Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightകോവിഡിനെതിരെ...

കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക്​ മൊട്ടയടിച്ച്​ പിന്തുണയുമായി വാർണർ; കൂടെ ചലഞ്ചും

text_fields
bookmark_border
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക്​ മൊട്ടയടിച്ച്​ പിന്തുണയുമായി വാർണർ; കൂടെ ചലഞ്ചും
cancel

സിഡ്​നി: കൊറോണ വൈറസിനെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തല മൊട്ടയടിച്ച്​ പിന്തുണയര ്‍പ്പിച്ച് ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ആസ്‌ട്രേലിയന്‍ സഹതാരം സ്റ്റീവ്​ സ്​മിത്തിനെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും മൊട്ടയടിക്കാന്‍ വാര്‍ണര്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഇസ ്റ്റഗ്രാമിലാണ്​ താരം ചലഞ്ചുമായി എത്തിയത്​.

കോവിഡ്​ 19നെതിരെ മുന്നിൽ നിന്ന്​ പോരാടുന്നവർക്കുള്ള പിന്തുണ യായി എ​​​​െൻറ തല മൊട്ടയടിക്കാൻ ഞാൻ നോമിനേറ്റ്​ ചെയ്യപ്പെട്ടുവെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയപ്പോഴായിരുന്നു ഇതിന് മുമ്പ് മുടിയെടുത്തിരുന്നതെന്നും വാര്‍ണര്‍ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്. തല മൊട്ടയടിക്കുന്നതി​ന്റെ വിഡിയോയും വാര്‍ണര്‍ പങ്കുവെച്ചിട്ടുണ്ട്.

കൊറോണ വൈറസ്​ ബാധിച്ച് നിലവിൽ ആസ്​ട്രേലിയയിൽ 19 പേരാണ്​ മരിച്ചത്​. 4500ഒാളം പേർക്ക്​ രാജ്യത്ത്​ കോവിഡ്​ 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david warnersteve smithmalayalam newssports newsVirat Kohli
News Summary - David Warner Shaves Head To Show Support To Medical Staff-sports news
Next Story