Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവീരേന്ദ്ര സെവാഗ്​...

വീരേന്ദ്ര സെവാഗ്​ കാണുന്ന ഒളിമ്പിക്​സ്​ സ്വപ്​നം

text_fields
bookmark_border
virendar
cancel

കളത്തിനുള്ളിലെ കളിയൊക്കെ അവസാനിപ്പിച്ചെങ്കിലും വീരേന്ദ്ര സെവാഗി​​െൻറ മനസ്സിൽ ഇപ്പോഴും ക്രിക്കറ്റ്​ തന്നെയാണ്​. ഒാരോ പന്തും ബൗണ്ടറിക്കു പുറത്തെ ആകാശത്തിലേക്ക്​ പറത്തുന്ന അതേ ഗൗരവത്തോടെ വീരു ഇപ്പോഴും സജീവം. ഇടക്കാലത്ത്​ ട്വിറ്ററിലായിരുന്നു വീരുവി​​െൻറ അങ്കം. ലോക കായിക മാമാങ്കമായ ഒളിമ്പിക്​സിൽ ഇനിയും പ്രവേശനം കിട്ടാത്ത ക്രിക്കറ്റിനെ എങ്ങനെ ആ കടമ്പ കടത്താം എന്നാണ്​ ഇപ്പോൾ സെവാഗി​​െൻറ ആലോചന. 

അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിലി​​െൻറ​(​െഎ.സി.സി) കണക്കു പ്രകാരം 104 രാജ്യങ്ങളിൽ ക്രിക്കറ്റുണ്ട്​. പക്ഷേ, വെറും 12 രാജ്യങ്ങൾ മാത്രമാണ്​ ക്രിക്കറ്റിനെ ഗൗരവമായി കണ്ടിട്ടുള്ളു എന്നതാണ്​ വിരോധാഭാസം. ഇന്ത്യ, ഇംഗ്ലണ്ട്​, ആസ്​ട്രേലിയ, പാക്കിസ്​ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാണ്ട്​, വെസ്​റ്റിൻഡീസ്​, ബംഗ്ലാദേശ്​, സിംബാബ്​വേ, അഫ്​ഗാനിസ്​ഥാൻ,, അയർലണ്ട്​ എന്നീ 12 രാജ്യങ്ങളാണ്​ ​െഎ.സി.സിയുടെ ഫ​ുൾ മെമ്പർമാർ. ചൈനയും ജപ്പാനും ബ്രസീലും അർജൻറീനയും സൗദി അറേബ്യയും ഇറാനും അടക്കം 92 രാജ്യങ്ങൾ അസോസിയേറ്റ്​ അംഗങ്ങളായുണ്ട്​. പക്ഷേ, അവരൊക്കെ വെറും പേരിനു ​മാത്രം ക്രിക്കറ്റ്​ കളിക്കുന്ന രാജ്യങ്ങളാണ്​. വെറും 10 രാജ്യങ്ങൾക്ക്​ മാത്രമേ ടെസ്​റ്റ്​ പദവിയുള്ളു. അഫ്​ഗാനിസ്​ഥാൻ ടെസ്​റ്റ്​ പദവിക്കയി ക്യൂവിലുണ്ട്​. 

Olympics-poster

കൂടുതൽ രാജ്യങ്ങളിലേക്ക്​ ക്രിക്കറ്റ്​ വ്യാപിപ്പിക്കാനും നിലവിലെ അസോസിയേറ്റ്​ അംഗ രാജ്യങ്ങളെ ഫുൾ മെമ്പർമാരാക്കാനും ​െഎ.സി.സി മുന്നിട്ടിറങ്ങണമെന്നാണ്​ വീരുവി​​െൻറ വാദം. അടുത്ത ഫെബ്രുവരിയിൽ സ്വിറ്റ്​സർലണ്ടിൽ വീരേന്ദ്ര സെവാഗും വെറ്ററൻ താരങ്ങളായ മഹേല ജയവർധന, ശു​​െഎബ്​ അക്​തർ, ഡാനിയൽ വെ​േട്ടാറി, മുഹമ്മദ്​ കൈഫ്​, ഗ്രെയം സ്​മിത്ത്​ തുടങ്ങിയവർ പ​െങ്കടുക്കുന്ന ടൂർണമ​െൻറ്​ നടക്കുന്നുണ്ട്​. ​െഎ.സി.സിയിൽ അംഗത്വമില്ലാത്ത രാജ്യമാണ്​ സ്വിറ്റ്​സർലണ്ട്​. എന്നാൽ, ഇത്തവണ ശീതകാല ഒളിമ്പിക്​സ്​ നടക്കുന്നത്​ സ്വിറ്റ്​സർലണ്ടിലെ സ​െൻറ്​ മോർട്ടിസിലാണ്​. ​െഎസ്​ ഹോക്കിയും ശീതകാല ഒളിമ്പിക്​സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇതിന്​ ​െഎ.സി.സിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്​. ഇത്തരം രാജ്യങ്ങളിൽ ​്ക്രിക്കറ്റ്​ എത്തുന്നത്​ ഒളിമ്പിക്​സ്​ പ്രവേശനത്തിന്​ വഴിയൊരുക്കുമെന്ന്​ പ്രതീക്ഷിക്ക​ുന്നതായി സെവാഗ്​ പറയുന്നു.

ഒളിമ്പിക്​സിൽ ക്രിക്കറ്റ്​ ഉണ്ടായിരുന്നു...
സെവാഗ്​ പറയുന്നതുപോലെ ക്രിക്കറ്റ്​ ഒളിമ്പിക്​സിൽ ഉൾപ്പെടുത്തിയാൽ അത്​ ചരിത്രത്തിലെ ആദ്യ സംഭവം ഒന്നുമല്ല എന്നതാണ്​ വസ്​തുത. 1900ൽ ഫ്രാൻസിലെ വെലോഡ്രോം ഡി വിൻസെൻസിൽ നടന്ന ഒളിമ്പിക്​സിൽ ക്രിക്കറ്റ്​ മത്സരമുണ്ടായിരുന്നു. അതിനു തൊട്ടു മുമ്പ്​ 1896ൽ ഏഥൻസിൽ നടന്ന ഒളിമ്പിക്​സിൽ ക്രിക്കറ്റ്​ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും മതിയായ ടീമുകൾ ഇല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു. 1900ൽ ഫ്രാൻസ്​ ഒളിമ്പിക്​സിൽ ക്രിക്കറ്റ്​ ഉൾപ്പെടുത്തിയപ്പോൾ ഫൈനൽ മത്സരം ബ്രിട്ടനും ഫ്രാൻസും തമ്മിലായിരുന്നു. ഇരു രാജ്യങ്ങളുടെയ​ും ഒൗദ്യോഗിക ടീം ആയിരുന്നില്ല,പകരം രണ്ടു രാജ്യങ്ങളിലെയും ക്ലബുകൾ ആയിരുന്നു മത്സരത്തിൽ പ​െങ്കടുത്തത്​. ‘ഡെവോൺ ആൻറ്​ സോമർസെറ്റ്​ വാണ്ടേഴ്​സാണ്​ ബ്രിട്ടനുവേണ്ടി കളത്തിൽ ഇറങ്ങിയത്​. ഫ്രഞ്ച്​ അത്​ലറ്റിക്​ ക്ലബ്​ യൂനിയൻ ആയിരുന്നു ഫ്രാൻസിനെ പ്രതിനിധീകരിച്ചത്​. 

virender-sehwag

1900 ആഗസ്​റ്റ്​ 19ന്​ ആരംഭിച്ച ദ്വിദിന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ്​ ചെയ്​ത ബ്രിട്ടൻ ആദ്യ ഇന്നിങ്​സിൽ 117 റൺസിന്​ പുറത്തായി.  ഫ്രഞ്ച്​ ടീമി​​െൻറ ഒന്നാമിന്നിങ്​സ്​ മറുപടി വെറും 75 റൺസിൽ ഒതുങ്ങി. രണ്ടാമിന്നിങ്​സിനിറങ്ങിയ ബ്രിട്ടൻ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 145 റൺസെടുത്ത്​ ഡിക്ലയർ ചെയ്​ത്​ ഫ്രാൻസി​​െൻറ മുന്നിൽ 185 റൺസി​​െൻറ വെല്ലുവിളി ഉയർത്തി. പക്ഷേ, വെറും 26 റൺസിന്​ ഫ്രഞ്ച്​ ടീം തകർന്നു തരിപ്പണമായി. 158 റൺസി​​െൻറ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ബ്രിട്ടന്​ അന്ന്​ നൽകിയത്​ വെള്ളി മെഡലായിരുന്നു. ഫ്രാൻസിന്​ വെങ്കലവും. 1912ൽ ഇൗ മത്സരത്തെ ഒൗദ്യോഗിക മത്സരമായി അംഗീകരിച്ചപ്പോൾ ബ്രിട്ട​​െൻറ വെള്ളി സ്വർണവും ഫ്രാൻസി​​െൻറ വെങ്കലം വെള്ളിയുമായി മാറി. അതിനു ശേഷം ക്രിക്കറ്റ്​ ലോകത്തിലെ താരനിബിഡമായ മത്സരമായി മാറുകയും കോടികൾ ഒഴുകുന്ന കായിക മാമാങ്കമായി തീരുകയും ചെയ്​തിട്ടും ഒളിമ്പിക്​സിൽ മാത്രം ഇടംപിടിച്ചില്ല...

ക്രിക്കറ്റ്​ വന്നാൽ ഇന്ത്യക്ക്​ ഒളിമ്പിക്​സ്​ സ്വർണം
ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്​സിൽ ക്രിക്കറ്റ്​ ഉൾപ്പെടുത്തുന്നു എന്നു കരുതുക. ഇപ്പോഴത്തെ ഫോം അനുസരിച്ച്​ ഇന്ത്യക്ക്​ ഒരു മെഡൽ ഉറപ്പാക്കാം.. അത്​ ചിലപ്പോൾ സ്വർണവും ആയിക്കൂടെന്നില്ല. ഒരു കാലത്ത്​ ഇന്ത്യൻ ടീം വളഞ്ഞ ഹോക്കി സ്​റ്റിക്കുകളുമായി ഒളിമ്പിക് മൈതാനങ്ങളിൽനിന്ന്​ സ്​ഥിരമായി സ്വർണം നേടിയിരുന്ന കാലമുണ്ടായിരുന്നു. പറഞ്ഞി​െട്ടന്തുകാര്യം. ഒളിമ്പിക്​സിന്​  യോഗ്യത നേടാൻ പോലും പെടാപ്പാടുപെടുന്ന ടീമായി ഇന്ത്യ മാറിയിരിക്കുന്നു. 1983ലെ ഇന്ത്യയുടെ ലോക കപ്പ്​ ക്രിക്കറ്റ്​ ജയത്തോടെ രാജ്യമെങ്ങും വ്യാപകമായി ക്രിക്കറ്റ്​ ജ്വരത്തിൽ ദേശീയ കായികവിനോദമായ ഹോക്കി പുറന്തള്ളപ്പെട്ട​ുപോയതും മോശം പ്രകടനത്തിന്​ കാരണമായി കളി വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്​. 
ഹോക്കിയുടെ അന്തകനായി മാറിയ ക്രിക്കറ്റ്​ സെവാഗ്​ സ്വപ്​നം കാണുന്നപോലെ ഒളിമ്പിക്​സിൽ ഇടംപിടിച്ചാൽ ആ പേരുദോഷം ചിലപ്പോൾ മാറ്റാൻ കഴിഞ്ഞേക്കും... അത്​ പക്ഷേ, അത്ര എളുപ്പമല്ല. വെറും 12 രാജ്യങ്ങളുടെ ഇനമായി ഒളിമ്പിക്​സിൽ ഇടംപിടിക്കാൻ അടുത്ത കാലത്തൊന്നും സാധ്യത കാണുന്നില്ല. കൂടുതൽ  രാജ്യങ്ങളിൽ ക്രിക്കറ്റ്​ സജീവമാകുകയും അവരെല്ലാം ആവശ്യപ്പെടുകയും  ചെയ്​താൽ ചിലപ്പോൾ കയറിക്കൂടിയേക്കും.. പക്ഷേ, അതിനിടയിൽ പല ഒളിമ്പിക്​സുകളും കടന്നുപോയിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virendra sehwagmalayalam newssports newsCricket NewsOlympics Dream
News Summary - Olympics Dream of Virendra Sehwag -Sports News
Next Story