ഹി​മ ദാ​സ്​: ഗോ​ൾ​ഡ​ൻ ഗേ​ൾ

00:01 AM
22/07/2019
ലോ​ക യൂ​ത്ത്​ മീ​റ്റി​ൽ സ്വ​ർ​ണം നേ​ടി മ​ട​ങ്ങി​യെ​ത്തി​യ ഹി​മ ദാ​സി​ന്​ ഗു​വാ​ഹ​തി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം (ഫ​യ​ൽ ചി​ത്രം)

കേ​ൾ​ക്കാ​ൻ ഇ​ഷ്​​മി​ല്ലാ​ത്ത വാ​ർ​ത്ത​ക​ളാ​ണ്​ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​മാ​യ അ​സ​മി​ൽ​നി​ന്ന്​ ഒ​രാ​ഴ്​​ച​യാ​യി ​തേ​ടി​യെ​ത്തു​ന്ന​ത്. പേ​മാ​രി പ്ര​ള​യ​മാ​യി പെ​യ്​​തി​റ​ങ്ങി​യ​പ്പോ​ൾ സം​സ്​​ഥാ​ന​ത്തി​​െൻറ 90 ശ​ത​മാ​ന​വും ദു​രി​ത​ത്തി​ലാ​യി. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ വീ​ടു​ക​ൾ ന​ഷ്​​ട​മാ​യി, 160ലേ​റെ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു, കൃ​ഷി​യും കാ​ലി​ക​ളും വെ​ള്ള​മെ​ടു​ത്തു. 
എ​ന്നാ​ൽ, ഇ​തി​നി​ടെ​യാ​ണ്​ അ​സ​മി​​െൻറ പു​ത്രി യൂ​റോ​പ്യ​ൻ ട്രാ​ക്കു​ക​ളി​ൽ കു​തി​ച്ചു​പാ​ഞ്ഞ്​ സ്വ​ർ​ണം കൊ​യ്യു​ന്ന​ത്. 

ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്​​ച​ക്കി​ടെ രാ​ജ്യാ​ന്ത​ര മീ​റ്റു​ക​ളി​ൽ അ​ഞ്ചു സ്വ​ർ​ണം നേ​ടി​യ അ​വ​ളു​ടെ പേ​ര്​ ഹി​മ ദാ​സ്. രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റി​ക്​​സി​ൽ പു​തു​മേ​ൽ​വി​ലാ​സം തേ​ടു​േ​മ്പാ​ൾ ഇ​ന്ത്യ​യു​ടെ പ​താ​ക​വാ​ഹ​ക​യാ​വു​ക​യാ​ണ്​ അ​സ​മി​ലെ ന​ഗാ​വോ​ൺ ജി​ല്ല​യി​ൽ നി​ന്നു​ള്ള ഇൗ ​കൗ​മാ​ര​ക്കാ​രി. പോ​ള​ണ്ടി​ലും ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ലു​മാ​യി ജൂ​ൈ​ല​ ര​ണ്ടു​ മു​ത​ൽ 20 വ​രെ ന​ട​ന്ന അ​ഞ്ചു മീ​റ്റു​ക​ളി​ലാ​ണ്​ ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ പി​ന്ത​ള്ളി ഹി​മ പൊ​ന്ന്​ വി​ള​യി​ച്ച്​ കു​തി​ച്ചു​പാ​യു​ന്ന​ത്. 

ജൂ​ൈ​ല​ ന​ല്ല മാ​സം
2018 ജൂ​ൈ​ല​ 12. ഹി​മ ദാ​സ്​ എ​ന്ന ധി​ങ്​ എ​ക്​​സ്​​പ്ര​സി​ന്​ മു​ന്നി​ൽ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ എ​ഴു​ന്നേ​റ്റു നി​ന്ന്​ കൈ​യ​ടി​ച്ച ദി​വ​സം. ഏ​പ്രി​ലി​ൽ കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സി​ൽ  400 മീ​റ്റ​റി​ൽ ഫൈ​ന​ലി​ലും റി​ലേ​യി​ൽ ഏ​ഴാ​മ​തെ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ലും അ​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ഇൗ ​കൗ​മാ​ര​ക്കാ​രി​യൊ​രു ത​രം​ഗ​മാ​യി​രു​ന്നി​ല്ല.  ജൂ​ൈ​ല​ 12ന്​ ​ഫി​ൻ​ല​ൻ​ഡി​ൽ ന​ട​ന്ന ലോ​ക ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സി​​െൻറ 400 മീ​റ്റ​റി​ൽ 51.46 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി ഹി​മ ച​രി​ത്ര​മെ​ഴു​തി. രാ​ജ്യാ​ന്ത​ര ട്രാ​ക്കി​ൽ  ഒ​രു ഇ​ന്ത്യ​ൻ സ്​​പ്രി​ൻ​റ​റു​െ​ട ആ​ദ്യ സ്വ​ർ​ണം. അ​തൊ​രു തു​ട​ക്ക​മാ​യി​രു​ന്നു. ആ ​ജൂ​ൈ​ല​യി​ൽ​നി​ന്നു ഒ​രു വ​ർ​ഷം ക​ട​ന്ന്​ മ​റ്റൊ​രു ജൂ​ൈ​ല​യി​ലെ​ത്തു​േ​മ്പാ​ഴേ​ക്കും ഹി​മ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സി​​െൻറ മു​ഖ​ശ്രീ​യാ​യി. 
ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ദേ​ശീ​യ റെ​ക്കോ​ഡ്​ പ്ര​ക​ട​ന​ത്തോ​ടെ 400 മീ​റ്റ​റി​ൽ വെ​ള്ളി. റി​ലേ​യി​ലും മി​ക്​​സ​ഡ്​ റി​ലേ​യി​ലും സ്വ​ർ​ണം നേ​ടി​യ ടീ​മി​​െൻറ ആ​ദ്യ ഒാ​ട്ട​ക്കാ​രി ഹി​മ​യാ​യി​രു​ന്നു. 

പ​ക്ഷേ, പി​ന്നീ​ടു​ള്ള കാ​ലം സു​ഖ​ക​ര​മാ​യി​ല്ല. പ​രി​ക്ക്​ കാ​ര​ണം ട്രാ​ക്കി​ൽ നി​ന്നു വി​ട്ടു​നി​ന്ന മാ​സ​ങ്ങ​ൾ. വി​ശ്ര​മ​വും ചി​കി​ത്സ​യു​മാ​യി ത​ള്ളി​നീ​ക്കി​യ ദു​രി​ത​കാ​ല​ത്തി​ന്​ ഗു​ഡ്​​ബൈ പ​റ​ഞ്ഞാ​ണ്​ 2019 ജൂ​ൈ​ല​യി​ലെ വ​ര​വ്. പോ​ള​ണ്ടി​ലും ചെ​ക്​​ റി​പ്പ​ബ്ലി​ക്കി​ലു​മാ​യി വി​വി​ധ മീ​റ്റു​ക​ൾ​ക്ക്​ പു​റ​പ്പെ​ട്ട ഹി​മ സ്​​പൈ​ക്ക​ണി​ഞ്ഞ ട്രാ​ക്കി​ലെ​ല്ലാം പൊ​ന്നാ​യി മാ​റി. 
ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ​ഫൗ​ൾ സ്​​റ്റാ​ർ​ട്ടി​​െൻറ പേ​രി​ൽ അ​യോ​ഗ്യ​ത ക​ൽ​പി​ക്ക​പ്പെ​ട്ട 200 മീ​റ്റ​റി​ലാ​യി​രു​ന്നു തു​ട​ക്കം. ജൂ​ൈ​ല​ ര​ണ്ടി​ന്​ പോ​ള​ണ്ടി​ലെ പൊ​സ്​​നാ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ഗ്രാ​ൻ​ഡ്​ പ്രി​യി​ൽ 23.65 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്​ ചെ​യ്​​ത്​ ആ​ദ്യ പൊ​ന്ന​ണി​ഞ്ഞു. പി​ന്നാ​ലെ, പോ​ള​ണ്ടി​ൽ ത​ന്നെ മ​റ്റൊ​ന്നു​കൂ​ടി. ജൂ​ൈ​ല 13നും 16​നും ചെ​ക്​​ റി​പ്പ​ബ്ലി​ക്കി​ൽ 200 മീ​റ്റ​റി​ൽ​ത​െ​ന്ന ര​ണ്ട്​ മീ​റ്റു​ക​ളി​ലാ​യി സ്വ​ർ​ണ​മ​ണി​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ചെ​ക്കി​ലെ നോ​വെ മെ​സ്​​റ്റോ​യി​ൽ 400 മീ​റ്റ​റി​ൽ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി സ്വ​ർ​ണ​വു​മെ​ത്തി. 18 ദി​വ​സ​ത്തി​നി​ടെ അ​ഞ്ചാം സ്വ​ർ​ണം. 

പ്ര​ള​യ നാ​ടി​ന്​ സ​ഹാ​യം
ഫു​ട്​​ബാ​ള​റാ​വാ​ൻ മോ​ഹി​ച്ചി​ട്ടും അ​വ​സ​രം ല​ഭി​ക്കാ​താ​യ​തോ​ടെ, സ്​​കൂ​ൾ കോ​ച്ചി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം അ​ത്​​ല​റ്റി​ക്​​സി​ലെ​ത്തി​യ താ​ര​മാ​ണ്​ ഹി​മ. ട്രാ​ക്കി​ലി​റ​ങ്ങാ​ൻ സ്​​പൈ​ക്കി​ല്ലാ​തെ ക​ണ്ണീ​ര​ണി​ഞ്ഞ നാ​ളി​ൽ​നി​ന്ന്​ ഇ​ന്ന്​ ഇൗ ​കൗ​മാ​ര​ക്കാ​രി ഒാ​ടു​ന്ന​ത്​ അ​ഡി​ഡാ​സി​​െൻറ ‘ഹി​മ ദാ​സ്​’ എ​ന്ന പേ​ര്​ പ​തി​പ്പി​ച്ച സ്​​പൈ​ക്കി​ൽ. ഏ​റ്റ​വു​മൊ​ടു​വി​ൽ ത​​െൻറ​നാ​ട്​ പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ സ​ഹാ​യ​വു​മാ​യി മു​ന്നി​ലി​റ​ങ്ങാ​നും മ​റ​ന്നി​ല്ല. ശ​മ്പ​ള​ത്തി​​െൻറ പ​കു​തി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന ചെ​യ്​​ത ഹി​മ സം​സ്​​ഥാ​ന​ത്തി​നാ​യി കോ​ർ​പ​റേ​റ്റു​ക​ളു​ടെ​യും മ​റ്റും സ​ഹാ​യ​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്​​താ​ണ്​ ​മ​ത്സ​ര​ത്തി​ര​ക്കി​നി​ട​യി​ൽ ​നാ​ടി​നൊ​പ്പം നി​ന്ന​ത്.

ഹി​മ​ക്കൊ​പ്പം വി​സ്​​മ​യ​യും

പോ​ള​ണ്ടി​ലും ചെ​ക്​ ​റി​പ്പ​ബ്ലി​ക്കി​ലും ഹി​മ​ദാ​സി​നൊ​പ്പം മെ​ഡ​ൽ വാ​രി​ക്കൂ​ട്ടി മ​ല​യാ​ളി താ​രം വി.​കെ. വി​സ്​​മ​യ​യു​മു​ണ്ട്. ജൂ​ൈ​ല​ 13ന്​ ​ചെ​ക്​ ​റി​പ്പ​ബ്ലി​ക്കി​നെ ക്ലാ​ഡ്​​നോ​യി​ൽ 400 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും, 20ന്​ ​നൊ​വെ മെ​സ്​​റ്റോ​യി​ൽ ഹി​മ​ക്കു പി​ന്നി​ലാ​യി വെ​ള്ളി​യും നേ​ടി. 200 മീ​റ്റ​റി​ൽ ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി. മൂ​ന്നാ​ഴ്​​ച​ക്കി​ട​യി​ൽ ഒ​രു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി മ​ല​യാ​ളി താ​രം മി​ന്നി​ത്തി​ള​ങ്ങി. ഏ​ഷ്യ​ൻ ഗെ​യിം​സ്​ റി​ലേ സ്വ​ർ​ണം നേ​ടി​യ ടീ​മി​ലും ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ റി​ലേ വെ​ള്ളി നേ​ടി​യ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു ക​ണ്ണൂ​ർ ശ്രീ​ക​ണ്​​ഠ​പു​രം സ്വ​ദേ​ശി​യാ​യ വി​സ്​​മ​യ.
Loading...
COMMENTS