Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏറ്റവും കൂടുതൽ...

ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ കായികതാരം ഇനി ഒസാക്ക; പിന്തള്ളിയത്​ സെറീനയെ

text_fields
bookmark_border
ഏറ്റവും കൂടുതൽ വരുമാനമുള്ള വനിതാ കായികതാരം ഇനി ഒസാക്ക; പിന്തള്ളിയത്​ സെറീനയെ
cancel
camera_alt????? ??????

ന്യൂയോര്‍ക്ക്: ലോകത്ത്​ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാ കായിക താരമായി മാറിയിരിക്കുകയാണ്​ ജപ്പാ​​െൻറ യുവ വനിതാ ടെന്നീസ്താരം നവോമി ഒസാക്ക. ഫോർബ്​സ്​ മാസിക പുറത്തുവിട്ട കണക്കിലാണ്​ അമേരിക്കൻ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസിനെ മറികടന്ന്​ 22കാരിയായ ഒസാക്ക ലിസ്റ്റിൽ മുകളിലെത്തിയത്​. കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്മാനത്തുക, മറ്റു കരാറുകള്‍ എന്നിവയിൽ നിന്നായി ഒസാക്കയുടെ സമ്പാദ്യം 37.4 മില്ല്യണ്‍ ഡോളറാണ്. 

സെറീനയുടെ വരുമാനത്തേക്കാള്‍ 1.4 മില്ല്യണ്‍ ഡോളര്‍ അതികമാണ് ഇപ്പോൾ​ ജപ്പാൻ താരത്തി​​െൻറ വരുമാനം. ഈ വര്‍ഷം ഏറ്റവുമധികം പ്രതിഫലം പറ്റിയ ലോകത്തിലെ 100 കായിക താരങ്ങളുടെ ലിസ്റ്റ് ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ 29ാം സ്ഥാനത്താണ്​ ഒസാക്ക. സെറീന 33ാമതാണ്​. കഴിഞ്ഞ കുറേ വർഷങ്ങളായി സെറീനയായിരുന്നു ഫോർബ്​സി​​െൻറ ലിസ്റ്റിലെ റാണി.

ലോകത്ത് ഒരു വര്‍ഷം ഒരു വനിതാ താരത്തിനു ലഭിക്കുന്ന ഏറ്റവും കൂടിയ വരുമാനമാണ്​ ഒസാക്കയുടെ 37.4 മില്ല്യണ്‍ ഡോളർ. റഷ്യയുടെ മുന്‍ ടെന്നീസ് താരം മരിയ ഷറപ്പോവക്കായിരുന്നു നേരത്തേ ഈ റെക്കോര്‍ഡ്. 2015ലായിരുന്നു ഷറപ്പോവ 29.7 മില്ല്യണ്‍ ഡോളർ വരുമാനം നേടി ചരിത്രം സൃഷ്​ടിച്ചത്​. ഫോർബ്​സ്​ താരങ്ങളുടെ വരുമാന റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാന്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ എല്ലാ വര്‍ഷവും വനിതാ കായികതാരങ്ങളിൽ പ്രതിഫലത്തില്‍ ഒന്നാമതെത്താറുള്ളത്​ ടെന്നീസ് താരങ്ങള്‍ തന്നെയാണെന്നത്​ മറ്റൊരു കൗതുകം​. 

2018ൽ സെറീന വില്യംസിനെ യു.എസ്​ ഒാപൺ ഫൈനലിൽ തറപറ്റിച്ച ഒസാക്ക 2019ൽ ആസ്​ട്രേലിയൻ ഒാപൺ കിരീടം കൂടി നേടി റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ടെന്നീസ്​ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏഷ്യയിലെ ആദ്യ താരമെന്ന റെക്കോർഡും അന്ന്​ ഒസാക്കക്ക്​ സ്വന്തം പേരിലാക്കി നിലവില്‍ വനിതകളുടെ സിംഗിള്‍സ് റാങ്കിങില്‍ 10ാം സ്ഥാനത്താണ് താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsForbes ListNaomi Osaka
News Summary - Naomi Osaka tops Serena Williams on Forbes' list of sports annual earnings-sports news
Next Story