Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എൽ സ്​പോൺസർ ചെയ്യുന്നത്​ ചൈനീസ്​ വിവോ; ടി.വി തല്ലിപ്പൊട്ടിച്ചവർ ആരായി?
cancel
Homechevron_rightSportschevron_rightSports Specialchevron_rightഐ.പി.എൽ സ്​പോൺസർ...

ഐ.പി.എൽ സ്​പോൺസർ ചെയ്യുന്നത്​ ചൈനീസ്​ വിവോ; ടി.വി തല്ലിപ്പൊട്ടിച്ചവർ ആരായി?

text_fields
bookmark_border

ന്യൂഡൽഹി: അനവധി അനിശ്ചിതത്വങ്ങൾക്ക്​ ശേഷമാണ്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ ക്രിക്കറ്റ്​ മത്സരങ്ങളുടെ ഷെഡ്യൂൾ തീരുമാനമായത്​. ആസ്​​ത്രേലിയയിൽ നടക്കാനിരുന്ന ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ച ഐ.സി.സി തീരുമാനത്തിന്​ പിന്നിൽ കോടികൾ മറിയുന്ന ഐ.പി.എൽ ഉപേക്ഷിക്കാതിരിക്കാനുള്ള ബി.സി.സി.ഐയുടെ സമ്മർദ്ദമാണെന്നത്​ പരസ്യമായ രഹസ്യമായിരുന്നു.

ഒടുവിൽ ഏറെ ചർച്ചകൾക്ക്​ ശേഷം ഐ.പി.എല്ലിൻെറ 13ാം സീസൺ സെപ്​റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ ഐ.പി.എൽ അധികൃതർക്ക്​ പുതിയ തലവേദന സൃഷ്​ടിക്കുന്നത്​ ചൈനീസ്​ മൊബൈൽ നിർമാതാക്കളായ വിവോയുടെ സ്​പോൺസർഷിപ്പിനെച്ചൊല്ലിയുള്ള വിവാദമാണ്​.


ഐ.പി.എല്ലിൻെറ നിലവിലുള്ള മുഴുവൻ സ്​പോൺസർമാരെയും നിലനിർത്തുന്നതായി ബി.സി.സി.ഐ അറിയിച്ചിരുന്നു. ഐ.പി.എല്ലിൻെറ മുഖ്യസ്​പോൺസർ വിവോയാണ്​. 'വിവോ ഐ.പി.എൽ' എന്ന പേരിലായിരിക്കും ഈ വർഷത്തെ ഐ.പി.എല്ലും അറിയപ്പെടുക.

അതിർത്തിയിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ പിന്നാലെ സുരക്ഷാ പ്രശ്നം മുൻനിർത്തി ടിക്​ടോക്​ അടക്കമുള്ള 59 ചൈനീസ്​ ആപുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിൻെറ ചുവടുപിടിച്ച്​ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ നേരെയും ചൈനീസ്​ നിർമ്മിത ബ്രാൻഡുകൾക്കെതിരെയും വലിയ പ്രതിഷേധങ്ങളും ബഹിഷ്​കരണ ആഹ്വാനങ്ങളും രാജ്യത്ത്​ നടന്നിരുന്നു. ചിലർ ഒരു പടികൂടി കടന്ന് ചൈനീസ്​ നിർമിത​ ടെലിവിഷനുകൾ തകർക്കുക വരെ ചെയ്​തിരുന്നു.

ഈ സാഹചര്യത്തിൽ ഐ.പി.എല്ലിൻെറ മുഖ്യ സ്​പോൺസറായി വിവോയെ ബി.സി.സി​.ഐ നിലനിർത്തുന്നതിൻെറ ധാർമികത ചോദ്യം ചെയ്​ത്​ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. ഐ.പി.എൽ ബഹിഷ്​കരണ ആഹ്വാനം ട്വിറ്ററിലെ ട്രൻഡിങ്​​ ലിസ്​റ്റിലും ഇടം പിടിച്ചിരുന്നു.

2017ലാണ്​ വിവോ ബി.സി.സി.ഐയുമായി അഞ്ചുവർഷത്തെ കരാർ ഒപ്പിട്ടത്​. 2199 കോടി രൂപയുടേതായിരുന്നു കരാർ. ദേശീയതയും ക്രിക്കറ്റും ഇഴചേർന്നുകിടക്കുന്ന ഇന്ത്യയിൽ വിവോയുടെ സ്​പോൺസർഷിപ്പിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ബി.സി.സിഐ എങ്ങനെ അതിജീവിക്കുമെന്ന്​ കണ്ടറിയണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLindia-chinaCRICKET NEWSVIVO IPL
Next Story