Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightവിലക്ക്​ നീങ്ങി;...

വിലക്ക്​ നീങ്ങി; മാഞ്ചസ്​റ്റർ സിറ്റിക്ക്​ ചാമ്പ്യൻസ്​ ലീഗ്​ കളിക്കാം

text_fields
bookmark_border
വിലക്ക്​ നീങ്ങി; മാഞ്ചസ്​റ്റർ സിറ്റിക്ക്​ ചാമ്പ്യൻസ്​ ലീഗ്​ കളിക്കാം
cancel

ലൊസാനെ​: സാമ്പത്തിക ക്രമക്കേടിന്​ രണ്ടു ​വർഷത്തേക്ക്​ ചാമ്പ്യൻസ്​ ലീഗിൽ നിന്ന്​ വിലക്കിയ യുവേഫയുടെ വിധിയെ അതിജയിച്ച്​ മാഞ്ചസ്​റ്റർ സിറ്റി. ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്നാണ്​  
സ്വിറ്റ്​സർലൻഡിലെ ലൊസാനെ​​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കായിക തർക്ക പരിഹാര കോടതി (സി.എ.സ്​) കണ്ടെത്തിയത്​. ക്ലബി​​െൻറ ഓഹരി നിക്ഷേപങ്ങളെ സ്​പോൺസർഷിപ്പ്​ വരുമാനമാക്കി സിറ്റി ഓഡിറ്റിൽ കാണിച്ചുവെന്നായിരുന്നു യുവേഫയുടെ ഫിനാൻഷ്യൽ ക​​​ൺട്രോൾ ബോഡി (സി.എഫ്​.സി.ബി)യുടെ കണ്ടെത്തൽ. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്​ഥാനം ഉറപ്പിച്ചിട്ടുള്ള മാഞ്ചസ്​റ്റർ സിറ്റി അടുത്ത സീസണിലും യൂറോപ്യൻ പോരാട്ടത്തിൽ ഉണ്ടാവുമെന്നുറപ്പായി. 

2012 മുതൽ 2016 വരെയുള്ള സീസണിൽ മാഞ്ചസ്​റ്റർ സിറ്റി സാമ്പത്തിക ധാർമിക നിയമങ്ങൾ ലംഘിച്ചുവെന്ന്​ കാണിച്ച്​​ കഴിഞ്ഞ ജനുവരിയിലാണ്​ ക്ലബിന്​​ വിലക്കുവരുന്നത്​. രണ്ടു വർഷം വിലക്കിനു പുറമെ 30 ദശലക്ഷം യൂറോ (​ഏകദേശം 255 കോടി) പിഴയായി യുവേഫക്ക്​ നൽകണമെന്നുമായിരുന്നു ഉത്തരവ്​. പിഴ 85 കോടിയായി കായിക തർക്ക പരിഹാര കോടതി കുറക്കുകയും ചെയ്​തു. യുവേഫയുടെ ഫിനാൽഷ്യൽ ബോഡി സിറ്റിക്കെതിരെ സമർപ്പിച്ച കുറ്റങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു. 

യു​വേഫ അതോറിറ്റിയുമായി സഹകരിക്കുന്നതിൽ മാഞ്ചസ്​റ്റർ സിറ്റിക്ക്​ വീഴ്​ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ, രണ്ടു വർഷത്തേക്ക്​ വിലക്കാനുള്ള യുവേഫയുടെ തീരുമാനം ശരി​യല്ലെന്നും കോടതി പറഞ്ഞു. വിധിയെ സിറ്റിയുടെ ഉടമസ്​ഥരും ആരാധകരും സ്വാഗതം ചെയ്​തു. ഇതോടെ, വിലക്ക്​ സ്​ഥിരപ്പെട്ടാൽ ക്ലബ്​ കോച്ച്​ പെപ് ഗാർഡിയോളയും താരങ്ങളും ക്ലബ്​ വിടുമോയെന്ന ആശങ്ക ഇല്ലാതായി. യൂറോപ്പിലെ മുൻനിര താരങ്ങളാണ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ അതികായകന്മാരായ ഈ ടീമിലുള്ളത്​. 

അടുത്ത മാസം ഏഴിന്​ ഗാർഡിയോളയും സംഘവും ഈ വർഷ​​ത്തെ ചാമ്പ്യൻസ്​ ലീഗ്​ പ്രീ ക്വാർട്ടറിൽ റയൽ മഡ്രിഡുമായി ഏറ്റുമുട്ടാനിരിക്കുകയാണ്​. വിധി താരങ്ങൾക്ക്​ ഉണർവേകുമെന്നാണ്​ ആരാധകരുടെ പ്രതീക്ഷ.

ജർമൻ പ​ത്രമായ ദെർ സ്​പൈജൽ പുറത്തുവിട്ട വാർത്തയുടെ അടിസ്​ഥാനത്തിലായിരുന്നു മാഞ്ചസ്​റ്റർ സിറ്റിക്കെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചത്​. ക്ലബി​​െൻറ രേഖകൾ ചോർത്തിയ പത്രം, സ്​പോൺസർഷിപ്പ്​ വരുമാനം ക്ലബ്​ അധികമായി കണക്കുകളിൽ അവതരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തിയത്​. അറബ്​ കോടിപതി ഷെയ്​ഖ്​ മൻസൂറി​​െൻറ ഉടമസ്​ഥതയിലാണ്​ മാഞ്ചസ്​റ്റർ സിറ്റി ക്ലബ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manchester City's Champions League ban is OVERTURNED at CAS
Next Story