Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅയൽക്കാരുടെ ബില്ലും...

അയൽക്കാരുടെ ബില്ലും ഞാനടക്കണോ...? വൈദ്യുതി ബിൽ കണ്ട്​ ഷോക്കടിച്ച്​ ഭാജി

text_fields
bookmark_border
അയൽക്കാരുടെ ബില്ലും ഞാനടക്കണോ...? വൈദ്യുതി ബിൽ കണ്ട്​ ഷോക്കടിച്ച്​ ഭാജി
cancel

ന്യൂഡൽഹി: വൈദ്യുതി ബിൽ കണ്ട്​ ഷോക്കടിച്ചവരുടെ ലിസ്റ്റിലേക്ക്​ മുൻ ഇന്ത്യൻ ഒാഫ്​ സ്​പിന്നർ ഹർഭജൻ സിങ്ങും. സാധാരണ അടക്കാറുള്ള ബില്ലി​​െൻറ ഏഴിരട്ടി വന്നത്​ കണ്ട ഞെട്ടൽ ഭാജി ട്വിറ്ററിലാണ്​ പങ്കുവെച്ചത്​. 33,900 രൂപയുടെ ബില്ലാണ്​​ ഹർഭജ​ന്​ ഇത്തവണ വന്നത്​. അവിടെ വൈദ്യുതി ലഭ്യമാക്കുന്ന അദാനി ഇലക്ട്രിസിറ്റിയെ പരിഹസിച്ചുകൊണ്ടുള്ള ഭാജിയുടെ ട്വീറ്റ്​ ഇപ്പോൾ വൈറലാണ്​. അയല്‍ക്കാരുടെ ബിൽ കൂടി ഉള്‍പ്പെടുത്തിയിട്ടാണോ ത​​െൻറ ബിൽ എന്നായിരുന്നു തമാശയായി താരം ചോദിച്ചത്​.

അയൽക്കാരുടെയെല്ലാം കൂട്ടി വന്ന ബില്ലാണോ ഇത്​. സാധാരണ ബില്ലിനേക്കാൾ ഏഴ്​ മടങ്ങ്​ കൂടുതലാണല്ലോ...? നന്നായിരിക്കുന്നു... മെസ്സേജായി വന്ന വൈദ്യുതി ബില്ല്​ പങ്കുവെച്ചുകൊണ്ട്​ ഭാജി ട്വീറ്റ്​ ചെയ്​തത്​​ ഇങ്ങനെയായിരുന്നു. നേരത്തെ ബോളിവുഡ്​ സൂപ്പർതാരം തപ്‌സി പന്നുവും വൈദ്യുതി ബില്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച്​ ഞെട്ടല്‍ അറിയിച്ചിരുന്നു. ഉപയോഗിക്കാതെ അടച്ചിട്ട തപ്‌സിയുടെ വീടിനായിരുന്നു 36,000 രൂപയുടെ ബില്ല്​ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhelectricity bill
News Summary - Harbhajan Singh expresses shock over his hefty electricity bill
Next Story