Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസച്ചിനെ...

സച്ചിനെ വിസ്​മയിപ്പിച്ച അഞ്ച്​ ഓൾറൗണ്ടർമാർ

text_fields
bookmark_border
sachin
cancel

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഞ്ച്​ ഓൾ റൗണ്ടർമാരെ തിരഞ്ഞെടുത്ത്​ ഇന്ത്യയുടെ ഇതിഹാ സ ബാറ്റ്​സ്​മാൻ സചിൻ ടെണ്ടുൽക്കർ​. സ്റ്റാർ സ്പോർട്സി​​​െൻറ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന ഷോയിൽ സംസാരിക്കവെയാ ണ്​ മികച്ച ഓൾറൗണ്ടർമാരെ കുറിച്ച്​ സച്ചിൻ അഭിപ്രായം പങ്കുവെച്ചത്​. ക്രിക്കറ്റിൽ നിന്നു വിരമിച്ച അഞ്ച്​ വിഖ്യാത താരങ്ങളായിരുന്നു പട്ടികയിൽ​​.

ലോകത്തെ ഏറ്റവും മികച്ച അഞ്ച്​ ഓൾറൗണ്ടർമാരെ കണ്ടാണ് താൻ വളർന്നതെന്നും സചിൻ പറഞ്ഞു. മുൻ ഇന്ത്യൻ നായകനും സചി​​​െൻറ സഹതാരവുമായിരുന്ന കപിൽദേവാണ്​ ഓൾ റൗണ്ടർമാരുടെ ലിസ്റ്റിൽ ഒന്നാമത്. മുൻ പാക് നായകനും സചിൻ ത​​​െൻറ ആദ്യത്തെ പാക്​ പര്യടനത്തിൽ നേരിട്ട ഇമ്രാൻ ഖാനാണ്​ പട്ടികയിൽ രണ്ടാമത്. ന്യൂസിലൻഡിലേക്കുള്ള രണ്ടാം പര്യടനത്തിൽ നേരിട്ട റിച്ചാർഡ് ഹാഡ്ലിയാണ്​ മൂന്നാമത്​. വെസ്​റ്റിൻഡീസ്​ താരം മാൽകം മാർഷൽ, ഇംഗ്ലണ്ട് ഇതിഹാസം ഇയാൻ ബോതം എന്നിവരാണ്​ പട്ടികയിൽ ഇടംപിടിച്ച മറ്റ്​ താരങ്ങൾ.

ഷാർജയിൽ 1998ൽ നടന്ന കൊക്ക കോള കപ്പിൽ ആസ്​ട്രേലിയക്കെതിരെ നേടിയ സെഞ്ച്വറിയാണ്​ സചിന്​ കരിയറിൽ ഏറെ ഇഷ്​ടപ്പെട്ട ഇന്നിങ്​സ്​. സചി​​​െൻറ പിറന്നാൾ ദിനത്തിൽ ​െഎ.സി.സി നടത്തിയ വോട്ടിങ്ങിലും ഇൗ ഇന്നിങ്​സാണ്​ എല്ലാവരും തെരഞ്ഞെടുത്തത്​. 131 പന്തിൽ 143 റൺസാണ്​ സചിൻ അന്ന്​ അടിച്ചുകൂട്ടിയത്​. എന്നാൽ, ഷാർജയിൽ വീശിയടിച്ച മണൽ കാറ്റിനെ തുടർന്ന്​ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ സചിന്​ കഴിഞ്ഞില്ല. ‘മരുഭൂമിയിലെ കൊടുങ്കാറ്റ്​’ എന്നാണ്​ സെഞ്ച്വറി​ പിന്നീട്​ അറിയപ്പെട്ടത്​. കഴിഞ്ഞദിവസമാണ്​ ഇന്ത്യയുടെ മാസ്​റ്റർ ബ്ലാസ്​റ്റർ 47ാം പിറന്നാൾ ലളിതമായി ആഘോഷിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil devsachin tendulkarAll rounderPakistan PM Imran Khan
News Summary - Sachin Tendulkar reveals his list of top five all-rounders-sports news
Next Story