ധോ​ണി​ റിവ്യൂ സിസ്​റ്റം (ഡി.ആർ.എസ്​)

23:17 PM
31/08/2017
ms-dhoni

കൊ​ളം​ബോ: ഡിസിഷൻ റിവ്യൂ സിസ്​റ്റം (ഡി.​ആ​ർ.​​എ​സ്​) ഉപയോഗപ്പെടുത്തുന്നതിൽ ​േധാ​ണി​യെ ക​ട​ത്തി​വെ​ട്ടാ​ൻ ആ​ളി​ല്ലെ​ന്ന​ത്​ ക്രി​ക്ക​റ്റ്​ ലോ​ക​ത്തെ പൊ​തു​സ​ത്യ​മാ​ണ്​. ല​ങ്ക​ക്കെ​തി​രാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ അ​മ്പ​യ​ർ വൈ​ഡ്​ വി​ളി​ച്ച പ​ന്തു​പോ​ലും ധോ​ണി വി​ക്ക​റ്റാ​ക്കി മാ​റ്റി​യ​ത്​ ര​ണ്ടു​ ത​വ​ണ​യാ​ണ്. ബൗ​ള​ർ​മാ​ർ​ക്കു​പോ​ലും ഉ​റ​പ്പി​ല്ലാ​തി​രു​ന്ന ര​ണ്ട്​ കീ​പ്പ​ർ ക്യാ​ച്ചു​ക​ളാ​ണ്​ ധോ​ണി​യു​ടെ ക​ണ്ണി​ൽ​പെ​ട്ട്​ വി​ക്ക​റ്റാ​യ​ത്.

ആ​ദ്യ ഉൗ​ഴം നി​രോ​ഷ​ൻ ഡി​ക്കാ​വ​ല്ലെ​ക്കാ​യി​രു​ന്നു. അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ ഷ​ർ​ദൂ​ൽ ഠാ​കു​റി​​െൻറ പ​ന്ത്​ നി​രോ​ഷ​ൻ ഡി​ക്കാ​വെ​ല്ല​യു​ടെ ലെ​ഗ്​ സൈ​ഡി​ൽ​കൂ​ടി​യാ​ണ്​ ക​ട​ന്നു​പോ​യ​ത്. ധോ​ണി ഒൗ​ട്ടി​നു​വേ​ണ്ടി അ​പ്പീ​ൽ ചെ​യ്​​തെ​ങ്കി​ലും അ​മ്പ​യ​ർ വൈ​ഡ്​ വി​ളി​ച്ചു. ഇ​തോ​ടെ ഡി.​ആ​ർ.​എ​സി​ന്​ ന​ൽ​കാ​ൻ കോ​ഹ്​​ലി​യോ​ട്​ ധോ​ണി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൂ​ന്നാം അ​മ്പ​യ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഗ്ലൗ​വി​ൽ നേ​രി​യ ​ട​ച്ചു​ള്ള​താ​യി ക​ണ്ടെ​ത്തു​ക​യും ഒൗ​ട്ട്​ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സ​മാ​ന രീ​തി​യി​ലാ​ണ്​ ദി​ൽ​ഷ​ൻ മു​ന​വീ​ര​യും പു​റ​ത്താ​യ​ത്. ബും​റ​യു​ടെ പ​ന്തി​ൽ ലെ​ഗ്​ സൈ​ഡി​ലൂ​ടെ പോ​യ പ​ന്ത്​ ഒൗ​ട്ടി​നു​വേ​ണ്ടി അ​പ്പീ​ൽ ചെ​യ്​​ത​ത്​ ധോ​ണി മാ​ത്ര​മാ​ണ്. പ​ന്ത്​ വൈ​ഡാ​ണെ​ന്ന്​ എ​ല്ലാ​വ​രും ധ​രി​ച്ചെ​ങ്കി​ലും ഡി.​ആ​ർ.​എ​സി​ന്​ വി​ടാ​ൻ ​േധാ​ണി നി​ർ​ദേ​ശി​ച്ചു. മൂ​ന്നാം അ​മ്പ​യ​റു​ടെ തീ​രു​മാ​നം വ​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ​താ​ര​ങ്ങ​ളെ​ല്ലാം ധോ​ണി​​യു​ടെ മൂ​ന്നാം​ക​ണ്ണി​നെ​യോ​ർ​ത്ത്​ മൂ​ക്ക​ത്ത്​ വി​ര​ൽ​വെ​ച്ചു.

COMMENTS