അസുൻസിയോൺ: ജീവിതം അടിമുടി മാറ്റിമറിച്ച ദിനങ്ങളുടെ ഞെട്ടലിൽനിന്നും ബ്രസീൽ ഫുട ്ബാൾ ഇതിഹാസം റൊണാൾഡീന്യോ ഇതുവരെ മോചിതനായിട്ടില്ല. വ്യാജപാസ്പോർട്ടുമായി ര ാജ്യത്ത് പ്രവേശിച്ചുവെന്ന കേസിൽ പരഗ്വേയിൽ അറസ്റ്റിലായി 32 ദിവസം ജയിൽവാസവും പിന ്നീട്, ഹോട്ടലിൽ തടങ്കലിലുമായ താരം തെൻറ ജീവിത്തിലെ ഏറ്റവും ദുർഘടമായ നാളുകളെന്നാണ് വിശേഷിപ്പിച്ചത്. അറസ്റ്റിനുശേഷം നൽകിയ ആദ്യ അഭിമുഖത്തിലായിരുന്നു റൊണാൾഡീന്യോ മനസ്സു തുറന്നത്.
‘‘കൈവശമുള്ള രേഖകൾ നിയമവിരുദ്ധമെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. അന്ന് മുതൽ രാജ്യത്തെ നിയമവ്യവസ്ഥയുമായി സഹകരിച്ച് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലാണ്. ജീവിതത്തിലെ ഏറ്റവും ദുർഘട സാഹചര്യമാണിത്. ഇതുപോലൊരു സാഹചര്യം ഒരിക്കലും മനസ്സിൽ കണ്ടിരുന്നില്ല. ഫുട്ബാളിൽ എപ്പോഴും മികച്ച നിലവാരം സൂക്ഷിക്കാനും ആളുകളെ സന്തോഷിപ്പിക്കാനും മാത്രമാണ് ഞാൻ ശ്രമിച്ചത്’’ -റൊണാൾഡീന്യോ വിവരിക്കുന്നു.
‘‘ജയിലിൽ ഫുട്ബാൾ കളിക്കാൻ ഏറെ അവസരം ലഭിച്ചിരുന്നു. ഫോട്ടോക്കും ഓട്ടോഗ്രാഫിനുമായി എപ്പോഴും ആളുകളുണ്ടാവും. തടവറയിലും പുറത്തും പരഗ്വേയിലെ ജനങ്ങൾ സ്നേഹത്തോടെയാണ് പെരുമാറിയത്. വിശ്വാസിയാണ് ഞാൻ. ഒരുനാൾ എല്ലാം ശരിയായിവരുമെന്ന ഉറപ്പുണ്ട്. അതിനുശേഷം നാട്ടിലെത്തി അമ്മയെ കാണണം, ഏറെ സഹനങ്ങൾ താണ്ടിയ അവരെ കെട്ടിപ്പിടിച്ച് ചുംബിക്കണം’’ -കണ്ണീർ പൊടിഞ്ഞ വാക്കുകളോടെ റൊണാൾഡീന്യോ പറഞ്ഞു. റൊണാൾഡീന്യോക്കൊപ്പം സഹോദരനും പരഗ്വേയിൽ തടവിലാണ്. ഇവരുടെ മോചനത്തിനുള്ള നിയമനടപടികളുമായി അഭിഭാഷക സംഘവും സജീവമായുണ്ട്.