അടവുകളുടെ ആശാൻ

  • പ്രതിഭകളുണ്ടായിട്ടും ആഭ്യന്തരക്രിക്കറ്റിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയാതെ പോയ കേരള ടീമിനെ പോരാട്ടവീര്യമുള്ള, ഒത്തിണക്കമുള്ള സംഘമായി വളർത്തിയെടുത്തത്​ പരിശീലകൻ വാട​്​മോറാണ്​

ടി.എ. ഷിഹാബ്
14:02 PM
28/11/2017

​ചില പരിശീലകർ അങ്ങിനെയാണ്​. ശൂന്യതയിൽ നിന്ന്​ ഫലങ്ങളുണ്ടാക്കിക്കളയും. ഒന്നുമില്ലായ്​മയിൽ നിന്ന്​ റൺസുകളും വിക്കറ്റും വിജയവും കിരീടങ്ങളും വിരിയിച്ചെടുക്കും. ഇൗ ഗണത്തിലേക്ക്​ വിളിച്ച്​ നിർത്താവുന്ന പരിശീലകനാണ്​ കേരള ക്രിക്കറ്റ്​ ടീം കോച്ച്​ ഡേവ്​ വാട്​മോർ. ലോകം പലതവണ കണ്ടിട്ടുണ്ട്​ വാട്​മോർ മാജിക്​. രണ്ട്​ പതിറ്റാണ്ട്​ മുൻപ്​ ശ്രീലങ്കയിൽ, പിന്നെ ബംഗ്ലാദേശിലും പാകിസ്​താനിലും സിംബാബ്​വെയിലും, ഇപ്പോൾ ഇതാ മലയാള മണ്ണിലും. രഞ്​ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ കേരള ടീം നോക്കൗട്ടിലേക്ക്​ കുതിച്ചെത്തു​േമ്പാൾ അതിന്​ പിന്നിലുമുണ്ട്​ വാട്​മോർ എന്ന മജീഷ്യ​​​െൻറ തലയിൽ വിരിഞ്ഞ തന്ത്രങ്ങളും അടവുനയങ്ങളും.  


ശ്രീലങ്ക മുതൽ കേരളം വരെ
ഇന്നത്തെ അഫ്​ഗാൻ ക്രിക്കറ്റ്​ ടീമി​​​െൻറ അവസ്​ഥയിലാണ്​ 1996 ലോകകപ്പിലേക്ക്​ ശ്രീലങ്കയെത്തുന്നത്​. ജയത്തേക്കാൾ കൂടുതൽ തോൽവി ശീലമാക്കിയ ടീം. കിട്ടുന്നതെന്തും ബോണസായി കരുതിയ സംഘം. ആസ്​ട്രേലിയക്കരനായ ഡേവ്​ വാട്​മോറി​​​െൻറ ശിക്ഷണത്തിൽ അർജുന രണതുംഗയുടെ നായകത്വത്തിലാണ്​ ലങ്കൻ സംഘം ലോകകപ്പിനെ സമീപിക്കുന്നത്​. ഏകദിന ക്രിക്കറ്റിലെ സങ്കൽപങ്ങളാകമാനം തച്ചുടച്ചായിരുന്നു ലങ്ക തുടങ്ങിയത്​. ആദ്യ 15 ഒാവറിൽ പ്രതിരോധ മതിൽ തീർത്ത്​ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന സ്​കോർബോർഡി​ന്​ അതിവേഗം നൽകിയായിരുന്നു ലങ്ക ഒാപ്പണിങ്​ കൂട്ടുകെട്ടി​​​െൻറ സമവാക്യം മാറ്റിയെഴുതിയത്​. വാട്​മോറി​​​െൻറ തലയിലുദിച്ച ആശയമാണ്​ സനത്​ ജയസൂര്യയും റൊമേഷ്​ കലുവിതരണയും അരവിന്ദ ഡിസിൽവയും ചേർന്ന്​ നടപ്പിലാക്കിയത്​. ഫീൽഡിങ്​​ നിയന്ത്രണമുള്ള ആദ്യ 15 ഒാവറിൽ തേർട്ടി യാർഡ്​ സർക്കിളിനുള്ളിൽ അടങ്ങിനിന്ന ഫീൽഡർമാരുടെ തലക്ക്​ മുകളിലൂടെ ലങ്കൻ ബാറ്റ്​സ്​മാൻമാർ ആറാട്ട്​ നടത്തി. സിംഗിളുകളുടെ സ്​ഥാനത്ത്​ സിക്​സും ഫോറും പറപറന്നു. 50^60 റൺസ്​ പിറന്നിടത്ത്​ ലങ്ക അടിച്ചുകൂട്ടിയത്​ 120 റൺസ്​. ഒരുതവണയല്ല, പലതവണ. വാട്ട്​മോറി​​​െൻറ വട്ടാണെന്ന്​ പരിഹസിച്ചവർക്ക്​ മറുപടിയായി ലോകകിരീടവുമേന്തിയാണ്​ ലങ്കൻ ടീം ലാഹോറിൽ നിന്ന്​ മടങ്ങിയത്​. അതും തോൽവിയെന്തന്നറിയാതെ. ഇവിടെയാണ്​ വാട്​മോർ മാജിക്​ ആദ്യമായി ലോകം കണ്ട്​ തുടങ്ങിയത്​. ലങ്കൻ ക്രിക്കറ്റിന്​ മേൽവിലാസമുണ്ടാക്കികൊടുത്ത വാട്​മോർ പിന്നെയും പിന്നെയും കൊച്ചുദ്വീപിലേക്ക്​ കിരീടങ്ങളെത്തിച്ചുകൊണ്ടിരുന്നു.  
 

കടുവാക്കൂട്ടിൽ
യുവനിരയെ പരീക്ഷിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ വാട്​മോർ പിന്നീട്​ എത്തിപ്പെട്ടത്​ കടുവാക്കൂട്ടിലായിരുന്നു. പേരിൽ മാത്രം കടുവയായിരുന്ന ബംഗ്ലാദേശിനെ 2003 മുതൽ വാട്​മോർ കളിപഠിപ്പിച്ച്​ തുടങ്ങി. പ്രതിഭാദാരിദ്ര്യം കൊണ്ടും ശാരീരിക ക്ഷമതകൊണ്ടും ദുർബലരായിരുന്ന ബംഗ്ലാനിരയെ വിജയവഴിയിലേക്ക്​ കൈപിടിച്ചുയർത്തിയത്​ വാട്​മോറി​​​െൻറ മറ്റൊരു മാജിക്​. 2005ൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്​വെസ്​റ്റ്​ പരമ്പരയിൽ ലോകചാമ്പ്യൻമാരായ ആസ്​ട്രേലിയയെ അട്ടിമറിച്ച്​ വാട്​മോർ മാന്ത്രിക വിദ്യ പുറത്തെടുത്തു തുടങ്ങി. ഇതേവർഷം സിംബാബ്​വെയെ തോൽപിച്ച്​ ആദ്യ ടെസ്​റ്റ്​ ജയവും പരമ്പരയും സ്വന്തമാക്കി. 2007 ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച്​ നോക്കൗട്ടിലിടം നേടിയപ്പോഴും തെളിഞ്ഞുനിന്നത്​ വാട്​മോറി​​​െൻറ അടവുകളായിരുന്നു. ഇതിന്​ ശേഷം ബംഗ്ലാദേശിൽ നിന്ന്​ പുറപ്പെട്ട വാട്​മോർ സിംബാബ്​വെ, പാകിസ്​താൻ ടീമുകളെയും കളി പഠിപ്പിക്കാനെത്തി. ഒരിക്കൽ കൂടി ലങ്കയിലെത്തിയെങ്കിലും ​​േശാഭിക്കാനായില്ല. ഇതിനിടെ ഇന്ത്യ, ​ഇംഗ്ലണ്ട്​ ടീമുകളുടെ പരിശീലക സ്​ഥാനം നൽകുന്നത്​ ഗൗരവമായി ചർ​ച്ചചെയ്​തെങ്കിലും കളത്തിന്​ പുറത്തെ കളിയിൽ വാട്​മോർ തള്ള​ിപ്പോയി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനെ മൂന്ന്​ വർഷം പരിശീലിപ്പിച്ചതും വാട്​മോറായിരുന്നു. 

വാട്​മോർ ഷാഹിദ് അഫ്രീദിക്കൊപ്പം
 


കളിപഠിപ്പിക്കാൻ കേരളത്തിലേക്ക്​ 
കുറച്ചു നാളായി കായിക ലോകത്ത്​ കേരളമെന്നാൽ ബ്ലാസ്​റ്റേഴ്​സാണ്​. കിട്ടുന്നതെന്തും ആഘോഷമാക്കുന്ന മലയാളികൾക്ക്​ അടിച്ചുപൊളിക്കാൻ കിട്ടിയ അവസരമാണ്​ കേരള ബ്ലാസ്​റ്റേഴ്​സ്​. ഫുട്​​േബാളിനൊപ്പം തന്നെ ക്രിക്കറ്റിനും പ്രിയമുള്ള മലയാള മണ്ണിൽ സ്വന്തം ടീമുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ പോയ ചരിത്രമാണ്​ കേരള ക്രിക്കറ്റിനുള്ളത്​. കഴിഞ്ഞ രഞ്​ജി സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സമനിലകളിൽ കുരുങ്ങിയാണ്​ കേരളത്തി​​​െൻറ പ്രയാണം ഒന്നുമല്ലാതെ അവസാനിച്ചത്​. അവിടെ നിന്നാണ്​ വാട്​മോർ ടീമിനെ ഏറ്റെടുക്കുന്നത്​. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീ രാമചന്ദ്ര സർവകലാശാലയുമായി മൂന്ന്​ വർഷത്തെ കരാറിലേർപെട്ട വാട്​മോറിനെ 30 ലക്ഷം രൂപ പ്രതിഫലം വാഗ്​ദാനം ചെയ്​തായിരുന്നു  ആറ്​ മാസ​ത്തേക്ക്​ കേരളം കടമെടുത്തത്​.  ഗുജറാത്തും സൗരാഷ്​ട്രയുമടങ്ങിയ മരണഗ്രൂപ്പിൽ നിന്ന്​ കൂടുതലൊന്നും പ്രതീക്ഷിക്കാതെ പുതിയ സീസണിനിറങ്ങിയ കേരളത്തി​േൻറത്​ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിനെ ഞെട്ടിച്ച്​ കീഴടങ്ങിയതൊഴിച്ചാൽ ഇൗ സീസണിൽ തോൽവിയെന്തെന്നറിഞ്ഞിട്ടില്ല വാട്​മോറി​​​െൻറ സംഘം.

 

കേരള ടീമിനൊപ്പം വാട്​മോർ
 


സഞ്​ജു സാംസൺ, സച്ചിൻ ബേബി, ജലജ്​ സക്​സേന, ബേസിൽ തമ്പി തുടങ്ങിയവരെ വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിടത്താണ്​ വാട്​​േമാറി​​​െൻറ വിജയം. ഒാരോ മത്സരം കഴിയു​േമ്പാഴും ബാറ്റിങ്​ ഘടന പോലും മാറ്റിക്കൊണ്ടിരുന്നു. മുഹമ്മദ്​ അസ്​ഹറുദ്ദീൻ ഒന്നാം നമ്പറിലും ഏഴാം നമ്പറിലും ബാറ്റ്​ ചെയ്​തു. ഒാപണറായും ഏഴാമനായും ജലജ്​ സക്​സേന എത്തി. അരുൺ കാർത്തികും സ്​ഥാനം മാറിക്കളിച്ചുകൊണ്ടിരുന്നു. വിക്കറ്റി​​​െൻറ സ്വഭാവം മുൻകൂട്ടി അറിഞ്ഞ്​ ബൗളർമാരെ ടീമിൽ ഉൾപെടുത്തി. കേരളത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്​പിന്നർ സിജോമോൻ ജോസഫിനെ ഹരിയാനയിലെത്തിയപ്പോൾ പുറത്തിരുത്തി.
 

കേരളാ രഞ്ജി ക്രിക്കറ്റ് ടീം
 


നാല്​ ദിവസം മാത്രമുള്ള ക്രിക്കറ്റ​ി​​​െൻറ സാധ്യതകൾ മുൻകൂട്ടി കണ്ട്​ സൽമാൻ നിസാറിനെ പോലുള്ള വെടിക്കെട്ട്​ ബാറ്റ്​സ്​മാർക്ക്​​ ഇടം നൽകി. ആക്രമിച്ച്​ കളിക്കേണ്ട സമയത്ത്​ ട്വൻറി^20 മോഡലിൽ കളിക്കാൻ നിർദേശം നൽകി. സാഹചര്യങ്ങൾക്കനുസരിച്ച്​ മറുതന്ത്രം മെനഞ്ഞു. ടീമിലുള്ള യുവതാരങ്ങളുടെ കഴിവ്​ രാകിമിനുക്കിയെടുത്തു. കളിക്കാർക്ക്​ ഇഷ്​ടം പോലെ കളിക്കാൻ സ്വാതന്ത്ര്യം നൽകി. മറുനാടൻ താരങ്ങളുടെ വരവ്​ ടീമിലുണ്ടാക്കിയ കോലാഹലങ്ങളെ ബുദ്ധിപൂർവം കൈകാര്യം ചെയ്​തു. വലിയ ടീമുകൾക്കെതിരെ പോരടിച്ചുനിൽക്കാനുള്ള മനോവീര്യം പകർന്നു നൽകി. അങ്ങിനെയാണ്​ പോരാട്ടവീര്യമുള്ള, ഒത്തിണക്കമുള്ള സംഘമായി കേരളത്തി​​​െൻറ യുവനിരയെ വാട​്​മോർ വളർത്തിയെടുത്തത്​. 


 

COMMENTS