മാസ്റ്റർ ബ്ലാസ്റ്റർ പിറന്നാൾ ദിനം സമർപ്പിച്ചത് കോവിഡിനെതിരെ പോരാടുന്നവർക്ക്
text_fieldsമുംബൈ: ആഘോഷങ്ങളേതുമില്ലാതെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സചിന്റെ 47ാം പിറന്നാൾ. രാവിലെ അമ്മ രജനി ട െണ്ടുൽക്കറിന്റെ പാദം തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങി. അമ്മ സമ്മാനിച്ച ഗണപതിയുടെ ചിത്രം സന്തോഷത്തോടെ ഏറ ്റുവാങ്ങി. പിറന്നാൾ ആഘോഷം ഒഴിവാക്കിയതിന് മാസ്റ്റർ ബ്ലാസ്റ്റർക്ക് കാരണവുമുണ്ട്.
കോവിഡ് മഹാമാരിക്കെ തിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവായാണ് താരം ലളിതമായി ജന്മദിനം കൊണ്ടാടിയത്. ‘ഇന്ന് എന്റെ ദിനം ആരംഭിച്ചത് അമ്മയുടെ അനുഗ്രഹം വാങ്ങിയാണ്. അമ്മ എനിക്ക് തന്ന ഗണപതിയുടെ ചിത്രവും ഞാൻ ഇവിടെ പങ്കുവെക്കുന്നു... ശരിക്കും വിലമതിക്കാനാവാത്തത് '-സചിൻ ട്വിറ്ററിൽ കുറിച്ചു.
'ഇൗ സാഹചര്യം ഒരു ആഘോഷം നടത്താനുള്ള സമയമല്ല. കോവിഡ് 19 വൈറസ് ബാധയെ പിടിച്ചുകെട്ടാൻ മുന്നിൽ നിന്ന് പരിശ്രമിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും ആർമിക്കും ആദരവ് അർപ്പിക്കാൻ ഏറ്റവും മികച്ച അവസരമായാണ് ഇൗ പിറന്നാളിനെ ഞാൻ കാണുന്നത്' -സചിനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
Started my day by taking blessings from my Mother. Sharing a photo of Ganpati Bappa that she gifted me.
— Sachin Tendulkar (@sachin_rt) April 24, 2020
Absolutely priceless. pic.twitter.com/3hybOR2w4d
