Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഗ്രൗണ്ടിൽ നിന്ന്​...

ഗ്രൗണ്ടിൽ നിന്ന്​ റൂമിലെത്തിയാൽ തുടങ്ങും; ധോണിയുടെ പബ്​ജി ഭ്രമം വെളിപ്പെടുത്തി ചാഹൽ

text_fields
bookmark_border
ഗ്രൗണ്ടിൽ നിന്ന്​ റൂമിലെത്തിയാൽ തുടങ്ങും; ധോണിയുടെ പബ്​ജി ഭ്രമം വെളിപ്പെടുത്തി ചാഹൽ
cancel

മുംബൈ: ഇന്ത്യയുടെ സ്​പിൻ ബൗളർ യുസ്​വേന്ദ്ര ചാഹൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും സജീവമായ ക്രിക്കറ്ററാണ്​. താരത്തി​​െൻറ ടിക്​ടോക്​ വിഡിയോകളും സഹതാരങ്ങളുമായുള്ള വിഡിയോ കോളുമെല്ലാം തന്നെ വൈറലാണ്​. ത​​െൻറ ടീമംഗങ്ങളുമായുള്ള തമാശകൾ ചിത്രങ്ങളായും വിഡിയോകളായും സ്ഥിരമായി പങ്കുവെക്കാറുള്ള ചാഹൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടെ പബ്​ജി ഭ്രമമാണ്​ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്​. ഇ.എസ്​.പി.എൻ ക്രിക്കിൻഫോക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ ചാഹല്‍ ഇന്ത്യൻ ടീമിലെ പബ്​ജി ഗെയിം അടിമകളെ കുറിച്ച്​ സംസാരിച്ചത്​.

‘രണ്ടര വർഷത്തേളമായി ഞാൻ പബ്​ജി കളിക്കാൻ തുടങ്ങിയിട്ട്​. ഇപ്പോൾ ഞാനതിന്​ അടിമപ്പെട്ടിരിക്കുകയാണ്​ എന്ന്​ പറയാം. ദേശീയ ക്രിക്കറ്റ്​ അകാദമിയിൽ ആയിരുന്ന സമയത്ത്​ ഒരു രസത്തിന്​ കളിച്ചുതുടങ്ങിയതായിരുന്നു. നെറ്റ്​ഫ്ലിക്​സിൽ സിനിമകൾ കണ്ട്​ ബോറഡിച്ചതിനെ തുടർന്നായിരുന്നു പബ്​ജി ഡൗൺലോഡ്​ ചെയ്​തത്​. സുഹൃത്തുക്കളോട്​ സംസാരിച്ചുകൊണ്ട്​ കളിക്കാം എന്നതാണ്​ പ്രധാനമായും പബ്​ജിയിൽ എന്നെ ആകർശിച്ചത്​. 

തുടക്കത്തിൽ സുഹൃത്തുക്കളുമൊത്ത്​ കളിക്കാൻ ആരംഭിച്ചു. പിന്നീട്​ റിഷഭ്​ പന്ത്​, രാഹുൽ ത്രിവേദി എന്നിവർ ഒാൺലൈനിൽ വന്നാൽ അവരുമായായി കളി. എന്നാൽ വിദേശ ടൂർണമ​െൻറുകൾക്ക്​ പോവു​േമ്പാഴാണ്​ മഹി ഭായിയുമായി കളിക്കാൻ തുടങ്ങിയത്​. അദ്ദേഹം വളരെ മികച്ച രീതിയിൽ പബ്​ജി കളിക്കും. ഗ്രൗണ്ടിൽ നിന്ന്​ റൂമിലെത്തിയാൽ പ്രധാന പരിപാടി തന്നെ പബ്​ജിയായിരുന്നു. മണിക്കൂറുകളോളമായിരുന്നു മഹി ഭായും ഞാനും ആ സമയത്ത്​ ഗെയിമിങ്ങിൽ മുഴുകിയിരുന്നത്​. ഒറ്റയിരിപ്പിൽ തന്നെ മൂന്നും നാലും റൗണ്ടുകൾ വരെ കളിച്ചുകൊണ്ടിരിക്കും.

ലോക്​ഡൗണിലും സമയം കളയാൻ പ്രധാനമായും ആ​​ശ്രയിക്കുന്നത്​ പബ്​ജിയെയാണ്​. ഒരു ദിവസം മൂന്നും നാലും മണിക്കൂർ അതിന്​ വേണ്ടി മാത്രമായിരിക്കും. -ചാഹൽ പറഞ്ഞു. ശിഖർ ധവാൻ, മുഹമ്മദ്​ ഷമി, കേദാർ ജാദവ്​ എന്നീ താരങ്ങളും തങ്ങളുടെ പബ്​ജി ഭ്രമം വെളിപ്പെടുത്തിയിരുന്നു.

മാസങ്ങൾ നീണ്ട്​ പോകുന്ന ലോക്​ഡൗണിൽ രാജ്യത്ത്​ ഏറ്റവും പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്​​ ഒാൺലൈൻ ഗെയിമിങ്ങും നെറ്റ്​ഫ്ലിക്​സും ആമസോൺ പ്രൈമും പോലുള്ള ഒ.ടി.ടി പ്ലാറ്റ്​ഫോമുകളുമാണ്​. സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും ഗണ്യമായി കൂടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniYuzvendra ChahalPUBG Gamepubg mobail
News Summary - MS Dhoni's Love For PUBG Mobile-sports news
Next Story