Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightയൂറോപ്പിൽ പോരാട്ടം...

യൂറോപ്പിൽ പോരാട്ടം കനക്കുന്നു; ആരാകും ചാമ്പ്യന്മാർ

text_fields
bookmark_border
യൂറോപ്പിൽ പോരാട്ടം കനക്കുന്നു; ആരാകും ചാമ്പ്യന്മാർ
cancel

2018ന്​ അവസാനമാവു​േമ്പാൾ, യൂറോപ്പിലെ ഗ്ലാമർ ലീഗുകളിൽ പോരാട്ടങ്ങളും പാതി പിന്നിട്ടിരിക്കുന്നു. പതിവുപോലെ ഫ് രാൻസിലും ഇറ്റലിയിലും പി.എസ്​.ജി-യുവൻറസ്​ ടീമുകൾ അതിവേഗം ബഹുദൂരും മുന്നോട്ട്​ പായു​േമ്പാൾ, ഇംഗ്ലണ്ടിലും സ്​പ െയ്​നിലും ജർമനിയിലും മത്സരം കനക്കുകയാണ്​. ഒന്നാം സ്​ഥാനക്കാർ ഒരോ ആഴ്​ച്ചയും മാറിമറിയുന്ന ഇംഗ്ലണ്ടിലാണ്​ ​ച ാമ്പ്യന്മാർ ആരാവുമെന്ന്​ ആരാധകർക്ക്​ ഉറ്റുനോക്കുന്നത്​. പ്രവചനാധീതമായി മുന്നേറുന്ന യൂറോപ്പിലെ ടോപ്​ 5 ലീ ഗുകളിലെ വിശകലനമാണ്​ ചുവടെ.


ഇംഗ്ലണ്ടിൽ ട്വിസ്​റ്റോട്​ ട്വിസ്​റ്റ്​
ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ എന്നും ആവേശം കൊള ്ളിക്കുന്ന ലീഗാണ്.​ ‘ബിഗ്​ ബോസായി’ ഒന്നിനൊന്ന്​ മെച്ചമുള്ള ആറു ടീമുകൾ. പുറമെ ഏതു വമ്പന്മാരെയും അട്ടിമറിക്ക ാൻ കെൽപുള്ള ‘കുഞ്ഞൻ’ ടീമുകളും. ഇൗ സീസണിൽ ആദ്യ പകുതി അവസാനിക്കു​േമ്പാൾ, കാര്യങ്ങൾ ആരും പ്രതീക്ഷിക്കാത്ത രീതിയി ൽ മാറിമറിയുന്നു. സീസണി​​​െൻറ ​ആരംഭത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്​റ്റർ സിറ്റി കുതിച്ചപ്പോൾ, ഇത്തവണയും കപ്പിലേക്കുള്ള ചാട്ടമാണെന്ന്​ പലരും കരുതി. അത്രക്കു വേഗമായിരുന്നു പെപ്പ്​ ഗാർഡിയോളയുടെ ടീമി​​​െൻറ മുന്നേറ്റം​. എന്നാൽ, ഡിസംബർ ആയപ്പോഴേക്കും റാങ്കിങ്ങ്​ മാറിമറിഞ്ഞു. തോൽവി അറിയാതെ കുതിച്ചിരുന്ന സിറ്റിക്ക്​ രണ്ടാഴ്​ച്ചക്കിടെ മൂന്ന്​ തോൽവികൾ ഏറ്റുവാങ്ങി. ചെൽസിയോടായിരുന്നു ആദ്യ തോൽവി. പിന്നാലെ ക്രിസ്​റ്റൽ പാലസിനോടും ലെസ്​റ്റർ സിറ്റിയോടും അപ്രതീക്ഷിത തോൽവി. ലോകോത്തര താരങ്ങൾ ഏറെയുള്ള ഗ്വാർഡിയോളയുടെ ടീമിന്​ എന്തു പറ്റിയെന്നാണ്​ ആരാധകർ അതിയശം കൊള്ളുന്നത്​. അപ്രതീക്ഷിത തോൽവിയോടെ 44 പോയൻറുമായി സിറ്റി മൂന്നാം സ്​ഥാനത്തേക്കിറങ്ങി. സിറ്റിയുടെ തോൽവി ​ശരിക്കും ആഘോഷമാക്കിയത്​ ലിവർപൂളാണ്​. ഏറെ നാൾ സിറ്റിയുടെ പിന്നിൽ ‘ഒാടിക്കൊണ്ടിരുന്ന’ ഇവർ ​ ​ഒന്നാം സ്​ഥാനത്തേക്ക്​ കുതിച്ചു. 20 മത്സരം പൂർത്തിയായ​പ്പോൾ, 54 പോയൻറുാമായി ഒന്നാം സ്​ഥാനം ലിവർപൂൾ പിടിച്ചെടുത്തു. മുഹമ്മദ്​ സലാഹ്​-സാദിയോ മാനെ-ഫിർമീന്യോ ത്രയങ്ങൾ അരങ്ങു തകർക്കുന്ന ലിവർപൂൾ ഇതുവരെ തോറ്റിട്ടില്ല.

തൊട്ടുപിന്നിലുള്ളത്​ ടോട്ടൻഹാമാണ്​. ലണ്ടനിലെ പുതിയ സ്​റ്റേഡിയത്തിലേക്ക്​ മാറാനൊരുങ്ങുന്ന ടോട്ടൻഹാമുകാർ ഇപ്പേഴും ചാമ്പ്യന്മാരാവുമെന്ന പ്രതീക്ഷയിലാണ്​. പക്ഷേ, വോൾവർഹാംപ്​റ്റണിനോട് ഇൗയിടെ​ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്​ തിരിച്ചടിയാണ്​. 20 മത്സരങ്ങളിൽ 45 പോയൻറാണ്​ നിലവിൽ. ലിവർപൂളിനേക്കാൾ ഒമ്പത്​ പോയൻറ്​ പിറകിൽ. മൂന്നാം സ്​ഥാനത്തുള്ള സിറ്റിക്കുപിന്നിൽ ചെൽസിയാണ്​. കിരീട മോഹം അടിയറവ്​ വെച്ചിട്ടില്ലെങ്കിലും ലക്ഷ്യം ആദ്യ നാലിൽ എത്തി നേരിട്ട്​ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത നേടുകയെന്നതാണ്​. ആഴ്​സനലി​​​െൻറയും മാഞ്ചസ്​റ്റർ യുനൈറ്റഡി​​​െൻറയും കാര്യമെന്താവുമെന്ന്​ ഇൗ സീസൺ അവസാനം വരെ കാത്തിരിക്കണം. ആഴ്​സൻ വെങ്ങർയുഗം അവസാനിച്ച്​ ഉനയ്​ എംറിയുടെ കീഴിൽ പുതിയ സീസൺ തുടങ്ങിയ ഗണ്ണേഴ്​സ്​ പട തുടക്കത്തിൽ വൻ കുതിപ്പ്​ നടത്തിയെങ്കിലും ഇപ്പോഴും അഞ്ചാം സ്​ഥാനത്താണ്​. മൗറീന്യോയൊ പുറത്താക്കി പുതിയ കോച്ചിന്​ കീഴിൽ അങ്കം തുടങ്ങിയ മാഞ്ചസ്​റ്ററുകാർ പഴയെ പ്രതിരോധ കളിയെല്ലാം മാറ്റി അറ്റാക്കിങ്ങിലേക്ക്​ നീങ്ങിയപ്പോൾ, കളിയും മാറിയിട്ടുണ്ട്​. 32 പോയൻറുമായി നിലവിൽ ആറാം സ്​ഥാനത്താണ്​ യുനൈറ്റഡ്​

barcelona


ലാലിഗയിൽ ബാഴ്​സ ഇഫക്​ട്​
കഴിഞ്ഞ സീസണി​​​െൻറ ആവർത്തനം തന്നെയാണ്​ ഇക്കുറിയും ലാലിഗയിൽ. നിലവിലെ ചാമ്പ്യന്മാരായ ബാഴ്​സലോണ 17 മത്സരങ്ങൾ പിന്നിട്ടപ്പോൾ 37 പോയൻറുമായി ഒന്നാം സ്​ഥാനത്ത്​ തുടരുന്നു. എങ്കിലും കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്​ഥമായി ഇത്തവണ ലാലിഗയിൽ ആർക്കും വെക്​തമായ ആധിപത്യമില്ല. ഒന്നാമതുള്ള ബാഴ്​സയും രണ്ടാമതുള്ള അത്​ലറ്റികോ മഡ്രിഡും(34) തമ്മിലുള്ള പോയൻറ്​ വ്യത്യാസം മൂന്ന്​ മാത്രം. ഒരു സമനിലയിലോ തോൽവിയിലോ ലാലിഗയിൽ ഒന്നാം സ്​ഥാനം മാറിമറിഞ്ഞേക്കാം. അത്​ലറ്റികോയുടെ പിറകിൽ 32 പോയൻറുമായി സെവിയ്യയാണ് മൂന്നാമത്​​.


യൂറോപ്പ്യൻ ചാമ്പ്യന്മാരയ റയൽ മഡ്രിഡി​​​െൻറ സീസണിലെ പതനമാണ്​ ഇൗ വർഷം അവസാനിക്കു​േമ്പാൾ ഏറെ ​ശ്രദ്ധേയം. ഇതിഹാസ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയും തന്ത്രങ്ങളുടെ മാന്ത്രികൻ സിനദിൻ സിദാനും കളംമാറിയത്​ ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്​. 16 മത്സരങ്ങളിൽ അഞ്ചെണ്ണം തോറ്റ മഡ്രിഡുകാർ 29 ​േപായൻറുമായി നാലാം സ്​ഥാനത്താണ്​. പുതിയ ​േകാച്ച്​ സാൻറിയാഗോ സൊളാരി ഒരു പാട്​ മാറ്റങ്ങൾ നടത്തിനോക്കിയെങ്കിലും രക്ഷയില്ല. ജനുവരി ട്രാൻസ്​ഫർ വിൻഡോയിൽ വമ്പൻ കരാറുകൾ നട​ത്താൻ മാനേജ്​മ​​െൻറ്​ നിർബന്ധിതരാണ്​. അല്ലെങ്കിൽ ഒരു പക്ഷേ, സീസൺ അവസാനിക്കു​േമ്പാൾ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത പോലും നേടാതെ ഗ്ലാമർ ടീമിന്​ തലതാഴ്​ത്തേണ്ടിവരും.


ഇറ്റലിയിൽ യുവെ തന്നെ
സീരി ‘എ’ പുതിയ സീസണിൽ വാർത്തകളിൽ ഇടം പിടിച്ചത്​ കാൽപന്തു കളിയിലെ ഇതിഹാസ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ, ഇറ്റലിയി​ൽ കാലുകുത്തുമെന്നതിലായിരുന്നു. റയൽ മഡ്രിഡ്​ വിട്ട്​ യുവൻറസിലെത്തിയ ക്രിസ്​റ്റ്യാനോ റൊണാൾഡോയെ ആരാധകർ ആവേശപൂർവം സ്വീകരിക്കുകയും ചെയ്​തു. സീസണിൽ പാതി പിന്നിടു​േമ്പാൾ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറിയാണ്​ യുവ​​​െൻറസ്​ പറക്കുന്നത്​. 14 ഗോളുമായി ടോപ്പ്​ സ്​കോറർ പട്ടികയിൽ മുന്നിലുള്ളത്​ പോർചുഗീസ്​ താരം തന്നെ. 19 മത്സരത്തിൽ 53 പോയൻറുമായി ​േപായൻറ്​ പട്ടികയിൽ ബഹുദൂരം യുവെ മുന്നിലുമാണ്​. രണ്ടാമതുള്ള നാ​േപാളി 44 പോയൻറുമായി രണ്ടാമത്​. ഇൻറർമിലാനും(39), ലാസിയോയുമാണ്​(32) മൂന്നും നാലും സ്​ഥാനങ്ങളിൽ.

ഫ്രാൻസിൽ പാരിസ്​ രാജാക്കന്മാർ
നെയ്​മർ-എംബാപ്പെ-കവാനി ത്രയങ്ങളുടെ കുതിപ്പിൽ പി.എസ്​.ജി തന്നെയാണ്​ ഫ്രഞ്ച്​ ലീഗിൽ ഒന്നാമത്​. ഒരു മത്സരങ്ങളിൽ പോലും തോൽക്കാതെ 2018 അവസാനിക്കു​​േമ്പാൾ, 47 പോയൻറുമായി ബഹുദൂരം മുന്നിൽ. രണ്ടാം സ്​ഥാനത്തുള്ള ലില്ലെ(34) പാരിസുകാർക്ക്​ വെല്ലുവിളിയേയല്ല. അതുകൊണ്ടു തന്നെ, ഫ്രഞ്ച്​ ലീഗിൽ ഇനിയൊരു ട്വിസ്​റ്റിന്​ സാധ്യത വിരളമാണ്​. ലീഗ്​ പാതി പിന്നിട്ടപ്പോൾ, പി.എസ്​.ജിയുടെ കൗമാര താരം കെയ്​ലിയൻ എംബാപ്പെയാണ്​ ഗോൾ സ്​കോർ പട്ടികയിൽ(13) ഒന്നാമത്​. ലീഗ്​ 1ൽ എടുത്തുപറയേണ്ടത്​ മുൻ ചാമ്പ്യന്മാരായ മോണകോയുടെ പതനമാണ്​. 18 മത്സരത്തിൽ പത്തുതോൽവി ഏറ്റുവാങ്ങിയ മോണകോ, തരം താഴ്​ത്തൽ മേഖലയിൽ 19ാം സ്​ഥാനത്താണ്​. തിയറി ഒൻറി കോച്ചായി വന്നെങ്കിലും കാര്യമുണ്ടായില്ല.


ജർമനിയിൽ ഡോർട്​മുണ്ട്​ വിപ്ലവം
ബയേണിൽ കാഴ്​ച്ചക്കാരായ ഡോർട്​മുണ്ട്​ ജർമനിയിൽ വിപ്ലവം കുറിച്ചതാണ്​ ബുണ്ടസ്​ ലീഗയിൽ ഇൗ സീസണിലുണ്ടായ മാറ്റം. സീസണി​​​െൻറ ആദ്യ പകുതി പിന്നിട്ടപ്പോൾ, ‘ ചാമ്പ്യന്മാരായി’രിക്കുകയാണ്(42 ​േപായൻറ്​)​ ഡോർട്​മുണ്ട്​. എന്നാൽ, മഞ്ഞപ്പടക്ക്​ കൂടുതൽ സന്തോഷിക്കാനാവില്ല. മൂന്ന്​ തോൽവി ഏറ്റുവാങ്ങിയെങ്കിലും ബേയൺ മ്യൂണിക്​ 36 പോയൻറുമായി പിന്നിലുണ്ട്​. നിർണായക അങ്കങ്ങൾ ഇനിയും മുന്നിലിരിക്കെ, ബയേൺ മ്യൂണിക്കിന്​ മുന്നേറാൻ അവസരമുണ്ട്​. പകരക്കാരായി എത്തി അത്​ഭുതം തീർക്കുന്ന ഡോർട്ട്​മുണ്ടി​​​െൻറ പ​ാകോ അൽകാസറാണ്​(12) ഗോൾ സ്​കോറിങ്ങിൽ മുന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsepl 2018European Football LeagueEnglish Premier League
News Summary - European Football League -Sports news
Next Story