കുടിയേറ്റ തൊഴിലാളികൾക്ക് ഒരു രൂപക്ക് ഇഡ്ലിയുമായി 85കാരി; പ്രചോദനമെന്ന് കൈഫ്
text_fields
ചെന്നൈ: രാജ്യത്തെ പല സംസ്ഥാനങ്ങളിലായി കുടിയേറ്റ തൊഴിലാളികൾ ജോലിയും താമസ സൗകര്യവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാനായുള്ള പരിശ്രമത്തിലാണ് ഒാരോ സംസ്ഥാനങ്ങളും. ഇൗ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നും പുറത്തുവന്ന വാർത്ത മനസ്സലിയിക്കുന്നതാണ്.
85 വയസുകാരിയായ കെ. കമലദൾ എന്ന സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി ഒരു രൂപക്ക് ഇഡ്ലി വിതരണം ചെയ്യുകയാണ്. കഴിഞ്ഞ 30 വർഷമായി ഒരു രൂപക്ക് അമ്മ ഇഡ്ലി വിതരണം ചെയ്യുന്നുണ്ടെങ്കിലും ലോക്ഡൗണിൽ കച്ചവടവും മങ്ങി ആദായവും കുറഞ്ഞ സമയത്താണ് വീണ്ടും ഇഡ്ലി വിൽപ്പനയാരംഭിച്ചിരിക്കുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് കമലദൾ അമ്മയുടെ ഇഡ്ലി വിശേഷം ഏറെ ആശ്ചര്യത്തോടെയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കഷ്ടപ്പെടുന്ന തൊഴിലാളികളോടുള്ള 85 കാരിയുടെ സ്നേഹം തെൻറ മനസ് കീഴടക്കിയെന്നാണ് കൈഫ് പറയുന്നത്.
‘തമിഴ്നാട്ടിലെ 85 കാരിയായ കെ. കമലദൾ എന്ന സ്ത്രീ കഴിഞ്ഞ 30 വർഷമായി ഒരു രൂപക്ക് ഇഡ്ലി വിതരണം ചെയ്യുകയാണ്. ഇൗ ലോക്ഡൗൺ സമയത്ത് നഷ്ടം സഹിച്ചുകൊണ്ടാണ് വിൽപ്പന. കാരണം ചോദിക്കുേമ്പാൾ ‘ഒരുപാട് കുടിയേറ്റ തൊഴിലാളികൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്’ എന്ന മറുപടിയാണ് അവർ തരുന്നത്. അവരുടെ നിസ്വാർഥമായ സേവനം ഒരു പ്രചോദനമാണ്’ കൈഫ് ട്വിറ്ററിൽ കുറിച്ചു. കൈഫിെൻറ ട്വീറ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
റെക്കോർഡ് കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 4,213 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 67,152 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 97 പേർ മരിച്ചതോടെ ആകെ മരണം 2,206 ആയി. നിലവിലെ സാഹചര്യം സ്വന്തം നാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
K Kamalathal ji, an 85-year-old woman, from Tamil Nadu who is selling idlis for just ₹1 for the last 30 years. Even in the lockdown, despite the losses, she says, “Many migrant labourers are stuck here.”
— Mohammad Kaif (@MohammadKaif) May 11, 2020
Her selfless service is an inspiration ! pic.twitter.com/jtH1TQRiU0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
