ക്രിസ്റ്റ്യാനോ കുടുംബത്തിൽ നാലാമത് ഒരു അതിഥി കൂടി

13:20 PM
13/11/2017
ronaldo

മാഡ്രിഡ്: റയൽ മാഡ്രിഡിന്‍റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നാലാമതും അച്ഛനായതിന്‍റെ സന്തോഷം ആരാധകർക്കായി പങ്കുവെച്ചു.  ട്വിറ്ററിലൂടെയാണ് താരം തനിക്ക് നാലാമതായി ഉണ്ടായ പെൺ കുഞ്ഞ് അലാന മാർട്ടീനയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. ഭാര്യ ജോർജീന റോഡ്റിഗസും കുഞ്ഞും സുഖമായിരിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു 

ജോർജീനക്കും മകൾക്കു ഏഴു വയസ്സുകാരൻ ക്രിസ്റ്റ്യാനോ ജൂനിയറിനുമൊപ്പമുള്ള ചിത്രങ്ങളും റൊണാൾഡോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ, മാറ്റിയയോ എന്ന രണ്ട് ഇരട്ടക്കുട്ടികളുടെ പിതാവും കൂടിയാണ് താരം.

യു.എസ് -സൗദി അറേബ്യ സൗഹൃദ മത്സരത്തിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള വിശ്രമത്തിലാണ് റൊണാൾഡോ.
 

COMMENTS