Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഫാൻ ഐഡികളുടെ ലോകകപ്പ്

ഫാൻ ഐഡികളുടെ ലോകകപ്പ്

text_fields
bookmark_border
fan-id-sangam
cancel
camera_alt??.???. ??????, ????? ??????????, ?????? ??????????, ??.?????. ???????, ??.???. ?????????????????, ??. ????????????????????? ?????????? ??????? ???????? ????????????

വി​സ പ​രി​ശോ​ധ​ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​കു​മ്പോ​ൾ അ​തി​ജാ​ഗ്ര​ത​യു​ടെ ഒ​രു ക​നം വ​ന്നു​വീ​ഴാ​റു​ണ്ട്. ഉ​യ​ർ​ന്ന ജ​നാ​ധി​പ​ത്യ ബോ​ധ​മൊ​ക്കെ​യു​ള്ള രാ​ജ്യ​ങ്ങ​ളാ​ണെ​ങ്കി​ലും ഏ​ഷ്യ​നാ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വി​ര​സ​മാ​യ നീ​ണ്ട ക്യൂ​വാ​യി​രി​ക്കും. മി​ക്ക​പ്പോ​ഴും അ​നാ​വ​ശ്യ​മാ​യ ഒ​രു ചോ​ദ്യ​മെ​ങ്കി​ലും അ​യാ​ൾ പ്ര​തീ​ക്ഷി​ക്കും.

ഇ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​ത്ത​വ​ണ ലോ​ക​ക​പ്പ്​ കാ​ണാ​നാ​യി മോ​സ്കോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് വ​ലി​യൊ​രു കൂ​ട്ടം റ​ഷ്യ​യു​ടെ ഡ​ൽ​ഹി-​മോ​സ്കോ എ​യ്​​റോ​ഫ്ലോ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യി​ട്ടു​ണ്ട്. വേ​റെ​യും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മു​ണ്ട്. ആ​ഫ്രി​ക്ക​ൻ ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ അ​വ​രു​ടെ ത​ന​ത് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ൽ സം​ഗീ​ത​വും ആ​ർ​പ്പു​വി​ളി​ക​ളു​മാ​യാ​ണ് ഇ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത്. റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ത് ആ​സ്വ​ദി​ക്കു​ന്നു.

ലോ​ക ഫു​ട്​​ബാ​ളി​​​​െൻറ അ​ര​ങ്ങ് എ​ന്നും ഉ​ത്സ​വ​മാ​ണ്. റ​ഷ്യ​ൻ സ​ർ​ക്കാ​റി​​​​െൻറ ന​യ​പ​ര​മാ​യ തീ​രു​മാ​നം ഇ​ത്ത​വ​ണ​ത്തെ മേ​ള​ക്കൊ​ഴു​പ്പ് ഒ​ന്നു​കൂ​ടി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ല​ളി​ത​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ അ​നു​വ​ദി​ക്കു​ന്ന ഫാ​ൻ ഐ​ഡി ആ​ണ​ത്. ഫി​ഫ​യു​ടെ സൈ​റ്റി​ൽ​നി​ന്ന് ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റെ​ടു​ത്താ​ൽ ഉ​ട​ന​ടി ഫാ​ൻ ഐ​ഡി ഇ​ഷ്യു ചെ​യ്യ​പ്പെ​ടും. ഫോ​ട്ടോ, പാ​സ്പോ​ർ​ട്ട്​ കോ​പ്പി എ​ന്നി​വ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ക​യേ വേ​ണ്ടൂ.

ഈ ​ഫാ​ൻ ഐ​ഡി​ത​ന്നെ​യാ​ണ് വി​സ​യും. ക​ളി കാ​ണാ​നു​ള്ള ഒ​രു ടി​ക്ക​റ്റും ഫാ​ൻ ഐ​ഡി​യു​മു​ണ്ടെ​ങ്കി​ൽ ക​ളി​ക്കാ​ല​ത്ത് റ​ഷ്യ​യി​ലു​ട​നീ​ളം സ​ഞ്ച​രി​ക്കാം. പൊ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഫാ​ൻ ഐ​ഡി ആ​ദ​ര​വ് ല​ഭി​ക്കു​ന്ന മ​റു​പ​ടി​യാ​ണ്. എ​ല്ലാ യാ​ത്രാ​രേ​ഖ​ക​ൾ​ക്കും പ​ക​രം ഇ​തു​മ​തി.

ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് വ്ലാ​ദി​മീ​ർ പു​ടി​ൻ എ​ന്ന ത​ന്ത്ര​ശാ​ലി​യാ​യ ഭ​ര​ണാ​ധി​കാ​രി​യു​ടെ ന​യ​ത​ന്ത്ര വി​ജ​യ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്‌. ക​ളി​യെ കാ​ഴ്ച​യു​ടെ കാ​ർ​ണി​വ​ലാ​ക്കാ​നും റ​ഷ്യ​ൻ ഭ​ര​ണ​കൂ​ടം ഉ​ത്സാ​ഹി​ച്ച​തി​​​​െൻറ ഫ​ല​മാ​ണ് പു​തി​യ സം​വി​ധാ​നം. ക​ളി ന​ട​ത്തു​ന്ന​തി​​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഫി​ഫ​ക്കാ​ണെ​ങ്കി​ലും ഫാ​ൻ ഐ​ഡി റ​ഷ്യ​യു​ടെ സൃ​ഷ്​​ടി​യാ​ണ്. ക​ളി ന​ട​ക്കു​ന്ന ഗ്രൗ​ണ്ടു​ക​ളി​ൽ വി​പു​ല​മാ​യ ഫാ​ൻ​സ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 

ലോ​ക​ത്താ​ക​മാ​ന​മു​ള്ള ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ ഒ​ത്തു​ചേ​ര​ലും ആ​ഘോ​ഷ​ങ്ങ​ളും. അ​തോ​ടൊ​പ്പം മെ​ട്രോ, പൊ​തു ബ​സു​ക​ൾ തു​ട​ങ്ങി എ​വി​ടെ​യും ഫാ​ൻ ഐ​ഡി സൗ​ജ​ന്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന​ക​ളും ഓ​ഫ​ർ ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootball2018 FIFA World Cupmalayalam newssports newsFan ID
News Summary - fan id fifa world cup-sports news
Next Story