽപ്പിച്ച്​ ബാറ്റു വീശുന്ന പരിപാടി നിർത്തിയാൽ ബംഗ്ലാ ടീമിൻെറ ഇടിമിന്നൽ പ്രകടനങ്ങൾ ഇനിയും മൈതാനങ്ങളെ നെടുകെ പിളർക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh cricket team#ICC World Cup 2019
News Summary - Saga of Bangladesh Team in World Cup of Cricket
Next Story