Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകളിക്ക്  ബ്രേക്ക്;...

കളിക്ക്  ബ്രേക്ക്; ക്യാപ്റ്റൻ സൂര്യ ഡ്യൂട്ടിയിലാണ്​

text_fields
bookmark_border
കളിക്ക്  ബ്രേക്ക്; ക്യാപ്റ്റൻ സൂര്യ ഡ്യൂട്ടിയിലാണ്​
cancel
camera_alt?????? ???????? ????????????????? ??????? ??? ????????????? ?????? ?????????????????? ????.?? ???????????????????? ?????????????? ?????? ??????????????

ശ്രീ​ക​ണ്​​ഠ​പു​രം: കോ​ർ​ട്ടി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ഇ​ട​വേ​ള വി​ളി​ച്ച്​ കേ​ര​ള പൊ​ലീ​സ്​ ബാ​സ്​​ക​റ്റ്​​ബാ​ൾ വ​നി​താ ടീം ​ക്യാ​പ്​​റ്റ​ൻ സൂ​ര്യാ രാ​ജു ഇ​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലാ​ണ്. ലോ​ക് ഡൗ​ണി​ൽ ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​നൊ​പ്പം വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ താ​രം. 

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പൊ​ലീ​സ് ടീ​മി​നെ ന​യി​ക്കു​ന്ന സൂ​ര്യ​യെ ലോ​ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നാ​ണ് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് നി​യോ​ഗി​ച്ച​ത്. എ​ട്ടു​വ​ർ​ഷ​മാ​യി സേ​ന​യി​ലെ​ത്തി​യി​ട്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തെ​ന്നും കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ​ങ്കു​ചേ​രാ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും സൂ​ര്യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. 

പ​ല ത​വ​ണ ദേ​ശീ​യ ജൂ​നി​യ​ർ, സീ​നി​യ​ർ ബാ​സ്ക്ക​റ്റ്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ലും സ​ർ​വ്വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ലു​മെ​ല്ലാം ഇ​വ​ർ മി​ക​വു​കാ​ട്ടി​യി​രു​ന്നു. ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം ഹൈ​സ്കൂ​ളി​ലും ത​ല​ശ്ശേ​രി സാ​യി​യി​ലു​മാ​യാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. പൊ​ലീ​സ് ബാ​സ്ക്ക​റ്റ്ബോ​ൾ പു​രു​ഷ ടീ​മം​ഗം കെ.​ജി അ​ർ​ജു​നും സൂ​ര്യ​യോ​ടൊ​പ്പം ഇ​വി​ടെ ജോ​ലി​ക്കെ​ത്തി​യി​ട്ടു​ണ്ട്. ലോ​ക് ഡൗ​ണി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ്   ക്യാ​മ്പി​ലെ  സെ​ൻ​ട്ര​ൽ സ്പോ​ട്സ് ടീ​മി​ലേ​ക്ക് ഇ​വ​ർ​ക്ക് തി​രി​ച്ചു പോ​ക​ണം. ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​രി​ലെ സൂ​ര്യ ലൈ​റ്റ് സൗ​ണ്ട് ഉ​ട​മ രാ​ജു​വി​​​െൻറയും ആ​ദ്യ​കാ​ല ഷോ​ട്ട്പു​ട്ട് താ​രം സു​ശീ​ല​യു​ടെ​യും മ​ക​ളാ​ണ്. വോ​ളി താ​രം സു​രാ​ജും സു​ജി​ത്തു​മാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policebasketballkerala newssports newscovidsoorya raju
News Summary - kerala police basketball team captain surya raju in covid duty- sports
Next Story