ഇന്ത്യൻ താരങ്ങൾക്ക് വെള്ളവും കിറ്റ്ബാഗുമായി ധോണി; ക്യാപ്റ്റൻ കൂളിെൻറ സിംപ്ലിസിറ്റി
text_fieldsഅയർലൻറിനെതിരായ ട്വൻറി20 മത്സരത്തിനിടെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിയുെട പ്രവർത്തി കാണികളിൽ കൗതുകം പടർത്തിയിരിക്കുകയാണ്. മത്സരത്തിനിടെ ഇന്ത്യയുടെ ഇതിഹാസ താരം താരങ്ങൾക്ക് ഡ്രിങ്ക്സും, കിറ്റ്ബാഗുമായി മൈതാനത്തെത്തിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
അയർലൻറിനെതിരായ മത്സരത്തിൽ പന്ത്രണ്ടാമനായിരുന്നു ധോണി. മുമ്പ് പല പ്രമുഖ താരങ്ങളും പന്ത്രണ്ടാമനാകാൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ധോനി അതിൽ നിന്ന് വ്യത്യസ്തമാണെന്നാണ് ആരാധകൾ പറയുന്നത്.

ഇന്ത്യൻ യുവതാരങ്ങൾ ബാറ്റ് ചെയ്യവേയാണ് വെള്ളവും കിറ്റുമായുള്ള ക്യാപ്റ്റൻ കൂളിെൻറ വരവ്. ഓപ്പണർമാരായ കെ.എൽ രാഹുൽ സുരേഷ് റെയ്ന എന്നിവരായിരുന്നു ആ സമയത്ത് ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്.
Look who is carrying drinks for @ImRaina . @msdhoni will and forever remain a role model for any youngsters . #Respect #INDvIRE pic.twitter.com/8G3UehNi5z
— Debasis Sen (@debasissen) June 29, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
