Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആ​ലു​വ​യി​ൽ ഒ​രു...

ആ​ലു​വ​യി​ൽ ഒ​രു ഉ​ഗാ​ണ്ട​ൻ കൂ​ടി​കാ​ഴ്​​ച

text_fields
bookmark_border
Kizito-Keziron
cancel
camera_alt????????????? ???????? ????????????????????????? ????????????? ?????? ????????????????????? ???? ???????????? ????????????????

ആ​ലു​വ: ചി​കി​ത്സ​ക്കാ​യി കേ​ര​ള​​ത്തി​ലെ​ത്തി​യ ഉ​ഗാ​ണ്ട​ൻ ബാ​ലി​ക​യ്​​ക്ക്​ സാ​ന്ത്വ​ന​വു​മാ​യി അ​വ​ര ു​ടെ ദേ​ശീ​യ ഫു​ട്​​ബാ​​ള​റെ​ത്തി. ഹൃ​ദ​യ സം​ബ​ന്ധി​യാ​യ ശ​സ്​​ത്ര​ക്രി​യ​ക്ക്​ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത ്രി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ കാ​ണാ​നാ​ണ്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ മ​ധ്യ​നി​ര താ​രം കെ​സി​റോ​ ൻ കി​സീ​റ്റോ​യെ​ത്തി​യ​ത്.

ഉ​ഗാ​ണ്ട​ൻ ത​ല​സ്​​ഥാ​ന​മാ​യ കം​പാ​ല​യി​ൽ ചെ​റി​യ​ക​ട ന​ട​ത്തു​ന്ന ജെ​റാ​ൾ​ഡ് ഒ​ബ്‌​വാ​ന​യും ഭാ​ര്യ റേ​ച്ച​ലും മ​ക​ൾ ഇ​മ്മാ​നു​വ​ല​ക്ക്​ മി​ക​ച്ച ചി​കി​ത്സ​തേ​ടി​യാ​ണ്​ ​ആ​ലു​വ​യി​ലെ​ത്തി​യ​ത്. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശി​വ് കെ. ​നാ​യ​രു​ടെ നേ​​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്​​ധ സം​ഘം മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ ഇ​മ്മാ​നു​വ​ല​യു​ടെ ഹൃ​ദ​യ​ത്തി​ലെ സു​ഷി​ര​ങ്ങ​ൾ അ​ട​ക്കു​ക​യും പ​ൾ​മ​ണ​റി വാ​ൽ​വി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യാ​ണ്​ ത​​െൻറ നാ​ട്ടു​കാ​ർ ചി​കി​ത്സ​തേ​ടി ഇ​വി​ടെ​യെ​ത്തി​യ കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ​ഴി കി​സി​റ്റോ അ​റി​യു​ന്ന​ത്. ഉ​ഗാ​ണ്ട​ൻ ദേ​ശീ​യ ടീ​മം​ഗം കൂ​ടി​യാ​യ താ​രം ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി നാ​ട്ടു​കാ​രെ ക​ണ്ട്​ ആ​ശ്വാ​വാ​ക്കു​ക​ൾ പ​ക​ർ​ന്നു. അ​വി​ചാ​രി​ത​മാ​യെ​ത്തി​യ താ​ര​ത്തി​​െൻറ കൂ​ടി​കാ​ഴ്​​ച​യി​ൽ ഇ​മ്മാ​നു​വ​ലും കു​ടും​ബ​വും ഹാ​പ്പി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsKerala Blasters FCKizito Keziron
News Summary - Kizito Keziron-sports news
Next Story