മമ്പാെട്ട ‘മെസ്സി‘ക്ക് അഭിനന്ദനവുമായി ഇതിഹാസ താരങ്ങൾ
text_fieldsമലപ്പുറം: ‘സെൻറ് പീറ്റേഴ്സ്ബെർഗിൽ സിംഹരാജാവ് എഴുന്നള്ളുന്നു...’ ഷൈജു ദാമോദരെൻറ തകർപ്പൻ കമൻററിക്കൊപ്പം ഗോൾപോസ്റ്റിെൻറ വലതുമൂലയിലൊരുക്കിയ ചക്രത്തിനുള്ളിലേക്ക് പന്ത് അനായാസം അടിച്ചു കയറ്റിയ മമ്പാെട്ട ‘കുഞ്ഞുമെസ്സി’ മിഷാലിെൻറ വിഡിയോ കേരളവും കടന്ന് കുതിക്കുന്നു.
രണ്ടുകോടി 70 ലക്ഷത്തിലേറെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള അന്താരാഷ്ട്ര ഫുട്ബോൾ പേജായ ‘433’ വിഡിയോ പോസ്റ്റ് ചെയ്തതോടെ നിരവധി അഭിനന്ദനങ്ങൾ മിഷാലിനെത്തേടിയെത്തി. വിഡിയോ 50ലക്ഷത്തിലേറെപ്പേർ ഇൗ പേജിൽനിന്നും മാത്രം ഇതിനോടകം കണ്ടുകഴിഞ്ഞു.
അഭിനന്ദനങ്ങളുമായി എത്തിയവരിൽ മെസ്സിയുടെ ബാഴ്സലോണയിലെ മുൻസഹതാരവും സ്പാനിഷ് ഇതിഹാസവുമായ കാർലോസ് പുയോൾ, അർജൻറീനിയൻ സഹതാരം ഏയ്ഞ്ചൽ ഡി മരിയ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻറ് എന്നീ വമ്പന്മാരും ഉൾപ്പെടും.
