Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഓസീസിൻെറ...

ഓസീസിൻെറ പേടിസ്വപ്​നമായിരുന്ന ആ താരത്തെ പറ്റി വെളിപ്പെടുത്തൽ പത്താനും റെയ്​നയും

text_fields
bookmark_border
ഓസീസിൻെറ പേടിസ്വപ്​നമായിരുന്ന ആ താരത്തെ പറ്റി വെളിപ്പെടുത്തൽ  പത്താനും റെയ്​നയും
cancel

ന്യൂഡൽഹി: ഇന്ത്യ ക്രിക്കറ്റ്​ ലോകത്തിന്​ ഒത്തിരി മികച്ച കളിക്കാരെ സമ്മാനിച്ചിട്ടുണ്ട്​. സുനിൽ ഗാവസ്​കർ, സചിൻ ടെണ്ടുൽക്കർ, സൗരവ്​ ഗാംഗുലി, രാഹുൽ ദ്രാവിഡ്​, അനിൽ കുംബ്ലെ എന്നിവരടക്കമുള്ള പലരും ഈ കളിയുടെ ഇതിഹാസങ്ങളായി വാണരുളി. എന്നാൽ ഒരുകാലത്ത്​ ഏത്​ ടീമും ഭയന്നിരുന്ന ആസ്​ട്രേലിയൻ ക്രിക്കറ്റ്​ ടീം ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന ഒരുകളിക്കാരനുണ്ടായിരുന്നു. മേൽപറഞ്ഞവരൊന്നുമല്ല ആ കളിക്കാരൻ. ടർബനേറ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യയുടെ സ്വന്തം ഭാജിയെക്കാണു​േമ്പാഴാണ്​ ഓസീസ്​ താരങ്ങളുടെ മുട്ടിടിച്ചതെന്ന കാര്യം  ഇൻസ്​റ്റഗ്രാം ചാറ്റ്​ഷോയിലൂടെ പങ്കുവെക്കുകയാണ്​ ഇന്ത്യൻ താരം സുരേഷ്​ റെയ്​നയും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും.

‘ആസ്​ട്രേലിയക്കെതിരെ പരമ്പര വിജയം സമ്മാനിച്ച ഭാജി ഒരുപോരാളിയായിരുന്നു. ഹർഭജൻെറ അടുത്ത്​ നിന്ന്​ മാറി നടക്കാൻ ഓസീസ്​ താരങ്ങൾ ശ്രമിച്ചിരുന്നു’ റെയ്​ന പറഞ്ഞു. 

2001ൽ ആസ്​ട്രേലിയക്കെതിരെ ഹാട്രിക്​ നേടിയ ഹർഭജൻ
 

‘ഈ കളിയിലെ ഇതിഹാസ താരമാണ്​ ഭാജി. ലോകക്രിക്കറ്റിൽ അദ്ദേഹത്തേക്കാൾ മികച്ച ഒരുഓഫ്​ സ്​പിന്നറെ കാണിച്ചുതരൂ. 100 ടെസ്​റ്റ്​ കളിച്ച അദ്ദേഹം ഇതിഹാസം തന്നെ’ ഇർഫാൻ പറഞ്ഞു. ‘ഹർഭജൻ സിങ്ങിൻെറ പേര്​ കേൾക്കു​േമ്പാൾ അവർ ചെവിപൊത്തിപ്പിടിക്കുമായിരുന്നു’ - ഇർഫാൻ കളിയാക്കി. 

ആസ്​ട്രേലിയൻ താരങ്ങൾക്ക്​ തന്നെക്കുറിച്ചുള്ള പേടിയുടെ കാര്യം ഈയിടെ ഇന്ത്യൻ ഉപനായകൻ രോഹിത്​ ശർമയുമായി നടത്തിയ ഇൻസ്​റ്റഗ്രാം ലൈവിൽ ഹർഭജൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘എൻെറ മുഖത്തുനോക്കു​േമ്പാൾ തന്നെ റിക്കി പോണ്ടിങ്​ ഔട്ടാകുമെന്നാണ്​ ഞാൻ കരുതുന്നത്​. അദ്ദേഹത്തിനെതിരെ ഞാൻ പന്തെറിയുക പോലും വേണ്ടിയിരുന്നില്ല. മുംബൈ ഇന്ത്യൻസിൽ ഒരുമിച്ച്​ കളിക്കവേ നെറ്റ്​സിൽ നിന്നും അദ്ദേഹം പുരോഗതി കൈവരിക്കുമെന്ന്​ ഞാൻ കരുതി. എന്നാൽ അഞ്ചോ ആറോ തവണ പോണ്ടിങ്ങിനെ പുറത്താക്കാൻ എനിക്കായി’ ഹർഭജൻ പറഞ്ഞു.

 

റിക്കി പോണ്ടിങ്ങും ഹർഭജനും
 

2007, 2011 ലോകകപ്പ്​ നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ഹർഭജന്​ ഓസീസിനെതിരെ മികച്ച ട്രാക്ക്​ റെക്കോഡ്​ കൈമുതലായുണ്ട്​. 18 ടെസ്​റ്റുകളിൽ നിന്നും 95 കംഗാരു വിക്കറ്റുകളാണ്​ ഹർഭജൻ കൊയ്​തത്​. 2001ൽ ഈഡൻ ഗാർഡൻസിൽ ടെസ്​റ്റിലെ ഒരിന്ത്യക്കാരൻെറ ആദ്യ ഹാട്രിക്​ ഹർഭജൻ സ്വന്തമാക്കു​േമ്പാൾ ഓസീസായിരുന്നു എതിരാളികൾ. ഇന്ത്യ 2-1ന്​ ജയിച്ച പരമ്പരയിൽ 32 വിക്കറ്റ്​ വീഴ്​ത്തി ഹർഭജൻ താരമായി മാറി. 

2016ൽ അവസാനമായി ഇന്ത്യൻ ജഴ്​സിയണിഞ്ഞ ഹർഭജൻ ടെസ്​റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ്​ വേട്ടക്കാരിൽ ഒരാളാണ്​. 103 ടെസ്​റ്റുകളിൽ നിന്നും 417 വിക്കറ്റുകളാണ്​ ഹർഭജൻെറ സമ്പാദ്യം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiasuresh rainairfan pathanHarbhajan singhAustralian Cricket Teaminstagram liveinstachat show
News Summary - Indian cricketer whom Australia feared the most revealed by suresh raina and harbhajan singh -sports
Next Story