ബ്ലാസ്​റ്റേഴ​്​സ് ജയിക്കാതിരുന്നതെങ്ങനെ..

എന്തു വിലകൊടുത്തും വിജയിക്കേണ്ടുന്ന മത്സരത്തിൽ, അതിനായുള്ള മുഴുവൻ ഘടകങ്ങളും ഒത്തുവന്നിട്ടും തിരിച്ചടി ഇരന്നുവാങ്ങുകയായിരുന്നു കേരള ബ്ലാസ്​റ്റേഴ​്​സ്​. നിറഗാലറിയുടെ അകമഴിഞ്ഞ പിന്തുണയും കളത്തിൽ കണക്കുകൂട്ടലുക​ൾക്കനുസരിച്ചുള്ള കരുനീക്കങ്ങളുമൊക്കെയുണ്ടായിട്ടും നിർണായക വേളകളിൽ സമചിത്തത നഷ്​ടമാവുന്ന ടീമിൽ പരിഹരിക്കാൻ ഇനിയുമൊരുപാടുണ്ടെന്ന്​ വരച്ചുകാട്ടുകയായിരുന്നു ഗോവക്കെതിരെ വഴങ്ങിയ സമനില. താരതമ്യേന മെച്ചപ്പെട്ട കളി പുറത്തെടുത്തിട്ടും അവസാന നിമിഷ ഗോളി​​െൻറ പ്രഹരമേറ്റ്​ നിരാശയിൽ പൊതിഞ്ഞ മുഖവുമായി സ്​റ്റേഡിയം വിടേണ്ട അവസ്​ഥ ആവർത്തിക്കു​േമ്പാൾ മനോധൈര്യത്തി​​െൻറ അഭാവത്തിനാണ്​ മഞ്ഞപ്പടക്ക്​ മരുന്നുവേണ്ടതെന്ന്​ ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഐ.എസ്​.എൽ പട്ടികയിൽ തുടർസമനിലകളുടെ തിരിച്ചടികളുമായി ഒമ്പതാം സ്​ഥാനത്തേക്ക്​ കൂപ്പുകുത്തിയ ടീമിൽ ഇ​േപ്പാഴു​ം പ്രതീക്ഷയർപ്പിക്കുന്ന പരശ്ശതം ആരാധകരെ തൃപ്​തിപ്പെടുത്താനെങ്കിലും ടീം വിജയതൃഷ്​ണയും ‘കട്ടക്ക്’​ നിൽക്കാനുള്ള ആർജവവും കാ​ട്ടേണ്ടതുണ്ട്​.


തുടരുന്ന തിരിച്ചടികൾ
മത്സരത്തി​​െൻറ തുടക്കത്തിൽതന്നെ ലീഡ്​ നേടിയിട്ടും അത്​ കളഞ്ഞുകുളിക്കുന്നത്​ ബ്ലാസ്​​റ്റേഴ​്​സ്​ പതിവായി മാറ്റിയിരിക്കുന്നു. കഴിഞ്ഞ വർഷം ഏതാണ്ട്​ ഇതേസമയത്ത്​ പ്രഞ്​ജാൽ ഭൂമിജ്​ മുംബൈ സിറ്റിക്കുവേണ്ടി കുറിച്ച സമനില ഗോളി​​െൻറ നിരാശ കൊച്ചിയുടെ മനസ്സിൽനിന്ന്​ അത്രപെ​ട്ടെ​െന്നാന്നും മായാനിടയില്ല. അതേ പിഴവ്​ വീണ്ടും ആവർത്തിക്കു​േമ്പാൾ ആ മേഖലയിൽ ബ്ലാസ്​റ്റേഴ്​സ്​ കാര്യമായ ഹോംവർക്​ ചെയ്യുന്നില്ലെന്നതി​​െൻറ സാക്ഷ്യവും കൂടിയാവുന്നു ഗോവക്കുവേണ്ടി ലെന്നി റോഡ്രിഗ്​സ്​ നൽകിയ ഇഞ്ചുറി ​ൈടം പ്രഹരം. ഗോവക്കെതിരെ രണ്ടാംമിനിറ്റിൽതന്നെ ഗോൾ നേടുകയും രണ്ടാംപകുതിയുടെ തുടക്കത്തിൽ ആളെണ്ണത്തിൽ മുൻതൂക്കം ലഭിക്കുകയും ചെയ്​തിട്ടും അത്​ മുതലെടുക്കാനായില്ലെന്ന കാഴ്​ച ദയനീയമായിരുന്നു. പത്തുപേരുമായിക്കളിച്ച്​ ഗോവ ഇഞ്ചുറി ​ൈടം ഗോളിൽ കൊച്ചിയിൽനിന്ന്​ വിലപ്പെട്ട ഒരുപോയൻറുമായി മടങ്ങു​േമ്പാൾ ഹോംഗ്രൗണ്ടിൽ അസുലഭാവസരം നഷ്​ടപ്പെടുത്തിയ ബ്ലാസ്​റ്റേഴ്​സി​​െൻറ സമനില ഒരർഥത്തിൽ തോൽവിതന്നെയാണ്​. ഏറിയ സമയത്തും ഗോവയെ അവരുടെ തനതു കളി പുറത്തെടുക്കാൻ അനുവദിക്കാതിരുന്ന മത്സരമാണ്​ ഈ വിധം നിരാശജനകമായ സമനിലയിലൊടുങ്ങിയത്​. എതിരാളികളുടെ മൂന്ന്​ മികച്ച കളിക്കാർ -ഫെറാൻ കൊറോമിനാസ്​, അഹ്​മദ്​ ജാഹൂ, ഹ്യൂഗോ ബൗമസ്​-കളിക്കാതിരുന്നതും മഞ്ഞക്കുപ്പായക്കാർക്ക്​ മുതലെടുക്കാനായില്ല. ത​​െൻറ ടീം ഇതുവരെ ഓപൺ ​േപ്ലയിൽനിന്ന്​ ഗോൾ വഴങ്ങിയിട്ടില്ലെന്ന കോച്ച്​ എൽകോ ഷ​ട്ടോറിയുടെ അഭിമാനവും ഗോവക്കെതിരെ വീണുടഞ്ഞു. 


അലംഭാവം വരുത്തിയ വിന 
ഈ സമനില ആരാധക​രെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നത്​ അതുകൊണ്ടുതന്നെയാണ്. ടീം ഉണർന്നെണീക്കുമെന്ന പ്രതീക്ഷയോടെ ഒാരോ തവണയും സ്​റ്റേഡിയത്തിലെത്തുന്ന കാണികൾക്ക്​ അന്തിമാഘോഷത്തിലേക്ക്​ വല കുലുക്കാൻ ടീം മറന്നുപോകുന്നു. റഫറി അന്തിമ വിസിൽ മുഴക്കിയ ഉടൻ കളം വിട്ടുപോകുന്ന എൽകോ ഷ​ട്ടോറിയും കുനിഞ്ഞ ശിരസ്സുമായി മൈതാനത്തുനിന്ന്​ മടങ്ങുന്ന താരങ്ങളുമൊക്കെ ഈ കാണികൾ കാണാൻ കൊതിക്കുന്ന കാഴ്​ചയേയല്ല. പരിക്കലട്ടുന്ന ടീമി​​െൻറ ഇടർച്ചകൾക്ക്​ അതൊരു​ കാരണമാവാം. എന്നാൽ, ഗോവക്കെതിരെ  ജയം വഴുതിപ്പോയതി​​െൻറ കാരണം അലംഭാവം മാത്രമാണ്​.

ഗോവൻ കോച്ച്​ സെർജിയോ ലൊബേര പറഞ്ഞതാണു ശരി. കഴിഞ്ഞ സീസണിലും ഏറ്റവുംമികച്ച കളിക്കാരനായ ഒഗ്​ബെച്ചെയെ ബ്ലാസ്​റ്റേഴ്​സ്​ ടീമിലെടുത്തു. ജാംഷഡ്​പൂരി​​െൻറ മികച്ച താരങ്ങളായ സിഡോഞ്ചയും ആർക്വെസും അവർക്കൊപ്പമെത്തി. ഡൽഹിയുടെ മികച്ച കളിക്കാരനായിരുന്ന സുയിവർലോണിനെയും ബ്ലാസ്​റ്റേഴ്​സ്​ അണിയിലെത്തിച്ചു. സീസണിനു മു​േമ്പ ഒരുക്കങ്ങളം തുടങ്ങി. പക്ഷേ, ടീമെന്ന നിലയിൽ അവർ ഒത്തിണങ്ങിയിട്ടില്ല.’ 

Loading...
COMMENTS