3945 ടച്ച്; പന്തിൽ അമ്മാനമാടി അഭിനവ്
text_fieldsകോഴിക്കോട്: കുറച്ചൊക്കെ കളിയോട് താൽപര്യമുള്ള ആർക്കും ഫുട്ബാൾ കളിക്കാം. പക്ഷേ , പന്തിനെ നിലംതൊടാതെ അമ്മാനമാടുന്ന ‘ജഗ്ലിങ്’ ഫുട്ബാൾ താരങ്ങൾക്കിടയിലെ ജാലവിദ ്യയാണ്. ഡീഗോ മറഡോണ മുതൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റെണാൾഡോയും വരെ ലോകഫുട് ബാളിലെ വമ്പന്മാർ പന്തിലെ ഈ മായാജാലവുമായി ഗാലറിയുടെ കൈയടി നേടുന്നത് പതിവാണ്. p>
അങ്ങിനെയൊരു കാഴ്ചയാണ് ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കോഴിക്കോട് ചെറൂപ്പ കായലം റോഡിൽ വിതയത്തിൽ ഹൗസിൽ അഭിനവ് ജിതിൻ എന്ന 13 കാരനാണ് താരം. അഭിനവിെൻറ കാൽ തൊട്ടാൽ പന്തിന് ജീവൻവെക്കും.
പിന്നെ, സെക്കൻഡുകൾ മിനിറ്റുകളും മണിക്കൂറും വരെയായാലും പന്ത് നിലംതൊടണമെന്നില്ല. ഇടം-വലംകാലുകളിൽ പന്ത് അമ്മാനമാടും. കഴിഞ്ഞ ദിവസം ഒറ്റ നിൽപ്പിൽ അഭിനവ് പന്തിനെ ജഗിൾ ചെയ്യിച്ചത് 3945 തവണ. അരമണിക്കൂറിലേറെ നീണ്ട ഈ അഭ്യാസം അച്ഛൻ ജിതിൻ സേവ്യറാണ് കാമറയിൽ പകർത്തി യു ട്യൂബിൽ പങ്കുവെച്ചത്.
കോഴിക്കോട്ടെ ഫുട്ബാൾ അക്കാദമിയായ കെ.എഫ്.ടി.സിയിൽ ചീഫ് കോച്ച് നിയാസ് റഹ്മാന് കീഴിലാണ് അഭിനവ് പരിശീലിക്കുന്നത്. ലോക്ഡൗൺ കാരണം പരിശീലനം മുടങ്ങിയപ്പോൾ വാട്സ് ആപ് വഴി കുട്ടികൾക്കായി ജഗ്ലിങ് മത്സരം സംഘടിപ്പിച്ചപ്പോഴാണ് അഭിനവ് തെൻറ മികവ് തെളിയിച്ചത്. ആദ്യം 800ഉം, പിന്നെ 1600ഉം തവണ ജഗിൾ ചെയ്ത് വീഡിയോ അയച്ചു നൽകി.
പിന്നീടാണ് അരമണിക്കൂർ പിന്നിട്ട ശ്രദ്ധേയ പ്രകടനം നടന്നത്. കുന്ദമംഗലം ഓക്സിലിയം നവജ്യോതി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിനവ് ഫുട്ബാളിൽ ഭാവിയുള്ള പ്രതിഭയാണ്. കൊച്ചിൻ ഷിപ്പ്യാർഡിലെ ഫയർ ഓഫിസറായ അച്ഛൻ ജിതിൻ സേവ്യറാണ് അഭിനവിന് ജഗ്ലിങ്ങിലെ ഗുരു. അമ്മ ജാസ്മിൻ വി.എം ദേവഗിരി കോളജ് കൊമേഴ്സ് വിഭാഗം അസി.പ്രഫസറാണ്. അഭിഷേക് ജിതിൻ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
