Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകളിക്കാരോട് കാര്യങ്ങൾ...

കളിക്കാരോട് കാര്യങ്ങൾ ചോദിച്ച് ഫിസ താരമായി

text_fields
bookmark_border
കളിക്കാരോട് കാര്യങ്ങൾ ചോദിച്ച് ഫിസ താരമായി
cancel

മ​ല​പ്പു​റം: ക​ഴി​ഞ്ഞ ദി​വ​സം ഫി​സ ഫാ​ത്തി​മ​യു​ടെ പി​താ​വി​ൻ​റെ ഫോ​ണി​ലേ​ക്ക് ഒ​രു വീ​ഡി​യോ വ​ന്നു. അ​തി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ഐ.​എം വി​ജ​യ​ൻ സം​സാ​രി​ക്കു​ക​യാ​ണ്. ‘ഹാ​യ് ഫി​സ മോ​ളേ വി​ജ​യ​ൻ അ​ങ്കി​ളാ​ണ്. മോ​ള് ഇ​ൻ​റ​ർ​വ്യൂ ചെ​യ്യു​ന്ന​ത് ന​ല്ല ര​സാ​യി​ണ്ട്. ഈ ​ലോ​ക്ക് ഡൗ​ൺ​കാ​ല​ത്ത് ഇ​വ​രോ​ടൊ​ക്കെ അ​നു​ഭ​വ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​ണ്. മോ​ൾ​ക്ക​തി​നു​ള്ള ക​ഴി​വു​ണ്ടെ​ന്ന് ഞാ​ൻ മു​മ്പെ മ​ന​സ്സി​ലാ​ക്കി​യ​താ​ണ്.’-​ജ​ന്മ​ദി​ന​ത്തി​ലാ​ണ് യാ​ദൃ​ശ്ചി​ക​മാ​യി ആ ​മെ​സ്സേ​ജ് വ​ന്ന​തെ​ന്ന​തി​നാ​ൽ കി​ട്ടാ​വു​ന്ന​തി​ൽ വെ​ച്ചേ​റ്റ​വും വ​ലി​യ പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യെ​ന്ന് അ​ഞ്ചാം ക്ലാ​സു​കാ​രി. ഫു​ട്ബാ​ൾ സം​ഘാ​ട​ക​നാ​യ മ​ണ്ണാ​ർ​ക്കാ​ട് അ​രി​യൂ​ർ ‘സോ​ക്ക​ർ വി​ല്ല’​യി​ൽ അ​മീ​ർ ബാ​ബു​വി​ൻ​റെ​യും ത​സ്നി​യു​ടെ​യും മ​ക​ളാ​ണ് ഫി​സ.

വീ​ഡി​യോ ഇ​ൻ​റ​ർ​വ്യൂ ചെ​യ്ത​ത് ചി​ല്ല​റ​ക്കാ​രെ​യ​ല്ല. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ താ​ര​ങ്ങ​ളാ​യി​രു​ന്ന എ​ൻ.​പി പ്ര​ദീ​പ്, മു​ഹ​മ്മ​ദ് റാ​ഫി, അ​ബ്ദു​ൽ ഹ​ക്കീം, എം. ​സു​രേ​ഷ്, ദേ​ശീ​യ ത​ല​ത്തി​ൽ മി​ന്നി​ത്തി​ള​ങ്ങി​യ ആ​സി​ഫ് സ​ഹീ​ർ, ല​യ​ണ​ൽ തോ​മ​സ്, കെ. ​ബി​നീ​ഷ് തു​ട​ങ്ങി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ജ​ഴ്സി​യ​ണി​ഞ്ഞ ആ​ദ്യ കേ​ര​ള താ​രം ടി​നു യോ​ഹ​ന്നാ​ൻ വ​രെ‍‍യു​ണ്ട്. കു​ലി​ക്കി​ലി​യാ​ട് എ​സ്.​വി.​എ.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫി​സ. ഈ ​മി​ടു​ക്കി​യു​ടെ അ​വ​ത​ര​ണം മു​തി​ർ​ന്ന​വ​രെ വെ​ല്ലു​ന്ന ത​ല​ത്തി​ൽ അ​നാ​യാ​സ​വും ആ​ക​ർ​ഷ​ണീ​യ​വു​മാ​ണ്. പ​ത്ര ഏ​ജ​ൻ​റ് കൂ​ടി​യാ​യ അ​മീ​ർ ബാ​ബു​വി​ന് കേ​ര​ള​ത്തി​ലെ മി​ക്ക കാ​യി​ക താ​ര​ങ്ങ​ളു​മാ​യും അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ട്. പ​ല​രും വീ​ട്ടി​ൽ വ​രാ​റു​ള്ള​തി​നാ​ൽ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടാ​നും ഫി​സ​ക്ക് അ​വ​സ​രം കി​ട്ടി. ഐ.​എം വി​ജ​യ​നൊ​പ്പം ചെ​യ്ത ടി​ക് ടോ​ക്ക് വൈ​റ​ലാ​യി​രു​ന്നു. 

സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മോ​ഹ​ന​ൻ മാ​ഷി​ൻ​റെ‍യും മ​റ്റു അ​ധ്യാ​പ​ക​രു​ടെ​യും പ്രോ​ത്സാ​ഹ​നം ന​ല്ലോ​ണ​മു​ണ്ടെ​ന്ന് ഫി​സ. മു​ൻ അ​ന്താ​രാ​ഷ്ട്ര താ​രം സു​രേ​ഷ് ത​ന്നെ ഫി​സ ഇ​ൻ​റ​ർ​വ്യൂ ചെ​യ്യു​ന്ന വീ​ഡി​യോ വി​ജ​യ​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തി​ൽ ഫു​ട്ബാ​ൾ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വി​ഷ​മം തോ​ന്നി​യ രം​ഗ​മാ​യി സു​രേ​ഷ് പ​റ​ഞ്ഞ​ത്, അ​വ​സാ​ന മ​ത്സ​രം ക​ഴി​ഞ്ഞ് ക​ര​ക്ക് ക​യ​റി​യ ഐ.​എം വി​ജ​യ​ൻ ജ​ഴ്സി​യി​ൽ മു​ഖ​മ​മ​ർ​ത്തി പൊ​ട്ടി​ക്ക​ര​യു​ന്ന​താ​യി​രു​ന്നു. പ്ര​തി​ക​ര​ണ​മാ​യാ​ണ് ഫി​സ​ക്ക് മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നി​ൽ നി​ന്ന് അ​ഭി​ന​ന്ദ​ന വീ​ഡി​യോ ല​ഭി​ച്ച​ത്. അ​ന​സ് എ​ട​ത്തൊ​ടി​ക, സി.​കെ വി​നീ​ത്, സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദ്, ജോ​ബി ജ​സ്റ്റി​ൻ, സു​ഷാ​ന്ത് മാ​ത്യു, വി.​പി സു​ഹൈ​ർ എ​ന്നി​വ​രെ​യും വീ​ഡി​യോ ഇ​ൻ​റ​ർ​വ്യൂ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. സ​ഹോ​ദ​രി​യെ മാ​തൃ​ക​യാ​ക്കി നാ​ല് വ​യ​സ്സു​കാ​ര​ൻ ഫ​യാ​സ് അ​ഹ​മ്മ​ദും താ​ര​ങ്ങ​ളോ​ട് ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ക്കു​ന്നു​ണ്ട്.

Show Full Article
TAGS:malayalam sports news celibrity interview fiza fathima im vijayan indian football kerala sports 
Next Story