Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഉപേക്ഷിക്കണ്ട;...

ഉപേക്ഷിക്കണ്ട; ​െഎ.പി.എൽ ഇങ്ങനെ നടത്താം -മാർഗവുമായി മുൻ ഇംഗ്ലണ്ട്​ താരം

text_fields
bookmark_border
ഉപേക്ഷിക്കണ്ട; ​െഎ.പി.എൽ ഇങ്ങനെ നടത്താം -മാർഗവുമായി മുൻ ഇംഗ്ലണ്ട്​ താരം
cancel
camera_alt???? ?????? ????? ??????

കോവിഡ് 19 മഹാമാരിയെ തുടർന്ന്​ ഏപ്രിൽ 15ലേക്ക്​ നീട്ടിയ ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്​. രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗൺ ഇൗ മാസം അവസാനിക്കാനിരിക്കെ കോവിഡ് വൈറസ്​ ലോകരാജ്യങ്ങളിലടക്കം​ നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തിൽ ​െഎ.പി.എൽ പോലുള്ള കായിക മാമാങ്കം നടത്താനുള്ള സാധ്യത വിദൂരത്താണ്​. നേരത്തെ ബി.സി.സി.​െഎയുടെ ഭാഗത്ത്​ നിന്നും ഇൗ വർഷത്തെ ​െഎ.പി.എൽ ഉപേക്ഷിച്ചേക്കുമെന്ന തരത്തിലുള്ള അറിയിപ്പുകളും വന്നിരുന്നു.

എന്നാൽ, ​െഎ.പി.എൽ നടത്താനുള്ള ഏറ്റവും അനുകൂലമായ സമയം നിർദേശിച്ചിരിക്കുകയാണ്​ മുൻ ഇംഗ്ലണ്ട്​ നായകൻ മൈഖൽ വോൻ. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വൻറി 20 ലോകകപ്പിന് മുമ്പുള്ള അഞ്ച്​ ആഴ്ചകളിലായി ഐ.പി.എൽ‌ നടത്താമെന്ന നിർദേശമാണ് വോൻ മുന്നോട്ട് വെക്കുന്നത്.

ഐപിഎല്ലും, ട്വൻറി 20 ലോകകപ്പും നടക്കേണ്ടത് ക്രിക്കറ്റിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്​. സെപ്​തംബർ/ഒക്​ടോബർ മാസങ്ങളിലെ അഞ്ചാഴ്​ചകളിലായി ടൂർണമ​െൻറ്​ നടത്താം. ട്വൻറി 20 ലോകകപ്പിന് തയ്യാറെടുക്കാൻ താരങ്ങൾക്ക് ഐ.പി.എൽ മികച്ചൊരു അവസരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വിറ്ററിലൂടെയായിരുന്നു താരം ത​​െൻറ അഭിപ്രായം പങ്കുവെച്ചത്​. ​െഎ.പി.എൽ ഉപേക്ഷിച്ചേക്കുമോ എന്ന നിരാശയിൽ നിൽക്കുന്ന വിവിധ ടീമുകളുടെ ആരാധകരും വോനി​​െൻറ അഭിപ്രായത്തെ പിന്താങ്ങി രംഗത്തെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittersports newsIPL 2020lock downmichael vaughan
News Summary - michael vaughan ipl-sports news
Next Story