കുട്ടീഞ്യോയുടെ തലയിൽ ചീമുട്ട പൊട്ടിച്ച്​ നെയ്​മർ, നെയ്​മറിന്​ പണി കൊടുത്ത്​ മാഴ്​സലോ VIDEO

  • പരിശീലന സമയത്തെ വീഡിയോ വൈറലാകുന്നു

20:03 PM
12/06/2018
Philippe Coutinho gets the birthday treatment from team-mates

റഷ്യൻ ലോകകപ്പിന്​ മുന്നോടിയായി കടുത്ത പരശീലനത്തി​ലേർപ്പെട്ട ബ്രസീൽ താരങ്ങളുടെ പരിശീലന സമയത്തുള്ള തമാശയാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്​. ടീമിലെ ബാഴ്‌സലോണാ താരം ഫിലിപ്പെ കുട്ടീഞ്യോയുടെ പിറന്നാളായിരുന്നു ഇന്നലെ. സൂപ്പർതാരം നെയ്​മറി​​​​​െൻറ നേതൃത്വത്തിൽ സഹതാരങ്ങൾ മുട്ടൻ പണിയാണ്​ കുട്ടീഞ്യോക്ക്​ കൊടുത്തത്​.

പരിശീലിച്ച്​ തളർന്ന കൂട്ടീഞ്യോയും മാഴ്​സ​ലോയും ജീസസും മൈതാനിയിൽ ഇരുന്ന്​ കുശലം പറയുന്നതിനിടെ നെയ്​മർ പിറകെ നിന്നും പതുങ്ങി വന്ന്​ കയ്യിലുണ്ടായിരുന്ന മുട്ടയെടുത്ത്​ കൂട്ടീഞ്യോയുടെ തലയിൽ​ പൊട്ടിച്ചു. സഹതാരങ്ങളും മുട്ടയേറിന്​ കൂടെ ചേർന്നു. ചിലർ ധാന്യപ്പൊടിയും കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. ​വെള്ളവും മുട്ടയും പൊടിയുമൊക്കെയായി കൂട്ടീഞ്യോ കുടഞ്ഞെണീറ്റതും താരങ്ങളെല്ലാം ഒാടിയൊളിച്ചു.

എന്നാല്‍ കൂട്ടീഞ്യോക്ക്​ കൊടുത്ത പണിയിൽ സന്തോഷവാനായി മാഴ്​സലോയുടെ അടുത്ത്​ ചെന്ന നെയ്​മറിനിട്ടും കിട്ടി പണി. അതുവരെ അടങ്ങി നിന്ന മാഴ്​സലോയുടെ നേതൃത്വത്തിൽ സഹതാരങ്ങൾ നെയ്​മറി​​​​​െൻറ തലയിലും മുട്ടയേറ്​ നടത്തി. എന്തായാലും ഇഷ്​ട താരങ്ങളുടെ ഇടവേളയിലെ തമാ​ശ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ലോകകപ്പിനു മുമ്പ് നടന്ന രണ്ട് സന്നാഹമത്സരങ്ങളും മികച്ച രീതിയില്‍ വിജയിച്ച ബ്രസീൽ ലോകകപ്പിൽ അപകടകാരികൾ എന്ന്​ വിശേഷണം ലഭിച്ച ടീമാണ്​. സന്നാഹമത്സരങ്ങളില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകളും ക്രൊയേഷ്യയെ രണ്ടു ഗോളുകള്‍ക്കും നെയ്​മറും പടയും പരാജയപ്പെടുത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറീക്ക, സെര്‍ബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ബ്രസീലി​​​​​െൻറ സ്ഥാനം. 17ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. 

Loading...
COMMENTS