Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവിടപറഞ്ഞത്​ ഇന്ത്യൻ...

വിടപറഞ്ഞത്​ ഇന്ത്യൻ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’

text_fields
bookmark_border
വിടപറഞ്ഞത്​ ഇന്ത്യൻ ഫുട്​ബാളി​ന്‍റെ ‘ബിഗ്​ ബി’
cancel

1956​െല മെൽബൺ ഒളിമ്പിക്​സ്​. ഫുട്​​ബാളി​​െൻറ വീറുറ്റ പോരാട്ടങ്ങളിൽ ബൂട്ടുകെട്ടിയിറങ്ങുന്നവരിൽ ഇന്ത്യയുമുണ് ട്​. കളിയിൽ ‘ബ്ലൂ ടൈഗേഴ്​സ്’​ പുലികളായിരുന്ന കാലം. ആദ്യ റൗണ്ടിൽ ഹംഗറി പിന്മാറിയതിനെ തുടർന്ന്​ ഇന്ത്യ നേരിട്ട്​ അവസാന എട്ടിലേയക്ക്​ സീഡ്​ ചെയ്യപ്പെടുന്നു. ക്വാർട്ടറിൽ നേരങ്കം ആസ്​ട്രേലിയക്കാർക്കെതി​െര. 1956 ഡിസംബർ ഒന്നിന്​ നടന്ന ആ മത്സരത്തിൽ ഇന്ത്യ ജയിച്ചത്​ 4-1ന്​. നെവിൽ ഡിസൂസയുടെ തകർപ്പൻ ഹാട്രിക്​ മികവിൽ ഒളിമ്പിക്​ സെമി ഫൈനലെന്ന ചരിത്രനേട്ടത്തിലേക്ക്​ ഇന്ത്യ കുതിക്കു​േമ്പാൾ അതിനു പിന്നിലെ ചാലകശക്​തികളിലൊരാളായിരുന്നു പ്രദീപ്​ കുമാർ ബാനർജി എന്ന പി.കെ. ബാനർജി. വിങ്ങിലൂടെ കുതിച്ചുകയറി ആ ജയ്​പാൽഗുഡിക്കാരനാണ്​ അന്ന്​ രണ്ടുതവണ ഗോളിലേക്ക്​ വഴിയൊരുക്കിയത്​. സെമിയിൽ യുഗോസ്​ലാവിയയോട്​ ​തോൽക്കുകയായിരുന്നു ഇന്ത്യ. നാലു വർഷം കഴിഞ്ഞ്​ റോമിൽ ഒളിമ്പിക്​സിന്​ ഇന്ത്യയെത്തു​േമ്പാഴും മിന്നുംഫോമിലായിരുന്നു ബാനർജി. ഇപ്പോഴത്തെ ലോകകപ്പ്​ ജേതാക്കളായ ഫ്രാൻസിനെ അന്ന്​ ഒളിമ്പിക്​സിൽ ഇന്ത്യ 1-1ന്​ കെട്ടിപ്പൂട്ടി നിർത്തിയ മത്സരത്തിൽ ​ചരിത്രം കുറിച്ച സമനിലഗോൾ പിറന്നത്​ ആ ബംഗാളുകാര​​െൻറ ബൂട്ടിൽനിന്നായിരുന്നു. അന്ന്​ ടീമി​​െൻറ നായകൻ കൂടിയായിരുന്നു അദ്ദേഹം. മലേഷ്യയിലെ മെർദേക്ക കപ്പ്​ ടൂർണമ​െൻറിൽ 1959ലും 1964ലും വെള്ളിയും 1965ൽ വെങ്കലവും നേടിയ ഇന്ത്യൻ ടീമുകളിലും ബാനർജി അനിഷേധ്യ ഘടകമായിരുന്നു. വലങ്കാലിൽനിന്ന്​ പിറക്കുന്ന പൊള്ളുന്ന ഷോട്ടുകളായിരുന്നു പി.കെയുടെ മുഖമുദ്ര. കളിയിൽ അദ്ദേഹത്തെ വേറിട്ടുനിർത്തിയതും കരുത്തുപകർന്നതും അതുത​െന്നയായിരുന്നു. ഇന്ത്യക്കായി 84 മത്സരങ്ങളിൽ 65 തവണ വല കുലുക്കാൻ തുണയായതും ആ പ്രഹരശേഷി തന്നെ.

മെൽബൺ ഒളിമ്പിക്​സിന്​ തൊട്ടുമു​മ്പത്തെ വർഷം (1955) മാത്രമാണ്​ ബാനർജി രാജ്യാന്തര ഫുട്​ബാളിൽ അവതരിച്ചത്​. ആര്യൻ എഫ്​.സിക്കും ഈസ്​റ്റേൺ റെയിൽവേക്കും പന്തുതട്ടി വളർന്ന പി.കെ വിങ്ങിലൂടെ നടത്തുന്ന ചടുലചലനങ്ങൾ ദേശീയ സെലക്​ടർമാരുടെ ശ്രദ്ധയിൽ​പെടാൻ അധികം താമസമുണ്ടായില്ല. ധാക്കയിൽ നടന്ന ചതുർരാഷ്​ട്ര ടൂർണമ​െൻറിനുള്ള ഇന്ത്യൻ ടീമിലേക്ക്​ ആ 19കാരൻ തെരഞ്ഞെടുക്കപ്പെട്ടു. ആ ടീമിലായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച ​േഗാളിമാരിലെരാളായ പീറ്റർ തങ്കരാജി​േൻറയും അരങ്ങേറ്റം. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണമെഡൽ ജേതാക്കളായപ്പോൾ ടീമി​​െൻറ മുന്നണിപ്പോരാളിയായിരുന്നു ബാനർജി. വലതു വിങ്ങിൽ ബാനർജിയും ഇൻ​ൈസഡ്​ ലെഫ്​റ്റ്​ പൊസിഷനിൽ ചുനി ഗോസ്വാമിയും ഔട്ട്​സൈഡ്​ ലെഫ്​റ്റിൽ തുളസീദാസ്​ ബലറാമും അണിനിരന്ന ആ ടീം ഇന്ത്യ കണ്ട മികച്ചവയിൽ ഒന്നായിരുന്നു. 1958, 66 ഏഷ്യാഡുകളിലും പി.കെ ഇന്ത്യൻ ബൂട്ടണിഞ്ഞു.

ബ്രിട്ടീഷ്​ ഭരണ കാലത്ത്​ ബംഗാൾ പ്രസിഡൻസിയിൽ (ഇപ്പോഴത്തെ പശ്ചിമ ബംഗാൾ) ഉൾപ്പെട്ട ജയ്​പാൽഗുഡിയിൽ 1936 ജൂൺ 23നായിരുന്നു ബാനർജിയുടെ ജനനം. ജയ്​പാൽഗുഡി ജില്ല സ്​കൂളിലും ജംഷഡ്​പൂർ ​െക.എം.പി.എം സ്​കൂളിലുമായി വിദ്യാഭ്യാസം. സ്​കൂൾ വിദ്യാഭ്യാസ സമയത്ത്​ 15ാം വയസ്സിൽ ബിഹാറിനുവേണ്ടി സ​േന്താഷ്​ ട്രോഫിയിൽ വലതുവിങ്ങിൽ ജഴ്​സിയണിഞ്ഞു. 1954ൽ ആര്യൻ എഫ്​.സിയുടെ ഭാഗമായി ബാനർജി കൊൽക്കത്തയിലേക്ക്​ ചേക്കേറി. അടുത്ത വർഷം ഈസ്​റ്റേൺ റെയിൽവേയിലേക്കും. പിന്നീട്​ പ്രൊഫഷനൽ കരിയറിലുടനീളം ഈസ്​റ്റേൺ റെയിൽവേയായിരുന്നു തട്ടകം. ഈസ്​റ്റ്​ബംഗാളും മോഹൻ ബഗാനും മുഹമ്മദൻ സ്​പോർട്ടിങ്ങുമടങ്ങിയ ത്രിമൂർത്തികൾക്കിടയിൽ അക്കാലത്ത്​ കിരീടനേട്ടവുമായി ഈസ്​റ്റേൺ റെയിൽവേ കരുത്തുകാട്ടിയതിനു പിന്നിൽ ബാനർജിയുടെ കളിമികവിന്​ വലിയ പങ്കുണ്ടായിരുന്നു.

ഫുട്​ബാളിൽ ഫിഫയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘ഫിഫ ഓർഡർ ഓഫ്​ മെറിറ്റ്​’ പുരസ്​കാരം നേടിയ ബാനർജിയാണ്​ രാജ്യത്ത്​ ആദ്യമായി അർജുന പുരസ്​കാരം നേടിയ ഫുട്​ബാളർ. 1990ൽ രാജ്യം ​അദ്ദേഹത്തെ പത്​മശ്രീ നൽകി ആദരിച്ചു. പരിക്കുകാരണം കരിയറിന്​ പ്രതീക്ഷിച്ചതിലും നേരത്തേ, വിരാമം കുറിക്കേണ്ടി വന്ന ബാനർജി ദശാബ്​ധത്തോളം ഇന്ത്യൻ ടീമി​​െൻറ പരിശീലകനായും പ്രവർത്തിച്ചു.

കളിയുടെ പുരോഗതിക്കായി കൃത്യമായ പദ്ധതികളുണ്ടായിരുന്നു പി.കെയുടെ മനസ്സിൽ. കതിരിൽ ​വളംവെക്കാതെ ചെറുപ്പത്തിലേ താരങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടതി​​െൻറ ആവശ്യകത എല്ലായ്​പോഴും അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിക്കറ്റിൽ മിന്നായം പോലെ വന്നുപോകുന്നവർ ലക്ഷങ്ങളുടെ ബാങ്ക്​ ബാലൻസ്​ സ്വന്തം അക്കൗണ്ടിൽ ചേർക്കുന്ന കാലത്ത്​ രാജ്യത്തിനുവേണ്ടി ദീർഘകാലം ബൂട്ടുകെട്ടിയിട്ടും എവിടെയെുമെത്താതെ പോകുന്ന ഫുട്​ബാളർമാരുടെ ​ൈദന്യത എന്നും ബാനർജിയെ നൊമ്പരപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഫുട്​ബാളി​​െൻറ ഉയർച്ചയെ അത്രമേൽ ആഗ്രഹിച്ചിരുന്ന അദ്ദേഹം, അതിനുവേണ്ട മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളുമായി എന്നും സജീവമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports articlepk banerjee
News Summary - pk banerjee tribute-sports article
Next Story