വനിതാ ഐ ലീഗ് കിരീടമണിഞ്ഞ ടീമിന് കോഴിക്കോടിെൻറ വരവേൽപ്
text_fieldsകോഴിക്കോട്: ഇന്ത്യൻ വിമൻസ് ലീഗിൽ (ഐ.ഡബ്ല്യൂ.എൽ) കിരീടം നേടിയ ഗോകുലം കേരള എഫ്.സി ഫു ട്ബാൾ ടീമിന് കോഴിക്കോടിെൻറ സ്നേഹാദരം. രാവിലെ 11ഒാടെ കരിപ്പൂർ വിമാനത്താവളത്തിലെത ്തിയ ടീമിനെ ഗോകുലം ക്ലബ് അധികൃതർ സ്വീകരിച്ചു. ഉച്ചക്കുശേഷം മൂന്നിന് ഹോട്ടൽ ഈസ്റ ്റ് അവന്യൂവിൽ ടീമിന് സ്വീകരണമൊരുക്കി.
ഐ.എം. വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഗോകുലത്തിെൻറ ഫുട്ബാൾ അക്കാദമികളിൽനിന്ന് നിരവധി താരങ്ങൾ ഉയർന്നുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ, ക്ലബ് പ്രസിഡൻറ് വി.സി. പ്രവീൺ, വനിത ടീം പരിശീലക പി.വി. പ്രിയ, ക്യാപ്റ്റൻ മിഷേൽ കസ്റ്റാന, ക്ലബ് സി.ഇ.ഒ ബി. അശോക് കുമാർ, ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ്, കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഐ.ഡബ്ല്യൂ.എല്ലിലെ ടോപ്സ്കോററായ നേപ്പാൾ ദേശീയതാരം സബിത്ര ഭണ്ഡാരിയടക്കമുള്ള താരങ്ങൾ സ്വീകരണത്തിനെത്തി. തുടർന്ന്, ടീമിനെ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ഗോകുലം-പഞ്ചാബ് എഫ്.സി മത്സരത്തിെൻറ ഇടവേളയിലും ടീമിന് ആദരമേകി.
