Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightതാരകങ്ങൾ മണ്ണിൽ വീണ...

താരകങ്ങൾ മണ്ണിൽ വീണ രാത്രി; മെസ്സിയും റോണോയും മടങ്ങി

text_fields
bookmark_border
rono-messi
cancel

കഴിയുമീ രാവെനിക്കേറ്റവും

ദുഖ:ഭരിതമായ വരികളെഴുതുവാന്‍

ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍... 

പാ​േ​ബ്ലാനെരൂദയുടെ ഇൗ വരികൾ ലോകകപ്പിലെ ഇന്നലെയുള്ള രാവുമായി ചേർത്ത്​ വെക്കാം. 

അത്ഭുതങ്ങളൊന്നുമുണ്ടായില്ല. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാൽപന്തിനെ ഉന്മാദത്തോളമെത്തിച്ച രണ്ട്​ ഇതിഹാസങ്ങൾ നിസ്സഹായരായി തി​രികെ നടന്നു. . മെസ്സിക്കു മേൽ വേഗവുമായി എംബാപ്പേയും റോണോക്ക്​ മേൽ കവാനിയും ഉദിച്ചുയർന്നപ്പോൾ ഇരുതാരകങ്ങളും മണ്ണിൽ വീണു. പ്രീക്വാർട്ടറിൽ ഇരുടീമുകളും വിജയിച്ചിരുന്നുവെങ്കിൽ മെസ്സിയും റോണോയും ക്വാർട്ടറിൽ നേരിട്ട്​ ഏറ്റുമുട്ടുമായിരുന്നു

നാലാം ലോകകപ്പിനാണ്​ ഇരുവരും റഷ്യയിൽ പന്തുതട്ടാനിറങ്ങിയത്​. ഒാരോ വിശ്വപോരാട്ടത്തിനിറങ്ങു​േമ്പാഴും ടീമിനുമേലുള്ള തങ്ങളുടെ ഉത്തരവാദിത്വം വർധിച്ചുവരികയായിരുന്നു ഇരുവർക്കും.  നിസ്സഹായരായി ഇരുവരും തലതാഴ്​ത്തിനിൽക്കുന്ന രംഗം ഫുട്​ബോൾ ഒരു ടീം ഗെയിമാ​െണന്ന്​ ഒരിക്കൽ കൂടി ഒാർമിപ്പിക്കുന്നു.

ലാ ലീഗ​ കിരീടത്തി​​​​​​​െൻറയും ടോപ്​സ്​കോറർ പദവിയുടേയും തിളക്കത്തിലാണ്​ ലയണൽ​െമസ്സി എത്തിയതെങ്കിൽ ചാമ്പ്യൻസ്​ലീഗ്​ കിരീടത്തി​​​​​​​െൻറയും ടോപ്​സ്​കോററായതി​​​​​​​െൻറ വീര്യവുമായാണ്​ റൊണാൾഡോ റഷ്യയിലെത്തിയത്​. എല്ലാ കണ്ണുകളും അവരിലേക്ക്​ തന്നെയായിരുന്നു. 31കാരനായമെസ്സിക്ക്​ ത​​​​​​​െൻറ പ്രതിഭാസ്​പർശം 2022 ലോകകപ്പ്​ വരെ അണയാതെ സൂക്ഷിക്കാനാകുമോയെന്നും 33കാരൻ റോണോക്ക്​ ഇനിയൊരു ലോകകപ്പിനു കൂടിയുള്ള  പോരാട്ടവീര്യമുണ്ടോ എന്നും കണ്ടറിയണം.

ലോകകപ്പിന്​ മുന്നോടിയായി greatest of all time എന്നതി​​​​​​​െൻറ ​ചുരുക്കമായ got ​​​​​​​െൻറ പ്രതീകമായ ആടുമായി ലയണൽമെസ്സി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ റൊണാൾഡോ വെറുതെയിരുന്നില്ല. ത​​​​​​​െൻറ ഒാരോ ഗോളിനുശേഷവും ത​​​​​​​െൻറ താടിയിൽ തടവി ലോകത്തോട്​ താനാണ്​  got ​എന്ന്​ അയാൾ ഒാർമിപ്പിച്ചുകൊണ്ടേയിരുന്നു.

സ്​പെയിനിനെതിരായ ആദ്യ മത്സരത്തിലാണ്​ റൊണാൾഡോ ത​​​​​​​െൻറ വിശ്വരൂപം പുറത്തെടുത്തത്​. വിജയത്തിലേക്ക്​ നങ്കൂരമിട്ടുകൊണ്ടിരുന്ന സ്​പാനിഷ്​ കപ്പലിനെ അയാൾ കൊടുങ്കാറ്റായി വന്നു മുക്കി. എണ്ണം പറഞ്ഞ മൂന്നുഗോളുകൾ. അതിൽ തന്നെ പോർച്ചുഗലിന്​ നിർണ്ണായകസമനില നൽകിയ ഫ്രീകിക്കും അതിനായി അയാളെടുത്ത മു​ന്നൊരുക്കവും കാൽപന്തിന്​ വരും നാളുകളിലും ഉത്തേജനം നൽകും.

രണ്ടാം മത്സരത്തിൽ മൊറോക്കോയുടെ വലതുളച്ചു കയറിയ തീയുണ്ടപോലൊരു ഹെഡർഗോളോടെ ഫെറങ്ക്​ പുഷ്​കാസി​നെ മറികടന്ന്​ യൂറോപ്പിലെ എക്കാലത്തേയും വലിയ ഗോൾനേട്ടക്കാരനായിമാറി. മൂന്നാം മത്സരത്തിൽ ഇറാനെതിരെ റോണോ നിറം മങ്ങി. പെനൽറ്റിപാഴാക്കുകയും മഞ്ഞക്കാർഡ്​ ലഭിക്കുകയുംചെയ്​തു. പ്രിക്വാർട്ടറിൽ ഉറുഗ്വായുടെ ​പ്രതിരോധപ്പൂട്ട്​ മറികടക്കാനാവാതെ റോണോ നട്ടംതിരിഞ്ഞപ്പോൾ പോർച്ചുഗൽ പുറത്തേക്ക്​.

കഴിഞ്ഞതവണ കൈവിട്ടകിരീടം വീണ്ടെടുക്കാനായി ഇളംനീല വരകളുള്ള ജഴ്​സിയിൽ ​മെസ്സിയെത്തിയപ്പോൾ ലോകം മുഴുവൻ അയാൾക്കൊപ്പം  ​പ്രാർത്ഥനയുമായി കൂടെക്കൂടി. മെസ്സിക്ക്​ പൂർണ്ണനാകാൻ ഒരുവിശ്വകീരീടം കൂടി വേണമായിരുന്നു. അമാനുഷിക പ്രകടനങ്ങളുണ്ടായില്ലെന്ന്​ മാത്രമല്ല. സ്വന്തത്തെ ആവർത്തിക്കാനും മെസ്സിക്കായില്ല.

ആദ്യകളിയിൽ ​െഎസ്​ലൻറി​​​​​​​െൻറ പൂട്ടിന്​ മുന്നിൽ മരവിച്ചു നിന്നു. ജീവശ്വാസമായി വീണുകിട്ടിയ പെനൽറ്റിലക്ഷ്യത്തിലെത്തിക്കാനുമായില്ല. രണ്ടാം മത്സരത്തിൽ ക്രെ​ായേഷ്യക്കെതിരെ കിക്കോഫ്​ മുതൽ തലതാഴ്​ത്തിനിന്ന മെസ്സി മൈതാനത്തിൽ കാഴ്​ചക്കാരനായി നിന്നു. നിർണ്ണായക മത്സരത്തിൽ നൈജീരിയക്കെതിരെ ത​​​​​​​െൻറ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പുറത്തുകാണിച്ചപ്പോൾ മനോഹരഗോളും വിജയവും സ്വന്തം. പ്രീക്വാർട്ടറിൽ ഫ്രഞ്ച്​ പ്രതിരോധഭടൻ കാ​േൻറ ത​​​​​​​െൻറ ജോലി ഭംഗിയായി നിർവഹിച്ചപ്പോൾ മൈതാനത്തിലെ പുൽനാമ്പുകൾ ഒരിക്കൽകൂടി മെസ്സിയുടെ കണ്ണീർവീണ്​ തിളങ്ങി.

മാസങ്ങൾക്കിപ്പുറം ന്യൂകാമ്പിലും സാൻറിയാഗോബർണബ്യൂവിലും ആരവങ്ങളുയരും. ഉന്മാദക്കാഴ്​ചകളുമായി റൊസാരിയോയുടെ രാജാവും മെദീരയുടെ രാജകുമാരനും  ​േനർക്കുനേർവരും. സമകാലികരായ രണ്ട്​ ഇതിഹാസങ്ങൾ പരസ്​പരം പോരടിക്കു​േമ്പാൾ ജയിക്കുന്നത്​ വീണ്ടും ഫുട്​ബോളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldo2018 FIFA World CupLionel Messimalayalam newssports news
News Summary - messi rono back to home-sports news
Next Story