Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇരുട്ടിനെ...

ഇരുട്ടിനെ ​‘ബൗണ്ടറി’യിലേക്ക് തുരത്തി മുനാസ്​​ ഇന്ത്യൻ ടീമിൽ

text_fields
bookmark_border
abdul-munas
cancel
camera_alt????????? ??????????????

കാ​സ​ർ​കോ​ട്​: ഇ​രു​ട്ടി​നെ ‘ബൗ​ണ്ട​റി’​യി​ലേ​ക്ക്​ തു​ര​ത്തി മു​നാ​സ്​​ ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള കാ​ഴ്ച പ​രി​മി​ത​രു​ടെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്കാ​ണ്​​ ഉ​പ്പ​ള പൈ​വ​ളി​കെ സ്വ​ദേ​ശി മു​നാ​സ്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 

പ​കു​തി കാ​ഴ്​​ച​യോ​ടു​കൂ​ടി പി​റ​ന്നു വീ​ണ മു​നാ​സ്​ ഇ​ല്ലാ​യ്​​മ​ക​ളോ​ട്​ പൊ​രു​തി​യാ​ണ്​ നേ​ട്ടം കൈ​വ​രി​ച്ച​ത്. കാ​ഴ്​​ച കു​റ​വാ​യി​രു​ന്നെ​ങ്കി​ലും വെ​റു​തെ ഇ​രി​ക്കാ​ൻ മു​നാ​സ്​ ത​യാ​റാ​യി​ല്ല, എ​ല്ലാ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറു​ക​ളും പോ​യി കാ​ണും. ക​ളി​ക്ക​ള​ത്തി​ൽ കാ​ലു​കു​ത്തി​യാ​ൽ കാ​ഴ്​​ച​യി​ല്ലെ​ന്നു​ള്ള കാ​ര്യം മു​നാ​സ്​ മ​റ​ക്കും. ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​തോ​ടെ പ​ട​വു​ക​ൾ ഒാ​രോ​ന്നും മു​നാ​സ്​ കു​തി​ച്ചു​ക​യ​റി. പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന്​ ആ​ദ്യം ജി​ല്ല നാ​യ​ക​നും പി​ന്നാ​ലെ കേ​ര​ള ടീ​മി​​െൻറ ഉ​പ​നാ​യ​ക​നു​മാ​യി. ഇ​ന്ത്യ​ൻ ടീ​മി​ലെ എ​ക മ​ല​യാ​ളി​യു​മാ​ണ്​ കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് കോ​ള​ജി​ലെ ബി.​എ സോ​ഷ്യോ​ള​ജി അ​വ​സാ​ന വ​ര്‍ഷ വി​ദ്യാ​ര്‍ഥി​യാ​യ മു​നാ​സ്. 

മു​നാ​സ് ഒ​ന്നു മു​ത​ൽ ഏ​ഴാം ക്ലാ​സ്​ വ​രെ വി​ദ്യാ​ന​ഗ​റി​ലെ ബ്ലൈ​ൻ​ഡ്​ സ്​​കൂ​ളി​ലാ​ണ്​  പ​ഠി​ച്ച​ത്. എ​ട്ട്​ മു​ത​ൽ പ്ല​സ് ​ടു ​വ​രെ കോ​ഴി​ക്കോ​ട്​ കൊ​ള​ത്ത​റ ബ്ലൈ​ൻ​ഡ്​ സ്​​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. കാ​സ​ർ​കോ​ട്ട്​​ സ്​​ഥി​തി ചെ​യ്യു​ന്ന അ​ന്ധ​രു​ടെ ക്രി​ക്ക​റ്റ്​ കൂ​ട്ടാ​യ്​​മ​യാ​യ നോ​ർ​ത്ത്​ മ​ല​ബാ​ർ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സൈ​റ്റ്​ ലെ​സ്​ എ​ന്ന സം​ഘ​ട​ന​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് മു​നാ​സി​​െൻറ വ​ള​ർ​ച്ച​ക്ക്​ പി​ന്നി​ൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsAbdul MunasCricketor
News Summary - Munas To Indian Team - Sports News
Next Story