Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightതുടർച്ചയായ മൂന്നാം...

തുടർച്ചയായ മൂന്നാം തോൽവി; ​േക്ലാപ്പിനും കുട്ടികൾക്കും പിഴക്കുന്നുവോ?

text_fields
bookmark_border
തുടർച്ചയായ മൂന്നാം തോൽവി; ​േക്ലാപ്പിനും കുട്ടികൾക്കും പിഴക്കുന്നുവോ?
cancel

ലണ്ടൻ: ചാമ്പ്യൻസ്​ ലീഗിൽ അത്​ലറ്റികോ മഡ്രിഡിനെത​ിരെ, പ്രീമിയർ ലീഗിൽ വാറ്റ്​ഫോഡിനെതിരെ, ഇപ്പോൾ എഫ്​.എ. കപ്പ ിൽ ചെൽസിക്കെതിരെയും. യൂറോപ്പിലും ഇംഗ്ലണ്ടിലും അജയ്യരായി കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ മൂന്ന്​ അടികളിൽ തലകറങ്ങുകയാണ്​ ലിവർപൂളിന്​. 13ാം മിനുട്ടിൽ വില്ല്യനും 64ാം മിനി​ട്ടിൽ റോസ്​ ബാർക്ക്​ലീയും നേടിയ ഗോള ുകളാണ്​ ചെൽസിക്കെതിരെ ലിവർപൂളിനെ വീഴ്​ത്തിയത്​. പന്തടക്കത്തിലും പാസിങിലും മുൻതൂക്കം നിന്നിട്ടും ആക്രമണത്തി ലും പ്രതിരോധത്തിലും പറ്റുന്ന വീഴ്​ചകളാണ്​ ചെങ്കുപ്പായക്കാരെ തളർത്തുന്നത്​.

ജ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ജ​യ​​ങ്ങ​ളി​ലേ​ക്ക്​ അ​പ്പൂ​പ്പ​ൻ​താ​ടി​പോ​ലെ പാ​റി​പ്പ​റ​ന്ന്​ ന​ട​ന്ന മു​ഹ​മ്മ​ദ്​ സ​ലാഹും കൂ​ട്ടു​കാരും തോ​ൽ​വി​യു​ടെ യാ​ഥാ​ർ​ഥ്യ​ങ്ങൾ നുണയുകയാണ്​. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ സീ​സ​ണി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച്, തു​ട​ർ​ച്ച​യാ​യി 18 ജ​യ​വും പൂ​ർ​ത്തി​യാ​ക്കി റെ​ക്കോ​ഡ്​ കു​റി​ക്കാ​നി​റ​ങ്ങി​യ ലി​വ​ർ​പൂ​ൾ വ​ല​യി​ൽ വാറ്റ്​ഫോർഡ്​​ അ​ടി​ച്ചു​ക​യ​റ്റി​യ​ത്​ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു​ ഗോ​ളു​കളായിരുന്നു. ഒ​രു ക​ളി​പോ​ലും തോ​ൽ​ക്കാ​െ​ത ആ​ദ്യ ലീ​ഗ്​ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടാ​നു​ള്ള ലിവർപൂളി​​​​െൻറ കു​തി​പ്പി​നാ​ണ്​ 17ാം സ്ഥാനക്കാർ വിരാമമിട്ടത്​.

അതിനുമുമ്പുള്ള വാരത്തിൽ സ്​പാനിഷ്​ ലീഗി​ലെ വമ്പൻമാരായ അത്​ലറ്റിക്കോ മഡ്രിഡിനെതിയും ​േ​താൽവി രുചിച്ചിരുന്നു. മത്സരത്തി​​​​െൻറ നാലാം മിനിട്ടിൽ വഴങ്ങിയ ഗോളാണ്​ ലിവർപൂളിനെ വീഴ്​ത്തിയത്​. തോൽവിക്കുപിന്നാലെ നടന്ന പത്രസമ്മേളനത്തിൽ അത്​ലറ്റി​േകാ ആരാധകരെയും ടീമിനെയും തങ്ങളുടെ ഹോംഗ്രൗണ്ടായ ആൻഫീൽഡിലേക്ക് രണ്ടാംപാദ മത്സരത്തിനായി​ ​​​​േക്ലാപ്പ്​ സ്വാഗതം ചെയ്​തിരുന്നു.

അടിയന്തിരമായി കുട്ടികളെയും കൊണ്ട്​ കൂടിയിരുന്ന്​ തോൽവിക്കുള്ള മറുമരുന്നും പരിഹാരവും ​​േക്ലാപ്പ്​ കണ്ടെത്തിയില്ലെങ്കിൽ ​ ചാമ്പ്യൻസ്​ലീഗിലുള്ള മുന്നോട്ട്​പോക്ക്​ അത്ര എളുപ്പമാകില്ല. പ്രീമിയർ ലീഗിൽ 22 പോയൻറ്​ വ്യത്യാസത്തിൽ ഒന്നാംസ്ഥാനത്ത്​ കുതിക്കുന്ന ആലസ്യത്തിൽ നിന്ന്​ വിട്ട്​ ഉണരാനായിരിക്കുന്നു. നീണ്ട ഇടവേളക്ക്​ ശേഷം ആൻഫീൽഡിൽ വിരുന്നെത്തിയ വിജയവസന്തത്തെ ​ആരാധകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolfa cupeplfootball newsSalahklopp
News Summary - Jürgen Klopp concerned by Liverpool losing their defensive solidity
Next Story